ഏറാമല യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഏറാമല യു പി എസ്
വിലാസം
ഏറാമല

ഏറാമല-പി.ഒ,
ഓർക്കാട്ടേരി-വഴി
,
673 501
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0496 2546220
ഇമെയിൽ16261hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16261 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുഗന്ധി ലത
അവസാനം തിരുത്തിയത്
14-01-2022Eramalaupschool


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഏറാമല യു.പി.സ്‌കൂൾ എന്ന പേരിൽ ഔദ്യോഗികമായും നാട്ടുകാരും വിദ്യാർത്ഥികളുമെല്ലാം അൽപം ഗൃഹാതുരത്തത്തോടെ മേക്കോത്ത് സ്‌കൂൾ എന്ന് വിളിക്കുന്ന ഈ വിദ്യാലയത്തിന്റെ ആരംഭം കുറിക്കുന്നത് 1917ലാണ്. ഏറാമല പഞ്ചായത്തിന്റെ വടക്കെ അറ്റത്ത് കാഞ്ഞിരപ്പുഴയ്ക്ക് ഏതാണ്ട് 300 മീറ്റർ അകലത്തിൽ അക്ഷരാർത്ഥത്തിൽ ഒരു ഗ്രാമത്തിലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. അക്കാലത്ത് ഓർക്കാട്ടേരിയിൽ നിന്ന് ഏറാമലയിലേക്ക് ഊടുവഴികൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ശ്രീ.പാലയാട്ട് രയരപ്പൻ കുറുപ്പിന്റെ മേനേജ്‌മെന്റിൽ ഒരു ലോവർ പ്രൈമറി സ്‌കൂളായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പേര് ഏറാമല ഹിന്ദു ബോയ്‌സ് സ്‌കൂൾ എന്നായിരുന്നു. 1952 വരെ 5ാംതരം വരെയുള്ള എൽ.പി.സ്‌കൂളായി തുടർന്നു. 1952ൽ ഈ വിദ്യാലയം അപ്‌ഗ്രേഡ് ചെയ്യപ്പെടുകയും ഏറാമല ഹയർ എലിമെന്ററി സ്‌കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തു. ഏറാമല പഞ്ചായത്തിലെ ആദ്യത്തെ ഹയർ എലിമെന്ററി സ്‌കൂൾ എന്ന നിലയിൽ ഈ സ്ഥാപനം സമീപപ്രദേശങ്ങളിലെയെല്ലാം വിദ്യാർത്ഥികൾക്ക് ഏക ആശ്രയമായിരുന്നു. അന്ന് വള്ളിക്കാടും അഴിയൂരും, കരിയാടും മാത്രമാണ് ഹയർഎലിമെന്ററി സ്‌കൂൾ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കാർത്തികപ്പള്ളി, വൈക്കിലശ്ശേരി, ഓർക്കാട്ടേരി, കുന്നുമ്മക്കര, നെല്ലാച്ചേരി, ഒഞ്ചിയം തുടങ്ങിയ പ്രദേശങ്ങളിലെയെല്ലാം ജനങ്ങൾക്ക് അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിന് ആശ്രയം ഈ വിദ്യാലയമായിരുന്നു. 1958ൽ കേരളത്തിൽ നടന്ന വിദ്യാഭ്യാസ പരിഷ്‌കരണ ഭാഗമായി 8ാംതരം വരെയുള്ള ഹയർ എലിമെന്ററി സ്‌കൂൾ എല്ലാം 7ാംതരം വരെയുള്ള അപ്പർ പ്രൈമറി സ്‌കൂൾ ആയി മാറിയ അവസരത്തിൽ ഈ വിദ്യാലയവും 7ാംതരം വരെയുള്ള യു.പി.സ്‌കൂളായി മാറുകയും അന്നുമുതൽ ഔദ്യോഗികമായി ഏറാമല യു.പി.സ്‌കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു. ഒരു ലോവർ പ്രൈമറി വിദ്യാലയം എന്ന നിലയിൽ നിന്ന് ഹയർ എലിമെന്ററി വിദ്യാലയമാക്കി ഈ വിദ്യാലയത്തെ ഉയർത്തിക്കൊണ്ടു വന്ന പ്രവർത്തനത്തെ കുറിച്ച് ഏറാമലയിലെ മുതിർന്ന തലമുറക്കാർക്ക് പറയാൻ ധീരതയുടെയും സാഹസികതയുടെയും കൂട്ടായ്മയുടെയും ഒരു കഥയുണ്ട്. സ്‌കൂൾ അപഗ്രേഡ് ചെയ്ത് കൂട്ടാനുള്ള പ്രവർത്തനത്തിനും അത് നടപ്പിലാക്കാനുള്ള പ്രവർത്തനത്തിനും നേതൃത്വം വഹിച്ച ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്ന, പിന്നീട് വളരെക്കാലം പ്രധാന അധ്യാപക പദവി വഹിക്കുകയും 1981 ൽ റിട്ടയർ ചെയ്ത ശേഷം ഏറാമല പഞ്ചായത്ത് പ്രസിഡണ്ട് പദവി അലങ്കരിക്കുകയും സാമൂഹ്യ രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യ വുമായിരുന്ന ശ്രീ.വി.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ മാസ്റ്ററാണ് ഇതിലെ കഥാപുരുഷൻ. 1952ൽ 5 ക്ലാസുകളും 4 അധ്യാപകരുമായി സ്‌കൂൾ നടത്തികൊണ്ടിരുന്ന അവസരത്തിൽ അന്നത്തെ ജൂനിയർ ഡപ്യൂട്ടി ഇൻസ്‌പെക്ടർ ശ്രീ.കുഞ്ഞമ്പു പരിശോധനക്ക് വന്നപ്പോൾ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഹയർ എലിമെന്ററി സ്‌കൂളിന് സാധ്യതകാണുകയും പിന്നീട് അനുവദിക്കപ്പെടുകയും ചെയ്തു പക്ഷേ സ്‌കൂളിനാവശ്യമായ സ്ഥലം കിട്ടിയില്ല. ഈ സ്ഥലത്തോട് ചേർന്നസ്ഥലം മറ്റൊരാളുടെ കൈവശം ആയിരുന്നു. അപ്‌ഗ്രേഡീംഗ് അനുമതി ലഭിച്ചപ്പോൾ തൊട്ടുചേർന്ന സ്ഥലം വിട്ടുകിട്ടാൻ പലരു മുഖേനേ ധാരാളം ശ്രമങ്ങൾ നടത്തിയെങ്കിലും ആ ശ്രമങ്ങളൊക്കെ പരാജയപ്പെടുകയായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ അപ്‌ഗ്രേഡിംഗ് അനുമതി നഷ്ടപ്പെടും എന്ന ഘട്ടം വന്നപ്പോൾ ശ്രീ.വി.കെ കുഞ്ഞികൃഷ്ണൻ മാസറ്ററുടെ നേതൃത്വത്തിൽ നാട്ടുകാർ സ്‌കൂളിനോട് ചേർന്ന സ്ഥലത്ത് ഒറ്റരാത്രികൊണ്ട് ഒരു കെട്ടിടം നിർമ്മിക്കുകയും നിലം നിരത്തി ചാണകം മെഴുക്കി ബോർഡും മേശയും, ബഞ്ചും എല്ലാം ഉള്ള രണ്ട് ക്ലസ് മുറികൾ ഉണ്ടാക്കുകയും ചെയ്തു. തലേദിവസം വൈകുന്നേരം വരെ കുട്ടികൾ കളിച്ച് നടന്ന സ്ഥലത്ത് രാവിലെ ആളുകൾ കണ്ടത്ത് ഒരു പുതിയ കെട്ടിടമാണ്. രഹസ്യമായി വളരെയകലെ കെട്ടിടനിർമ്മാണത്തുനും ക്ലാസ് മുറികൾക്കും ആവശ്യമായ സാധനങ്ങളൊക്കെ ഒരുക്കിയാണ് ഒറ്റരാത്രികൊണ്ട് ഈ നിർമ്മാണം നടത്തിയത്. പിറ്റേന്നുതന്നെ സീനിയർ ഡപ്യൂട്ടി ഇൻസ്‌പെക്ടർ ശ്രീ.പി.ആർ.പണിക്കരെ കൂട്ടിക്കൊണ്ടുവരികയും ഇൻസ്‌പെക്ടർ കെട്ടിടം കണ്ട് തൃപ്തിപ്പെട്ട് തിരിച്ച്‌പോവുകയും ചെയ്തു. ശ്രീ.വി.കെ.കെ നമ്പ്യാരെ ഒന്നാം പ്രതിയും മാനേജരും അധ്യാപകനുമായിരുന്ന ശ്രീ.ഗോപാലൻ നമ്പ്യാരെ രണ്ടാം പ്രതിയുമാക്കി സ്ഥലം ഉടമ കേസ് കൊടുത്തു. പക്ഷേ ബന്ധുക്കളും നാട്ടുകാരുമൊക്കെ ഈ അതിക്രമത്തെ മനസ്സ്‌കൊണ്ട് അംഗീകരിക്കു കയാണെന്ന് വന്നപ്പോൾ സ്ഥലം ഉടമ മധ്യസ്ഥത്തിന് വഴങ്ങുകയും ഡപ്യൂട്ടി ഇൻസ്‌പെക്ടറുടെ സാന്നിധ്യത്തിൽ നടന്ന ഒത്തുതീർപ്പ് സംഭാഷണത്തിന്റെ ഫലമായി കേസ് പിൻവലിക്കുകയാണ് ഉണ്ടായത്. പ്രഗൽഭരും അർപ്പണ ബോധമുള്ളവരുമായ അധ്യാപകരുടെ ഒരു വലിയ നിരതന്നെ ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. ശ്രീ.മഠത്തിൽ ചന്തുക്കുറുപ്പ് ഈ വിദ്യാലയത്തിൽ വളരെക്കാലം പ്രധാനാധ്യാകനായിരുന്നു. സർവ്വശ്രീ.പാലയാട്ട് രയരപ്പക്കുറുപ്പ്, അമ്മൂച്ചീന്റെവിട കണ്ണൻ ഗുരുക്കൾ, ടി.എം.കണാരൻ മാസ്റ്റർ, പി.ശങ്കരക്കുറുപ്പ്, പി.കേളപ്പക്കുറുപ്പ്, എം.കുങ്കക്കുറുപ്പ്, എം.രാമുണ്ണി നമ്പ്യാർ, ടി.എച്ച്. അപ്പുണ്ണിക്കുറുപ്പ്, കെ.പി.കണാരൻ മാസ്റ്റർ, കെ.ഗോവിന്ദ പ്പണിക്കർ, കേളു മുന്നൂറ്റൻ, കെ.രയിരുക്കുറുപ്പ്, കെ.ഗോപാലൻ നമ്പ്യാർ, ടി.കൃഷ്ണൻ മാസ്റ്റർ, ചെമ്പ് ബാലകൃഷ്ണൻ നമ്പ്യാർ, കാവുതീയ്യന്റ വിട കൃഷ്ണൻ മാസ്റ്റർ, കേളോത്ത്കണ്ടിക്കുനി കേളപ്പൻ മാസ്റ്റർ, ദാമോദരൻ നായർ, (പണ്ഡിറ്റ് മാസ്റ്റർ) ഇങ്ങനെ ആദരണീയരായ യശശ്ശരീരനായ അധ്യാപകർ ഈ വിദ്യാലയത്തിന്റെ ഓർമ്മകളിൽ ഇന്നും ജീവിക്കുന്നു. സർവ്വശ്രീ കണ്ടക്കന്റവിട ഗോവിന്ദക്കുറുപ്പ്, മാവത്ത് കുഞ്ഞിരാമക്കുറുപ്പ്, ഇ.സൂപ്പിമാസ്റ്റർ, കെ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.ഗോപാല കൃഷ്ണൻ മാസ്റ്റർ, കെ.രാഘവക്കുറുപ്പ്, കെ.പി.കുഞ്ഞിരാമൻ മാസ്റ്റർ, കെ.കുഞ്ഞിരാമൻ നമ്പ്യാർ, വി.വിബാലകൃഷ്ണൻ മാസ്റ്റർ, വി.വി.പൊക്കൻ മാസ്റ്റർ, കെ.കെ ഭരതൻ, എ.പി.കുഞ്ഞിക്കണ്ണൻ, പി.കെ.നാണു മാസറ്റർ, ടി.പുഷ്പവല്ലി, പി.മാധവി, സി.സി.മല്ലിക, പി.പി.കുഞ്ഞിരാമൻ മാസ്റ്റർ, വി.വി.ഏലിടീച്ചർ, പി ചന്ദ്രൻ, എ.എം.ബാലമണി, എ.കുഞ്ഞമ്മദ് കുട്ടി എന്നീ അധ്യാപകർ ഈ സ്‌കൂളിൽ പലകാലങ്ങളിലായി പ്രധാന അധ്യാപക പദവി അലങ്കരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ സ്ഥാപക മേനേജരായിരുന്ന ശ്രീ.രയരപ്പക്കുറുപ്പിന് ശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീ.കെ.ഗോപാലൻ നമ്പ്യാർ മാനേജരാകുകയും 2003 ൽ അദ്ദേഹത്തിന്റെ മരണശേഷം ഈ വിദ്യാലത്തിലെ തന്നെ അധ്യാപകനായ ശ്രീ.സി.രാധാകൃഷ്ണൻമാസറ്റർ മേനേജ്‌മെന്റിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. കുട്ടികളെ വിവിധ കൈത്തൊഴിലുകളിൽ പ്രാവീണരാക്കുന്നതിന്റെ ഭാഗമായി കുട്ട, മുറം, പായ എന്നിവയുടെ നിർമ്മാണം, ചകിരിപിരിക്കൽ, നെയ്ത്ത് എന്നിവയ്ക്ക് ഇവിടെ അധ്യാപകർ ഉണ്ടായിരുന്നു. വിദ്യാലയത്തിന്റെ പഴയ രേഖകൾ പരിശോധിക്കുമ്പോൾ മലസ്സിലാകുന്ന ഒരു വസ്തുത എല്ലാം പ്രാദേശിക ക്ഷേത്രോൽസവങ്ങൽക്കും നാട്ടിപ്പണി(ഞാറ് നടൽ) കന്നി-മകരം മാസങ്ങളിലെ കൊയ്ത്ത് എന്നിവ നടക്കുന്ന അവസരങ്ങലിലും വിദ്യാലയത്തിന് അവധി നൽകിയിരുന്നു. വേനൽക്കാല അവധി അന്നുണ്ടായിരുന്നില്ല. ഒരണയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് ആറുരൂപ ശമ്പളം വാങ്ങിയ പഴയ രേഖകൾ കണുമ്പോൾ അതൊരു രസകരമായ അനുഭവമാണ്. കഴിഞ്ഞ മുപ്പതു വർഷക്കാലം കൊണ്ട് സമീപപ്രദേശങ്ങളിലെല്ലാം പുതിയ വിദ്യാലയങ്ങൾ ഉയർന്ന് വന്നപ്പോൾ ഈ സ്‌കൂളിന്റെ ആശ്രിത പ്രദേശം രണ്ടു മൂന്നു ചതുരശ്രകിലോമീറ്ററായി ചുരുങ്ങി.മാത്രമല്ല അൺ എയിഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തള്ളിക്കയറ്റവും അധ്യാപകരുടെ നിലനിൽപ്പിന്റെ ഭാഗമായി സ്‌കൂളുകൾ തമ്മിൽ കുട്ടികൾക്കുവേണ്ടിയുള്ള മത്സരവും കൂടിയായപ്പോൾ കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തിൽ സമീപകാലത്ത് അല്പം പിന്നോട്ടടി ഉണ്ടായിട്ടുണ്ട്. ഒരു വലിയ പ്രദേശത്തെ ഗ്രാമീണ ജനതക്ക് അക്ഷരത്തിന്റെയും, വിദ്യയുടെ, ലോകത്തേക്ക് പറക്കാൻ ചിറകുകൾ നൽകുകയും ഔദ്യോഗിക രംഗത്തും, സാമൂഹ്യരംഗത്തും എത്രയോ പ്രഗൽഭ മതികൾക്ക് ജന്മം നൽകുകയും ചെയ്ത ഈ 'മേക്കോത്ത്' സ്‌കൂളിന്റെ സമകാലീനപ്രവർത്തകർ ഈ വിദ്യാലയത്തിന്റെ ഇന്നലെകളിലെ പാരമ്പര്യവും പ്രൗഡിയും ഉയർത്തിപ്പിടിക്കുവാനും കാത്തു സൂക്ഷിക്കാനും പ്രതിജ്ഞാ ബദ്ധരാണ്. സമൂഹം ഈ സ്ഥാപനത്തോടപ്പം എന്നും നിലകൊള്ളുമെന്ന് അഗ്രഹിക്കാം. അതിനു വേണ്ടി പ്രയത്‌നിക്കാം

ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പുള്ളതും വൈദ്യുതീകരിച്ചതുമായ 10 ക്ലാസ്സ് മുറികൾ,
5 കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച ആധുനിക ലാബും സ്മാർട്ട് റൂമും
ഏറ്റവു കൂടുതൽ പുസ്തകങ്ങൾ ഉള്ള ലൈബ്രറിക്കുള്ള പുരസ്കാരം ലഭിച്ച ലൈബ്രറി
കളിസ്ഥലം, സ്കൂൾബസ്സ്, ഷീ ടോയ്‌ലറ്റ്
നവീകരിച്ച പാചകപ്പുര( ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം പ്രത്യേകം ഭക്ഷണപാത്രം)
വാട്ടർ പ്യൂരിഫയർ ഉൾപ്പെടെയുള്ള ശുദ്ധജലവിതരണ സംവിധാനം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. വി കെ കുഞ്ഞികൃഷ്ണൻ നമ്പ്യാർ
  2. കുങ്കക്കുറുപ്പ്
  3. രയരപ്പക്കുറുപ്പ്
  4. ഗോപാലൻ നമ്പ്യാർ
  5. ടി പി കു‍ഞ്ഞിരാമൻ
  6. മല്ലിക
  7. കുഞ്ഞിക്കണ്ണൻ
  8. സി രവീന്ദ്രൻ
  9. കെ. സുഗന്ധിലത

നേട്ടങ്ങൾ

എൽ എസ് എസ് / യു എസ് എസ് വിജയികൾ
മുനീർ ആർ
ഇ ഷംസീർ
സന്ധ്യ ഇ കെ
അരുൺ എം
പ്രവൃത്തിപരിചയമേളയിൽ സംസ്ഥാനതലത്തിൽ സമ്മാനാർഹരായവർ
ശിൽപ എം, ശ്രീരാഗ് സി (കുട നിർമ്മാണം)
ഗായത്രി എൻ ആർ (ലോഹത്തകിടിൽ കൊത്തുപണി)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പാറക്കൽ അബ്ദുള്ള എം എൽ എ
  2. പി ബാലകൃഷ്ണക്കുറുപ്പ് ( ദേശീയ അധ്യാപക അവാർഡ് ജേതാവ്)

വഴികാട്ടി

{{#multimaps:11.6821472,75.5853934 |zoom=13}}

"https://schoolwiki.in/index.php?title=ഏറാമല_യു_പി_എസ്&oldid=1293079" എന്ന താളിൽനിന്ന് ശേഖരിച്ചത്