ഗവ.ഡി.വി.എൻ.എസ്സ്.എസ്സ്.എൽ.പി.എസ്സ് ഉള്ളന്നൂർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ.ഡി.വി.എൻ.എസ്സ്.എസ്സ്.എൽ.പി.എസ്സ് ഉള്ളന്നൂർ
വിലാസം
ഉള്ളന്നൂർ

G. D. V. N. S. S. L. P. S. ULLANNOOR
,
ഉള്ളന്നൂർ പി.ഒ.
,
689503
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ04734 261491
ഇമെയിൽgdvnsslpsulr@gmail.com
കോഡുകൾ
സ്കൂൾ കോഡ്37410 (സമേതം)
യുഡൈസ് കോഡ്32120200609
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുളനട
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ36
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീദേവി. എസ്. കെ.
പി.ടി.എ. പ്രസിഡണ്ട്ബിന്ധ്യ പി.ആർ.
എം.പി.ടി.എ. പ്രസിഡണ്ട്രാജലക്ഷ്മി
അവസാനം തിരുത്തിയത്
14-01-202237410


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.കൊല്ലവർഷം 1114 (1938) -ൽ ഇന്നാട്ടിലെ നായർ സമുദായത്തിലെ ഏതാനും വ്യക്തികളുടെ ശ്രമഫലമായി ഉള്ളന്നൂർ ദേവീക്ഷേത്രത്തിനു സമീപം 886 - നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ശ്രമഫലമായി ഈ സ്‌കൂൾ ആരംഭിച്ചു.നാട്ടുകാരുടെ കൂടി സഹകരണത്തോടെ ക്ഷേത്രത്തിനടുത്തു 50 സെന്റ്‌ സ്ഥലം വാങ്ങുകയും 1 മുതൽ 3 വരെയുള്ള ക്ളാസ്സുകൾ നടത്താനുള്ള അനുമതിയോടെ ഒരു താൽക്കാലിക ഷെഡിൽ പ്രവർത്തനം തുടങ്ങി.അധികം താമസിക്കാതെ അന്നത്തെ അസംബ്ലി മെമ്പർ ശ്രീ ടി.പി.വേലായുധൻ പിള്ള മുഖാന്തിരം നാലാം ക്ലാസ്സു കൂടി അനുവദിച്ചു.എന്നാൽ വിദ്യാർഥികൾ കൂടുകയും അതിനനുസരിച്ചു അധ്യാപകരെ വേണ്ടി വരികയും,പുതിയ കെട്ടിടങ്ങൾ ആവശ്യമായി വരികയും ചെയ്തതോടെ ഈ ബാധ്യതകൾ ഏറ്റെടുത്തു നടത്തുവാൻ കരയോഗത്തിനു കഴിയാതെ വന്നു.താമസിയാതെ ഉള്ളന്നൂർ ദേവിവിലാസം എൻ.എസ് .എസ് എൽ.പി.സ്‌കൂൾ ഗവൺമെന്റിനു വിട്ടുകൊടുക്കാൻ തീരുമാനിക്കുകയും കൊല്ലവർഷം1123 - ൽ (1948) ഔദ്യോഗികമായി കൈമാറുകയും ചെയ്തു.തുടർന്ന് ഗവൺമെന്റ് ഡി.വി.എൻ.എസ് .എസ് എൽ.പി.സ്‌കൂൾ എന്ന പേരിൽ നാളിതുവരെ നല്ലരീതിയിൽ പ്രവർത്തിച്ചു പോരുന്നു.

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട,വിശാലമായ,സുരക്ഷിതത്വമുള്ള ക്ലാസ്സ് മുറികൾ .ടൈൽ പാകിയതറ, എല്ലാമുറിയിലുംഫാൻ, ലൈറ്റ്സൗകര്യം, വൃത്തിയുള്ളപരിസരം, പൂന്തോട്ടം,പച്ചക്കറിത്തോട്ടം,കളിസ്ഥലം,ശുദ്ധജലസൗകര്യം,കൈകഴുകുന്നതിനാവശ്യത്തിനുള്ളടാപ്പുകൾ,ജൈവ മാലിന്യ സംസ്കരണ പ്ലാന്റ്, വേസ്റ്റ് ബിന്നുകൾ,ചുറ്റുമതിൽ ഗേറ്റ്,വൃത്തിയുള്ള പുതിയപാചകപ്പുര,അഞ്ഞൂറിൽ കൂടുതൽ പുസ്തകമുള്ള മെച്ചപ്പെട്ട ലൈബ്രറി,ലാബ് സൗകര്യം,കമ്പ്യൂട്ടർ പഠനസൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

രാവിലെ 9.30 മുതൽ 10 മണിവരെ നടത്തുന്ന കമ്യുണിക്കേറ്റീവ് ഇംഗ്ലീഷ് പഠനം,ഹലോ ഇംഗ്ലീഷ് പ്രോഗ്രാം,"അറിയാം വളരാം" എന്ന ആനുകാലിക പ്രസക്തമായ ജനറൽ നോളജ് പ്രവർത്തനം,ഭാക്ഷാ പോക്ഷക പരിപാടിയായ "മലയാളത്തിളക്കം", പഠനാനുബന്ധ പ്രവർത്തനങ്ങളുടെപതിപ്പ്നിർമ്മാണം,വിവിധതരംപ്രോജക്ടുകൾ,ദിനാനുചരണങ്ങളോടനുബന്ധിച്ചുള്ള ക്വിസ് പ്രോഗ്രാമുകൾ,ഫീൽഡ് ട്രിപ്പുകൾ,ഗണിതമേള ,ശാസ്ത്രമേള,പ്രവർത്തിപരിചയ മേള,എന്നിവയ്ക്ക് പങ്കാളിത്തം.എൽ.എസ് .എസ് കോച്ചിങ്ങ് ക്ലാസ്സ്.

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|

മികവുകൾ

2010 --11വർഷത്തിൽ ജിംഷ ഷാജി, 2019--20 വർഷത്തിൽ അനഘ വേണുകുമാർ എന്നീ കുട്ടികൾക്ക് LSS സ്കോളർഷിപ്പ് ലഭിച്ചു..പഞ്ചായത്ത് തല'മികവുത്സവം' പരിപാടിയിൽ 2014--15 വർഷത്തിൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു..പദ്യം ചൊല്ലൽ(ഇംഗ്ലീഷ്, മലയാളം) ,മാപ്പിളപ്പാട്ട്, പ്രസംഗം, ആക്ഷൻ സോങ് എന്നിവയ്ക്ക് സബ്ജില്ല കലോത്സവത്തിൽ( 2019--20) A ഗ്രേഡ് ലഭിച്ചു

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അദ്ധ്യാപകർ

ക്ലബ്ബ് പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.259664,76.677217|zoom=10}} പത്തനംതിട്ടയിൽ പന്തളം ബ്ലോക്കിൽ കുളനട പഞ്ചായത്തിൽ സ്‌കൂൾ സ്ഥിതിചെയ്യുന്നു.കുളനട ആറന്മുള റോഡിൽ പൈവഴി ജംഗ്ഷനിൽ നിന്നും 600 മീറ്റർ അകലത്തിൽ ഉള്ളന്നൂരിലെ രണ്ടു ദേവീക്ഷേത്രങ്ങൾക്കുനടുവിലായി ഈ സ്‌കൂൾ സ്ഥിതിചെയ്യുന്നു .(കുളനട ജംഗ്ഷനിൽ നിന്നും 2 കിലോമീറ്റർ അകലം )