കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ

21:48, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13322 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ
വിലാസം
കോയ്യോട്

കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ , പി ഒ കോയ്യോട്ൻ , പി ൻ ,670621
,
കോയ്യോട് പി.ഒ.
,
670621
,
കണ്ണൂർ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04972822046
ഇമെയിൽkoyyodcentrallps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13322 (സമേതം)
യുഡൈസ് കോഡ്32020100216
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്പിലോട് പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനീശൻ കെ കെ
പി.ടി.എ. പ്രസിഡണ്ട്രേഷ്മ എ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ പി
അവസാനം തിരുത്തിയത്
13-01-202213322


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു നൂറു വർഷത്തിലധികം പഴക്കമുണ്ട് .സാമ്പത്തീകമായി പിന്നോക്കാവസ്ഥയിലുള്ളവരും പിന്നോക്ക സമുദായത്തിൽ പെട്ടവരും ഇവിടെ പഠിക്കുന്നു .കൂടുതൽ അറിയാൻ കണ്ണൂർ

കണ്ണൂർ ജില്ലയിലെ ചെമ്പിലോട് ഗ്രാമ പഞ്ചായത്തിലെ XVIII വാർഡിലെ കോയ്യോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ . നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം കണ്ണൂർ നോർത്ത് ഉപജില്ലയിലാണ്.സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഈ വിദ്യാലയം 1912 മുതൽ ആരംഭിച്ചതായി ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തുന്നുണ്ടെങ്കിലും അതിനു മുമ്പ് തന്നെ പ്രവർത്തിച്ചു വരുന്നതായി പഴമക്കാരിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.ഉയർന്ന പ്രദേശത്താൽ ചുറ്റപ്പെട്ട് വയൽ നിരന്നു നിന്നിരുന്ന കുനിയിൽ എന്ന സ്ഥലത്ത് അന്നത്തെ സമൂഹത്തിലെഉയർന്ന വിഭാഗത്തിൽ പെട്ടവർ പ്രദേശത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾക്ക് വയലിലെ മുളി കൊത്തിയുയർത്തപ്പെട്ട സ്ഥലത്ത് ഒറ്റ ദിവസം കൊണ്ട് കെട്ടിയുണ്ടാക്കിയ കുടിപ്പള്ളിക്കൂടമാണ് ഇത്.അത് കൊണ്ട് തന്നെ പണ്ടുള്ളവർ ഇതിനെ കുനിയിൽ സ്കൂൾ ,മുളിയിൽ സ്കൂൾ എന്നും വിളിക്കപ്പെട്ടിരുന്നു.വയലുകളാൽ ചുറ്റപ്പെട്ട ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും പിന്നോക്ക വിഭാഗക്കാരും പഠിക്കുകയും പഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് .ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം ചെയ്ത പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട് .

ഓലമേഞ്ഞതും മൺതറയുള്ലതുമായ കെട്ടിടം 1993-ലാണ് മാറ്റങ്ങൾക്ക് വിധേയമായത്. നിലം സിമന്റ് ചെയ്യുകയും പിന്നീട് മാർബിൾ ഇടുകയും മേൽകൂര മാറ്റി ഓടിടുകയും ചെയ്തു.അന്നൊന്നും ആവശ്യത്തിന് കുടിവെള്ളമോ,വാഹന സൗകര്യമോ ഉണ്ടായിരുന്നില്ല. ഇന്ന് സ്കൂൾ വൈദ്യുതീകരിച്ചു,കമ്പ്യൂട്ടർ ,ടിവി,ഫാൻ,മൈക്ക് സെറ്റ്,മോട്ടോർ പമ്പ്,എന്നിവയുടെ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ സാധിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

നൂറു വർഷത്തിലധികംപഴക്കമുള്ള പ്രീ കെ ഇ ആർ കെട്ടിടമാണ് .കെട്ടിടം ഉറപ്പുള്ളതും നിലം മാര്ബിളിട്ടതും മേൽക്കൂര ഓടിട്ടതുമാണ് .കുട്ടികൾക്ക് ആവശ്യമായ വൃത്തിയുള്ള ടോയ്‌ലെറ്റും മൂത്രപ്പുരയുമുണ്ട്.കുടിവെള്ളത്തിന് കിണർ,പൈപ്പ് എന്നിവ ഉപയോഗിക്കുന്നു. 3 കമ്പ്യൂട്ടർ ,ഇന്റർനെറ്റ് സൗകര്യവും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലസഭ ,നീന്തൽ പരിശീലനം ,സൈക്കിൾ പരിശീലനം ,കബ് ,ബുൾ ബുൾ ,റെഡ് ക്രോസ്,പൂന്തോട്ട പച്ചക്കറിത്തോട്ട നിർമ്മാണം നൃത്ത പരിശീലനം .

== മാനേജ്‌മെന്റ് ==ജയപ്രകാശ്ബാബു എ കെ ,സ്കൂളിൻെറ അക്കാഡമികവും ഭൗതികവുമായ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാറുണ്ട്

== മുൻസാരഥികൾ ==പരേതരായ ശ്രീ .കുഞ്ഞിക്കണ്ണൻ മാസ്റ്റർ .,കുഞ്ഞമ്പു മാസ്റ്റർ ,ഗോവിന്ദൻ മാസ്റ്റർ കുഞ്ഞപ്പ മാസ്റ്റർ ,അച്യുതൻ മാസ്റ്റർ , ഗോപാലൻ മാസ്റ്റർ, ലക്ഷ്മിക്കുട്ടി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവാധ്യാപകരാണ് . ശ്രീമതി എം .രാജേശ്വരി ടീച്ചർ ,ശ്രീമതിപി സാവിത്രി ടീച്ചർ ,ശ്രീ പി പി അദ്ബുറഹിമാൻ മാസ്റ്റർ ,ശ്രീമതി സി സരസ്വതി ടീച്ചർ എന്നിവർ പ്രശസ്ത സേവനത്തിനു ശേഷം വിരമിച്ചവരാണ്‌ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊ .പി വി ലക്ഷ്മണൻ ,ശ്രീ പൂച്ചാലി രാമചന്ദ്രൻ ,ശ്രീമതി പുഷ്പജ പുത്തലത്ത് ഡി ഇ .ഒ ,സംസ്ഥാന ദേശീയ അവാർഡ് ജേതാവ് ശൈലജ കരുവാരത്ത് .

വഴികാട്ടി

കണ്ണൂരിൽ നിന്ന് ചാല വഴി കോയ്യോട്,തലവിൽ ,ചക്കരക്കൽ റോഡിൽ കോയ്യോട് പോസ്റ്റോഫീസിനടുത്തു നിന്നു മെയിൻ റോഡിൽ നിന്നും പടിഞ്ഞാറു മണിയലം ഭാഗത്തേക്ക് 200 മീറ്റർ അകലെ .{{#multimaps: 11.861106487829161, 75.43979178482594 | width=800px | zoom=16 }}

 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
 
photo