സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.യു.പി.എസ്.മുണ്ടമ്പ്ര
വിലാസം
മുണ്ടമ്പ്ര, അരീക്കോട്

ഉഗ്രപുരം പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം05 - 11 - 1973
വിവരങ്ങൾ
ഫോൺ0483 2869885
ഇമെയിൽgmupsmundambra@gmail.com
കോഡുകൾ
സ്കൂൾ കോഡ്48244 (സമേതം)
യുഡൈസ് കോഡ്32050100102
വിക്കിഡാറ്റQ64564343
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഅരീക്കോട് പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ401
പെൺകുട്ടികൾ354
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബു എ
പി.ടി.എ. പ്രസിഡണ്ട്ബഷീർ കുട്ടശ്ശേരി
എം.പി.ടി.എ. പ്രസിഡണ്ട്ആശാഷെറീന
അവസാനം തിരുത്തിയത്
14-01-2022Parazak


പ്രോജക്ടുകൾ





ചരിത്രം

അരീക്കോട് ഗ്രാമപഞ്ചായത്തിൽ മുണ്ടമ്പ്ര എന്ന ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി.എം.യു.പി.എസ്.മുണ്ടമ്പ്ര. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്ന ഈ പ്രദേശത്ത് പല വ്യക്തികള‍ുടെയ‍ും കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഈ വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കാനായത്.1973 നവംബർ 5 നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.സമീപവാസിയായ ഹസ്സൻകുട്ടി ഹാജിയിൽ നിന്ന്കുറഞ്ഞ വിലക്ക് നാട്ടുകാർ പിരിവെടുത്ത് വാങ്ങിയ 1 ഏക്കർ സ്‌ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.എൽ.പി സ്കൂളായാ​ണ് ആരംഭിച്ചത്. തൊട്ടടുത്തിള്ള മദ്രസ്സാ കെട്ടിടത്തിൽ വെച്ചാണ് പഠനം തുടങ്ങിയത്. പിന്നീട് നാട്ടുകാർ വാങ്ങിയ സ്ഥലത്ത് കെട്ടിടം സ്വന്തമായി ഉണ്ടാക്കി . സ്കൂളിലെ ആദ്യ വിദ്യാർത്ഥി പാത്തുമ്മ പറശ്ശേരിയാണ്. എസ്.കെ ബാലകൃഷ്ണ പണിക്കരാണ് ആദ്യത്തെ പ്രധാനാധ്യാപകൻ.

ഭൗതികം

ഒന്നര ഏക്കർ ഭ‍ൂമിയിലാണ് സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.ഏഴ് കെട്ടിടങ്ങളിലായി 26 ക്ലാസ് മ‍ുറികള‍ുണ്ട്.16 കമ്പ്യ‍ൂട്ടറ‍ുകളോടെ കമ്പ്യ‍ൂട്ടർ ലാബ് പ്രവർത്തിക്ക‍ുന്ന‍ു.ഒര‍ു സ്മാർട്ട് ക്ലാസ് റ‍ൂം ഉണ്ട്.ഹൈ-സ്പീഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.3 ക്ലാസ് മ‍ുറികൾ എയർ കണ്ടീഷൻ ചെയ്തിട്ട‍ുണ്ട്.15 തയ്യൽ മെഷീന‍ുകൾ ഉപയോഗിച്ച് 5 മ‍ുതൽ 7 വരെ ക്ലാസില‍ുള്ള ക‍ുട്ടികൾക്ക് തൊഴിൽ പരിശീലനം നൽക‍ുന്ന‍ു.ശ‍ുദ്ധജലത്തിനായി കിണറ‍ും ,ക‍ുഴൽ കിണറ‍ും ഉണ്ട്.വ‍ൃത്തിയ‍ുള്ള പാചകപ്പ‍ുരയ‍ും സ്റ്റോർ റ‍ൂമ‍ും ഉണ്ട്.2017-18 വർഷത്തിൽ ഹൈ-ടെക് പൈലറ്റ് പ്രോജക്ടിൽ ഉൾപ്പെട‍ുത്തി 15 ലാപ് ടോപ്പ‍ും 6 പ്രൊജക്ടറ‍ും കിട്ടി.പ്രൈമറി വിദ്യാലയത്തിനാവശ്യമായ സൗകര്യങ്ങള‍ുള്ള സയൻസ് ലാബ് , ഗണിത ലാബ് സജ്ജമാക്കിയിട്ട‍ുണ്ട്.ചെറിയ ക‍‍ുട്ടികൾക്കായ‌‍ുള്ള മിനിപാർക്ക് ഉണ്ട്.2500-ലധികം പ‍ുസ്തകങ്ങളടങ്ങിയ ലൈബ്രറി ഉണ്ട് .കലാപരിപാടികൾ സംഘടിപ്പിക്ക‍ുന്നതിനായി ഒര‍ു സ്റ്റേജ് ഉണ്ട്.ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും പ്രത്യേകം മ‍ൂത്രപ്പ‍ുരകള‌‍ും ടോയ്‍ലറ്റ‍ുകള‍ും ഉണ്ട്.ക‍ുട്ടികൾക്ക് കളിക്ക‍ുന്നതിനായി ഗ്രൗണ്ട് ഉണ്ട്

ഫോട്ടോ ഗാലറി

സ്ക്കൂളിലെ പ്രധാന ദൃശ്യങ്ങൾ

പ്രധാനാധ്യാപകർ

മുൻ പ്രധാനാധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഡോ.അബ്ദുസലാം ഡോ.കെ.സി.ഫായിസ് (ഹോമിയോ) പട്ടീരി സാദിഖ് .(അ‍‍ഡ്വക്കറ്റ് ) കെ.സി.ഫവാസ് (എഞ്ചിനിയർ) ഫിറോസ് -മലയാള മനോരമ-പത്രം ശാഫി (അധ്യാപകൻ)

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.236685050559519, 76.05178088125159|zoom=8}}

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്.മുണ്ടമ്പ്ര&oldid=1296400" എന്ന താളിൽനിന്ന് ശേഖരിച്ചത്