പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2021 - 2022 അധ്യയനവർഷത്തിലെ സ്‍ക‍ൂൾ പ്രവർത്തനങ്ങൾ

2021 ജൂൺ 1 സ്‍ക‍ൂൾ പ്രവേശനോത്സവം

2021 -2022 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ജ‍ൂൺ 1 രാവിലെ 09.30 ന് ഗൂഗിൾ മീറ്റില‍ൂടെ ഭംഗിയായി നടത്തപ്പെട‍ുകയ‍ുണ്ടായി. പ്രവേശനോത്സവത്തോടന‍ുബന്ധിച്ച് സ്‍ക‍ൂള‍ും പരിസരവ‍ും തലേദിവസം തന്നെ വ‍ൃത്തിയാക്ക‍ുകയ‍ും ഭംഗിയായി അലങ്കരിക്ക‍ുകയ‍ും ചെയ്‍തിര‍ുന്ന‍ു. ക‍ുട്ടികള‍ുടെ ഈശ്വരപ്രാർത്ഥനയോട‍ുക‍ൂടി പ്രവേശനോത്സവപരിപാടികൾക്ക് ത‍ുടക്കം ക‍ുറിച്ച‍ു. ഈ മീറ്റിംഗിന്റെ അദ്ധ്യക്ഷൻ പി.ടി.എ പ്രസിഡന്റ് ശ്രീ. ഷിബ‍ു ജോർജ് അവർകൾ ആയിര‍ുന്ന‍ു. അദ്ധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം ക‍ുട്ടികളെ പ‍ുത‍ുവർഷത്തിലേക്ക് സ്വാഗതം ചെയ്യ‍ുകയ‍ും അവർക്ക‍ു വേണ്ട മാനസിക പിന്ത‍ുണ നൽക‍ുകയ‍ും ചെയ്‍ത‍ു. ക‍ുട്ടികളിൽ നല്ലശീലം വളർത്തിയെട‍ുക്കേണ്ടതിന്റെ ആവശ്യകതയെക്ക‍ുറിച്ച‍ും, ഈശ്വരവിശ്വാസം ജ്ഞാനം സമ്പാദിക്കാന‍ുള്ള വഴിയാണെന്ന‍ും അദ്ദേഹം പറയ‍ുകയ‍ുണ്ടായി. ത‍ുടർന്ന് സ്വാഗതപ്രസംഗം സ്‍ക‍ൂൾ പ്രിൻസിപ്പാൾ ശ്രീമതി. ഗീതാക‍ുമാരി. എസ്. നിർവ്വഹിക്ക‍ുക‍ഉണ്ടായി. എല്ലാപേരെയ‍ും ഈ മീറ്റിംഗിലേക്ക‍് സ്വാഗതം ചെയ്യ‍ുകയ‍ും എല്ലാപേര‍ുടെയ‍ും മനസ്സിന‍ു-ള്ളിലേക്ക് ഉത്സവത്തിന്റെ പ്രസരിപ്പ് വന്നെത്തട്ടെ എന്ന‍ും, നമ്മ‍ുക്കെല്ലാവർക്ക‍ും ഒന്നിച്ച‍ുക‍ൂടാന‍ും ഊഷ്‍മളത പങ്ക‍ുവയ്‍ക്കാന‍ും എത്രയ‍ും പെട്ടെന്ന് കഴിയട്ടെ എന്ന‍ു ആശംസിക്ക‍ുകയ‍ും ചെയ്‍ത‍ു. ഈ പരിപാടിയ‍ുടെ ഉദ്ഘാടനം നിർവ്വഹിച്ചത് ബഹ‍ുമാനപ്പെട്ട വട്ടിയ‍ൂർക്കാവ് എം.എൽഎ ശ്രീ. വി. കെ. പ്രശാന്ത് അവർകളാണ്. അദ്ദേഹം ഓൺലൈനില‍ൂടെ ക‍ുട്ടികൾക്ക് നല്ല ഒര‍ു പ‍ുത‍ുവർഷം ആശംസിക്ക‍ുകയ‍ും കൊവിഡിന്റെ ഈ കാലം മാറി ഏറ്റവ‍ും നല്ല സ്‍ക‍ൂൾ അന്തരീക്ഷം ഉണ്ടാക‍ുവാന‍ും അതോടൊപ്പം സ്‍ക‍ൂളിൽ പ‍ുതിയ നിർമ്മാണപ്രവർത്തനങ്ങൾ നടത്ത‍ുന്നതിനായി എല്ലാ സഹായ വാഗ്‍ദാനങ്ങൾ നൽക‍ുകയ‍ും ചെയ്‍ത‍ു. അട‍ുത്തതായി പ്രാദേശിക കവിയ‍ും പ്രഭാഷകന‍ും ആയ ശ്രീ. ശ്രീക‍ുമാർ മ‍ുഖത്തല, വാർഡ് കൗൺസിലർ ശ്രീ. ജയചന്ദ്രൻ, റിട്ടയേർഡ് ഹെഡ്‍മാസ്‍റ്റർ ശ്രീ. പ്രദീപ്ക‍ുമാർ. ബി, പ്രശസ്‍ത ഗായിക ശ്രീമതി. സിത്താര ത‍ു‍ടങ്ങിയവർ ക‍ുട്ടികൾക്ക് എല്ലാവിധ ആശംസകള‍ും നൽക‍ുകയ‍ുണ്ടായി. ഈയവസരത്തിൽ സ്‍ക‍ൂളിൽ സന്നിഹിതരായിര‍ുന്ന ക‍ുട്ടികൾക്ക‍ും രക്ഷകർത്താക്കൾക്ക‍ും മധ‍ുരം വിതരണം ചെയ്‍ത‍ു.അതിന‍ു ശേഷം ക‍ുട്ടികള‍ുടെ വിവിധ കലാപരിപാടികൾ ഗൂഗിൾ മീറ്റ് വഴി നടത്ത‍ുകയ‍ുണ്ടായി. ഈ മീറ്റിംഗിൽ സ്‍ക‍ൂളിലെ ഭ‍ൂരിഭാഗം ക‍ുട്ടികള‍ും പങ്കെട‍ുക്ക‍‍ുകയ‍ുണ്ടായി. സ്‍ക‍ൂളിലെ സീനിയർ ടീച്ചറ‍ും ഹെഡ്‍മിസ്‍ട്രസ് ഇൻ ചാർജ‍ുമായ ശ്രീമതി. ലേഖ. കെ. ക‍ൃഷ്‍ണൻ ഈ പരിപാടിയിൽ പങ്കെട‍ുത്ത എല്ലാപേർക്ക‍ും നന്ദി അർപ്പിച്ച‍ു. ത‍ുടർന്ന് ക്ലാസ് അധ്യാപകർ ക്ലാസ് തല മീറ്റിംഗില‍ൂടെ ക‍ുട്ടികളെ പ‍ുത‍ുഅധ്യയവർഷത്തിലേക്ക് ഓരോ ക‍ുട്ടികളെയ‍ും സ്വാഗതം ചെയ്‍ത‍ു. അങ്ങനെ വർണ്ണശബളമായ ഓൺലൈൻ പ്രവേശനോത്സവം പരിപാടി അവസാനിച്ച‍ു. വിഡിയോ....




2021 ജൂൺ 19 വായനാദിനം

കോവിഡിന്റെ പശ്ചാത്തലത്തിൽ വായനാദിനവ‍ുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്ത‍ുകയ‍ുണ്ടായി. വളരെ മെച്ചപ്പെട്ട രീതിയിൽ തന്നെ മിക്കവാറ‍ും എല്ലാ ക‍ുട്ടികള‍ും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെട‍ുത്ത‍ു. ഇഷ്ടപ്പെട്ട പാഠഭാഗങ്ങൾ വായിക്കൽ, പോസ്റ്റർ തയ്യാറാക്കൽ, എഴ‍ുത്ത‍ുകാരെ പരിചയപ്പെട‍ുത്തൽ, അക്ഷരമരം, കഥാരചന, കഥാപാത്രങ്ങളെ അവതരിപ്പിക്ക‍ുന്നത്, വായനക്ക‍ുറിപ്പ് തുടങ്ങി പ‍ുത‍ുമ നിറഞ്ഞ പല പ്രവർത്തനങ്ങള‍ും നടന്ന‍ു. ഗ‍ൂഗിൾ ഫോം വഴി ഒരു ക്വിസ് നടത്തി. ക‍‍ുട്ടികൾ ചെയ്‍ത പ്രവർത്തനങ്ങൾ വാട്ട്സ‍ാപ് വഴി അധ്യാപകർക്ക് അയച്ച‍ു നൽകി. വിവിധങ്ങളായ ഈ പ്രവർത്തനങ്ങളെ കോർത്തിണക്കികൊണ്ട് ഒര‍ു വായനദിനവീഡിയോ തയ്യറാക്ക‍ുകയ‍ും അത് യ‍ൂട്യ‍ുബിൽ അപ്‍ലോഡ് ചെയ്യ‍ുകയ‍ും ചെയ്‍ത‍ു. ക‍ുട്ടികൾക്ക് ഇതൊരു വേറിട്ട അന‍ുഭവമായി തോന്നിയതായി ക‍ുട്ടികളോടൊപ്പം രക്ഷകർത്താക്കള‍ും അഭിപ്രായപ്പെട്ട‍ു. വായനശീലം അന്യമായിക്കൊണ്ടിരിക്ക‍ുന്ന പ‍ുത‍ുതലമ‍ുറയ്‍ക്ക് വായനയ‍ുടെ പ്രാധാന്യം മനസിലാക്ക‍ുന്ന തരത്തില‍ുള്ള ഒര‍ു പരിപാടിയായിര‍ുന്ന‍ു ഇത്.


2021 സെപ്‍റ്റംബർ 10 വീട് ഒര‍ു വിദ്യാലയം

വീട് ഒര‍ു വിദ്യാലയം പദ്ധതിയ‍ുടെ സ്‍ക‍ൂൾ തല ഉദ്‍ഘാടനം 10.09.2021 ന് ഉച്ചക്ക് രണ്ട‍ു മണിക്ക് ആറാം ക്ലാസിൽ പഠിക്ക‍ുന്ന ക‍‍ുമാരി സ്നേഹയ‍ുടെ വീട്ടിൽ വച്ച് ഹെഡ്‍മിസ്‍ട്രസ് ശ്രീമതി. സന്ധ്യ എസ് ടീച്ചർ നിർവ്വഹിച്ച‍ു. സ്‍ക‍ൂൾ അധ്യാപകര‍ും പി.ടി.എ., എം. പി. ടി. എ അംഗങ്ങള‍ും പരിപാടിയിൽ പങ്കെട‍ുത്ത‍ു. ഓരോ വിഷയ‍വ‍ുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൽ അധ്യാപകർ വിശദീകരിച്ച‍ു. ക‍‍ുട്ടിക്ക് സമ്മാനങ്ങൾ നൽകി. ണാരിയ സാഹചര്യത്തിൽ രക്ഷിതാക്കള‍ുടെ സഹായത്തോടെ മാത്രമേ ക‍ുട്ടികള‍ുടെ പഠനപ്രവർത്തനങ്ങൾ മികവ‍ുറ്റതാക്കാൻ സാധിക്ക‍ുകയ‍ുള്ള‍ൂ എന്ന് ഈ പദ്ധതിയ‍ുടെ തിരിച്ചറിഞ്ഞ‍ു.

2021 നവംബർ 1 വിദ്യാലയത്തിലേക്ക് തിരികെ...

നവംബർ 1 ന് നടന്ന ബാക്ക് ട‍ു സ്‍ക‍ൂളിലേക്ക് ക‍ുട്ടികളെ വരവേൽക്കനായി വിപ‍ുലമായ രീതിയിൽ ഒര‍ുക്കങ്ങൾ‍ നടന്ന‍ു. പരിപാടിയിൽ പിടിഎ പ്രസിഡന്റ് ശ്രീ. വിനോദ‍ക‍ുമാർ, യ‍ുആർസി അംഗങ്ങൾ എന്നിവർ സന്നഹിതരായിര‍ുന്ന‍ു. ക‍ുട്ടികള‍ും രക്ഷിതാക്കള‍ും ഒര‍ു പോലെ സന്തോഷരായിര‍ുന്ന‍ു.

ഹലോ ഇംഗ്ലീഷ്....

2021 – 22 അധ്യയനവർഷത്തെ ഹലോ ഇംഗ്ലീഷ് പരിപാടി കൺവീനർ ശ്രീമതി. ബിന്ദ‍ു ടീച്ചറിന്റെ നേത‍ൃത്വത്തിൽ ജന‍ുവരി 6 ന് ത‍ുടക്കം ക‍ുറിച്ച‍ു. പരിപാടി ഹെഡ്‍മിസ്‍ട്രസ് ശ്രീമതി. സന്ധ്യ ടീച്ചർ ഉത്ഘാടനം ചെയ്യ‍ുകയ‍ും മറ്റ‍ു അധ്യാപകരായ ലേഖ ടീച്ചർ, ഹേന ടീച്ചർ , ധനലക്ഷ്‍മി ടീച്ചർ എന്നിവർ ഇംഗ്ലീഷ് ഭാഷയ‍ുടെ പ്രാധാന്യത്തെക്ക‍ുറിച്ച് സംസാരിക്ക‍ുകയ‍ും ചെയ്‍ത‍ു. ക‍ുട്ടികൾ കവിതകള‍ും കഥകള‍ും അവതരിപ്പിച്ച‍ു കൊണ്ട് ഇംഗ്ലീഷിനെ സ്വാഗതം ചെയ്‍ത‍ു.

വിവര സാക്ഷരത ക‍‍ുട്ടികൾക്ക‍ും അധ്യാപകർക്ക‍ും..

വിവര സാക്ഷരത ക‍‍ുട്ടികൾക്ക‍ും അധ്യാപകർക്ക‍ും –‍ഡിജിറ്റൽ ലിറ്ററസി - ‍സത്യമേവ ജയതേ പരിപാടി 22.12.2021 ന‍ും 07.01.2022 ന‍ും നടന്ന‍ു. ക്ലാസ‍ുകൾ ഹെഡ്‍മിസ്‍ട്രസ് ശ്രീമതി. സന്ധ്യ ടീച്ചർ ഉത്ഘാടനം ചെയ്യ‍ുകയ‍ും ശ്രീമതി. ധനലക്ഷ്‍മി ടീച്ചർ നയിക്ക‍ുകയ‍ും ചെയ്‍ത‍ു. മാറിയ വിവരശേഖരണ സാഹചര്യത്തിൽ ക്ലാസ‍ുകൾ വളരെ അത്യാവശ‍്യവ‍ും ഫലപ്രദവ‍ുമാണെന്ന് എല്ലാപേര‍ും അഭിപ്രായപ്പെട്ട‍ു.

ദിനാചരണങ്ങൾ

  • പരിസ്ഥിതിദിനം
  • വായനാദിനം
  • ലഹരിവിര‍ുദ്ധദിനം
  • ചാന്ദ്രദിനം
  • ഹിരോഷിമ-നാഗാസാക്കി ദിനം
  • സ്വാതന്ത്ര്യദിനം
  • അധ്യാപകദിനം
  • കേരളപിറവി
  • ശിശ‍ുദിനം
  • റിബ്ലിക്ക് ദിനം