സി. എം.എസ്. കമ്മ്യൂണിറ്റി യു.പി. എസ്. പഴവങ്ങാടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സി. എം.എസ്. കമ്മ്യൂണിറ്റി യു.പി. എസ്. പഴവങ്ങാടി | |
|---|---|
| വിലാസം | |
റാന്നി പഴവങ്ങാടി പഴവങ്ങാടി പി.ഒ. , 689673 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 4 - 10 - 1928 |
| വിവരങ്ങൾ | |
| ഇമെയിൽ | cmscommunityups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38556 (സമേതം) |
| യുഡൈസ് കോഡ് | 32120800521 |
| വിക്കിഡാറ്റ | Q87598962 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | റാന്നി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | റാന്നി |
| താലൂക്ക് | റാന്നി |
| ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 33 |
| പെൺകുട്ടികൾ | 29 |
| ആകെ വിദ്യാർത്ഥികൾ | 62 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുജ മേഴ്‌സി വർഗീസ് |
| പി.ടി.എ. പ്രസിഡണ്ട് | അജി ജോൺ |
| എം.പി.ടി.എ. പ്രസിഡണ്ട് | ബെറ്റി ജോബി |
| അവസാനം തിരുത്തിയത് | |
| 15-01-2022 | 38556HM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
സി. എം.എസ്. കമ്മ്യൂണിറ്റി യു.പി. എസ്. പഴവങ്ങാടി, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. റാന്നി പട്ടണത്തിന്റെ പ്രാന്തപ്രദേശത്തായി റാന്നി കോളജ് റോഡിന്റെ വശത്ത് ഒരു മനോഹരമായ കുന്നിൻപ്രദേശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി ഈ സ്കൂളിനടുത്ത് കെ. എൻ. എച്ച് ബോർഡിംഗ് ഹോസ്റ്റലും പ്രവർത്തിക്കുന്നു.
ചരിത്രം
മലകളുടെ റാണിയായ റാന്നിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയുന്ന ബെഥേൽ എന്ന ഓമനപ്പേരിലറിയപ്പെടുന്ന സി എം എസ് കമ്മ്യൂണിറ്റി യു പി സ്കൂൾ 1928 ഒക്ടോബർ 10ന് ആരംഭിച്ചു. തീരുവിതാoകൂർ കൊച്ചി ആംഗ്ലിക്കൻ മഹായിടവകയുടെ നാലാമതു ബിഷപ്പ് ആയിരുന്ന ഇ എ എൽ മൂർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മധ്യതിരുവിതാoകൂറിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ ഒരുമിച്ചു താമസിച്ച് പഠിച്ച് തൊഴിൽ പരിശീലനം നടത്തിയിരുന്നു. ഉച്ചവരെ 5, 6 ക്ലാസ് പഠനവും ഉച്ചയ്ക്കുശേഷം തൊഴിൽ പരിശീലനവും ആണ് ഇവിടെ ഉണ്ടായിരുന്നത് . കൃഷി, കന്നുകാലി വളർത്തൽ, കോഴി വളർത്തൽ, ആശാരിപ്പണി, ചൂരൽപണി, നെയ്ത് എന്നിവയിൽ പരിശീലനം നൽകിയിരുന്നു. സർക്കാർ സഹായം ഇല്ലാതിരുന്നതിനാൽ സഭാംഗങ്ങളിൽ നിന്നും, പൊതുജനങ്ങളിൽ നിന്നും പണം പിരിച്ചെടുത്ത് ആണ് ഈ സ്ഥാപനം നടത്തി വന്നത് എന്നാൽ ചില വർഷങ്ങൾക്കുശേഷം ബോർഡിംഗ് ഹോമും, തൊഴിൽ പരിശീലനവും നിർത്തലാക്കുകയും 1948ൽ ഇതൊരു യു പി സ്കൂളായി ഉയർത്തി പ്രവർത്തനം തുടരുകയും ചെയ്തു. ശ്രീ. W J ചെറിയാൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.ഹെഡ്മാസ്റ്ററുംകുടുംബവും ക്വാർട്ടേഴ്സിൽ താമസിച്ചാണ് സ്കൂൾ പ്രവർത്തനങ്ങൾ നിർവഹിച്ചിരുന്നത്. എന്നാൽ 2005 നുശേഷം അത് ഉപയോഗിക്കാതെ ഇപ്പോൾ ജീർണിച്ച അവസ്ഥയിലാണ്. ബഹുമാനപ്പെട്ട ടി വി ജോർജ് സാർ പ്രധാനാധ്യാപകൻ ആയിരുന്ന കാലത്താണ് സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം താഴെയായി പണിയിച്ചത്. തുടർന്ന് വർഷങ്ങൾക്കുശേഷം പഴകി ഉപയോഗശൂന്യമായി കിടന്ന കെട്ടിടം 2016 ന് ശേഷംശ്രീമതി.സുജാ മേഴ്‌സിവർഗീസിന്റെ അശ്രാന്തപരിശ്രമത്താൽ പുതുക്കിപ്പണിയുകയും നവതി ആഘോഷങ്ങളുടെ ഭാഗമായി ദക്ഷിണേന്ത്യസഭമോഡറേറ്ററും സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പുമായ മോസ്റ്റ്.റവ. തോമസ് കെ ഉമ്മൻ തിരുമേനി പുന:പ്രതിഷ്ഠിക്കുകയും ചെയ്തു. ശ്രീ റെജിമോൻ ചെറിയാൻ സാറിന്റെ കാലത്താണ് മൈക്ക് സെറ്റ്, കമ്പ്യൂട്ടർ മുതലായ സൗകര്യങ്ങൾ സ്കൂളിൽ ആരംഭിച്ചത്. ഈ കാലഘട്ടത്തിലാണ് മലങ്കര കത്തോലിക്കാ സഭയുടെ പട്ടക്കാരൻ ആയിരുന്ന, ഇന്ന് ബിഷപ്പായ സ്റ്റെഫാനോസ് മാർ ഫിലിപ്പോസ് തിരുമേനി ചെറുപുളിച്ചിയിൽ ശ്രീ. സി കെ തോമസ് എന്ന പൂർവ അധ്യാപകന്റെ ഓർമ്മയ്ക്കായി സ്റ്റേജ് നിർമ്മിച്ചു തന്നത്. വിവരസാങ്കേതികവിദ്യ അത്യാവശ്യമായിരുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികളും മുൻപന്തിയിൽ എത്തണം എന്ന ആഗ്രഹത്തിൽ ബഹുമാനപ്പെട്ട രാജു എബ്രഹാം എംഎൽഎയുടെ സ്പെഷ്യൽ ഡെവലപ്മെന്റ് ഫണ്ടിൽ നിന്നും 2013- 14 ൽ രണ്ട് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സ്കൂളിന് നൽകി സഹായിക്കുകയുണ്ടായി. 2016 -17 വർഷ കാലഘട്ടത്തിൽ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും സ്കൂളിന് ലഭിച്ചു. പൂർവ്വവിദ്യാർത്ഥി ശ്രീ കെ വി മാത്യു ചീങ്കയിൽ ഒരു ലക്ഷം രൂപ സംഭാവന നൽകി തുടർന്ന് സ്കൂളിന് അടച്ചുറപ്പുള്ള ഒരു അടുക്കള നിർമ്മിക്കുവാൻ സാധിച്ചു.പൂർവ വിദ്യാർത്ഥികളുടെയും, അദ്ധ്യാപകരുടെയും സഹകരണത്തോടെ 2017ൽ നവതി ആഘോഷത്തോടനുബന്ധിച്ച് ജീർണാവസ്ഥയിൽ ആയ കെട്ടിടത്തിന്റെ മേൽക്കൂര നവീകരിച്ചു. മൂന്ന് ടോയ്ലറ്റ് നിർമിച്ചു. സ്കൂൾ വൈദ്യുതീകരിച്ചു . സിലിംഗ് ഫാൻ,പെഡസ്ട്രിയൽ ഫാൻ,20ബെഞ്ച്, 20ഡസ്ക്,ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ വിപുലമാക്കി നവികാരിച്ചു.തുടക്ക കാലത്ത് ഇരുന്നൂറിലധികം കുട്ടികൾ പഠിച്ചുകൊണ്ടിരുന്ന സ്കൂള് പിന്നീട് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കാരണം ശോചനീയാവസ്ഥയിൽ ആയെങ്കിലും 2016 നു ശേഷം കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി, അൺ എക്കണോമിക് അവസ്ഥയിൽനിന്നും 2019 ഓടുകൂടി സ്കൂൾ എക്കണോമിക് പദവിയിലേക്ക് ഉയർത്തപ്പെട്ടു. ഇപ്പോൾ 62 കുട്ടികളുമായി സി എം എസ് കമ്മ്യൂണിറ്റി യുപി സ്കൂൾ പുരോഗതിയിലേക്ക് അതിന്റെ ജൈത്രയാത്ര തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് രണ്ടു കെട്ടിടങ്ങൾ ഉണ്ട്. അടച്ചുറപ്പുള്ള അടുക്കള, സ്മാർട്ട് ക്ലാസ് റൂം, ആവശ്യത്തിനുള്ള ടോയ്ലറ്റ്,ബെഞ്ച്,ഡെസ്ക് എന്നിവയുണ്ട്. സ്കൂൾ വൈദ്യുതീകരിച്ചിട്ടുണ്ട്.
അദ്ധ്യാപ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ശാസ്ത്ര ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- സുരക്ഷാക്ലബ്ബ്
നേട്ടങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നാടൻപാട്ടുമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. കലോത്സവത്തിൽ ദേശഭക്തിഗാനം, ഹിന്ദി പദ്യപാരായണം, നാടോടിനൃത്തം, മാപ്പിളപ്പാട്ട് എന്നിവയിൽ സ്കൂൾ മികച്ച നേട്ടം കാഴ്ചവച്ചു.
മുൻ പ്രധാനാദ്ധ്യാപകർ
- ജോർജ്ജ് മാത്യൂ
- ടി. വി. ജോർജ്ജ്
- റജിമോൻ ചെറിയാൻ
- വൽസമ്മ. ടി. ടി
- ജെ. രാജൻ
- ഏലിസബേത്ത് മത്തായി
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.376916, 76.771308| zoom=15}}