വയത്തൂർ യു.പി. സ്കൂൾ ഉളിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയത്തൂർ യു.പി. സ്കൂൾ ഉളിക്കൽ | |
---|---|
വിലാസം | |
വയത്തൂർ യു പി സ്കൂൾ ഉളിക്കൽ , , ഉളിക്കൽ പി.ഒ. , 670705 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0460 2228601 |
ഇമെയിൽ | vayathurups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13469 (സമേതം) |
യുഡൈസ് കോഡ് | 32021501605 |
വിക്കിഡാറ്റ | Q64459574 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | എയ്ഡഡ് |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉളിക്കൽ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 482 |
പെൺകുട്ടികൾ | 499 |
ആകെ വിദ്യാർത്ഥികൾ | 981 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോർജ് ടി ജെ |
പി.ടി.എ. പ്രസിഡണ്ട് | ജിൻസ് |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ ദിലീപ് |
അവസാനം തിരുത്തിയത് | |
18-01-2022 | 13469 |
ചരിത്രം
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽപ്പെട്ട ഉളിക്കൽ ഗ്രാമം കുടകുമലനിരകളോടുചേർന്ന് , പയ്യാവൂർ പായം പടിയൂർ എന്നീ പഞ്ചായത്തുകളുമായി അതിർത്തിപങ്കിട്ട് സ്ഥിതിചെയ്യുന്നു. 1950 ജൂൺ 21 ന് കുടിയേറ്റ ജനതയുടെ സഹായത്തോടെ നിർമ്മിച്ചതാണ് വയത്തൂർ യു.പി.സ്കൂൾ. മണ്ണ് തട്ടികൂട്ടിയ തറയും കാട്ടുമരക്കൊന്പുകൾ തൂണുകളും പുല്ലുകൊണ്ടുമേഞ്ഞ മേൽക്കൂരയോടും കൂടിയ 105 അടി നീളമുള്ള ഒരു കെട്ടിടമായിരുന്നു. ആരംഭത്തിൽ ഇതൊരു എൽ.പി. സ്കൂളായിരുന്നു. ഏകാധ്യാപകസ്ഥാപനമായിരുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വൃത്തിയുള്ള ക്ലാസ്സ് മുറികൾ, സ്മാർട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടർ ലാബ്, മികച്ച ടോയ്ലറ്റ് സൗകര്യങ്ങൾ, ഷീ ടോയ്ലറ്റ്, മികച്ച ലൈബ്രറി, സയൻസ് ലാബ്, സ്പോർട്സ് സാമഗ്രികൾ, വിവിധ പരിശീലനങ്ങൾ നൽകുന്നതിനും വെയിലും കൊള്ളാതെ കുട്ടികൾ ക്ക് അസം ബ്ലി ചേരുന്നതിനുമുള്ള സൗകര്യം, വെള്ളത്തിനായി കിണർ കുഴൽ കിണർ സൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മറ്റ് പ്രത്യേകതകളാണ്.
മാനേജ്‌മെന്റ്
തലശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് വയത്തൂർ യു.പി സ്കൂൾ. നിലവിലെ കോർപ്പറേറ്റ് മാനേജർ റവ.ഫാ മാത്യു ശാസ്താംപടവിൽ ആണ്.
മുൻസാരഥികൾ
ഹെഡ്മാസ്റ്റർമാർ
o ശ്രീ. കെ.പി കുട്ടികൃഷ്‌ണ മാരാർ (1950 ജൂൺ - 1955 സെപ്റ്റംബർ)
o ശ്രീ. കെ ഡി താരു (1955 ഒക്ടോബർ - 1986 മെയ്,
1989 ജൂൺ -1992 മാർച്ച്)
o ശ്രീ. പി.ടി ഡൊമിനിക് (1986 ജൂൺ - 1987 നവംബർ)
o ശ്രീ. തോമസ് മാത്യു (1987 ഡിസംബർ - 1989 മെയ്)
o ശ്രീ. പി സി ഔസേപ്പച്ചൻ (1997 ഏപ്രിൽ -1998 മാർച്ച്)
o ശ്രീ കെ.എം ദേവസ്യ (1992 ഏപ്രിൽ - 1997 മാർച്ച്,
1998 ഏപ്രിൽ - 2001 മാർച്ച്)
o ശ്രീ എം വി വർഗീസ് (2001 ഏപ്രിൽ - 2004 മെയ്)
o ശ്രീ. കെ ഇസഡ് ജോസ് (2004 ജൂൺ - 2007 മാർച്ച്)
o ശ്രീ കെ യു മൈക്കിൾ (2007 ഏപ്രിൽ - 2008 മാർച്ച്,
2011 മെയ് - 2013 മാർച്ച്)
o ശ്രീ റ്റി ജെ ടോമി (2008 ഏപ്രിൽ - 2011 ഏപ്രിൽ)
ശ്രീ റ്റി ജെ ജോർജ് (2013 ഏപ്രിൽ - 2022 മാർച്ച്)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധ്യയനത്തിനു ശേഷം ഈ വിദ്യാലയത്തിലെ പടികൾ ഇറങ്ങിയ പല വിദ്യാർത്ഥികളും സാമൂഹിക സാംസ്കാരിക മേഖലകളിൽ തിളങ്ങി നിൽക്കുന്നു. ആധ്യാത്മിക രംഗത്തും ആതുര സേവന രംഗത്തും നിരവധി പ്രതിഭകളെ പ്രധാനം ചെയ്ത ഈ വിദ്യാലയം നാടിന് അഭിമാനമായി നിലകൊള്ളുന്നു. ഗുജറാത്ത് കളക്ടറായിരുന്ന ശ്രീ ചീരം കുന്നേൽ ജോസ്, കേണൽ ബാബു ഫ്രാൻസിസ് ഇലഞ്ഞിക്കൽ, ക്യാപ്റ്റൻ ഐവാൻ കെ ജോസഫ്, ആഫ്രിക്കയിലെ മഡഗാസ്കറിലെ ബിഷപ്പ് മാർ ജോർജ് പുതിയകുളങ്ങര, അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ തുടങ്ങിയവർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ പ്രമുഖ വ്യക്തികൾ ആണ്. അതുപോലെ ഇവിടുത്തെ പൂർവ അധ്യാപകരിൽ ഒരാൾ ആയ ശ്രീ ഇ.എ ആഗസ്‌തി മാസ്റ്റർ നിരവധി അവാർഡുകൾക്ക് അർഹനായിട്ടുണ്ട്. അതിൽ ഏറ്റവും മികച്ച അവാർഡ് രാഷ്ട്രപതിയിൽ നിന്നും ലഭിച്ച ധീരതയ്ക്കുള്ള അവാർഡ് ആണ്.
വഴികാട്ടി
{{#multimaps:12.041024,75.663735|zoom=16}}