വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഉപജില്ലാ കലോത്സവത്തിന് വര്ഷങ്ങളായി വയത്തൂർ യൂ.പി സ്കൂൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തികൊണ്ടിരിക്കുന്നു. ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ ജില്ലയിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നു. പരിമിതമായ ഭൗതിക സാഹചര്യത്തിലും കായിക മേളകളിലും സ്കൂൾ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. LSS, USS പരീക്ഷ കളിൽ ജില്ലയിലും ഉപജില്ലയിലും ഏറ്റവും കൂടുതൽ കുട്ടികൾ നേട്ടം കൈവരിക്കുന്നത് വയത്തൂർ യു.പി സ്കൂളിൽ നിന്നാണ്. ക്വിസ് മത്സരങ്ങളിൽ  ഉപജില്ല, ജില്ലാ, സംസ്ഥാന തലത്തിൽ ഉയർന്ന വിജയങ്ങൾ കരസ്ഥമാക്കുന്നു. തലശ്ശേരി വിദ്യാഭ്യാസ ഏജൻസി ഏർപ്പെടുത്തുന്ന മികച്ച വിദ്യാലത്തിനുള്ള അവാർഡ് തുടർച്ചയായി 7 വർഷവും സ്കൂൾ നിലനിർത്തിപ്പോരുന്നു.