ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ | |
---|---|
![]() | |
വിലാസം | |
തൃപ്പൂണിത്തുറ തൃപ്പൂണിത്തുറ പി.ഒ. , 682301 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - 6 - 1936 |
വിവരങ്ങൾ | |
ഫോൺ | 0484 2775953 |
ഇമെയിൽ | rlvgups@gmail.com |
വെബ്‍സൈറ്റ് | rlvups.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26454 (സമേതം) |
യുഡൈസ് കോഡ് | 32081300423 |
വിക്കിഡാറ്റ | Q99507960 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 38 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 103 |
പെൺകുട്ടികൾ | 40 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വൃന്ദ എ. സോമൻ |
പി.ടി.എ. പ്രസിഡണ്ട് | കെ.വി. സുനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീദേവി മധു |
അവസാനം തിരുത്തിയത് | |
13-01-2022 | 26454 |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലുള്ള തൃപ്പുണിത്തുറ ഉപജില്ലയിലെ തൃപ്പൂണിത്തുറ നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് ആർ. എൽ. വി. ഗവണ്മെന്റ് യു. പി. സ്‌കൂൾ. നഗരത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണിത്. 1936 ൽ കൊച്ചി രാജാവായിരുന്ന കേരള വർമ്മ മിടുക്കൻ തമ്പുരാൻ, തന്റെ റാണിയായിരുന്ന ശ്രീമതി ലക്ഷ്മിക്കുട്ടി നേത്യാരമ്മയുടെ താല്പര്യപ്രകാരം ,മകളായ രാധാലക്ഷ്മി രാജകുമാരിയുടെ പേരിൽ ആരംഭിച്ച കലാവിദ്യാലയമാണ് രാധാലക്ഷ്മി വിലാസം (ആർ.എൽ വി.) സ്‌കൂൾ . സ്ത്രീ വിദ്യാഭ്യാസത്തിനും ലളിതകലകളുടെ പോഷണത്തിനും ഇത് ലക്ഷ്യമിട്ടു.പിന്നീട്, രാജാവായ പരീക്ഷിത്ത് തമ്പുരാൻ ഇത് സ്റ്റേറ്റ് ഗവണ്മെന്റിന് വിട്ടുകൊടുത്തു.പിൽക്കാലത്ത് കലാ പഠനവിഭാഗം ആർ.എൽ.വി.കോളേജായി വേർതിരിഞ്ഞു.സ്കൂളിനോട് ചേർന്നുതന്നെയാണ് ഇപ്പോൾ ആർ.എൽ.വി കോളേജും പ്രവർത്തിക്കുന്നത്.










ഭൗതികസൗകര്യങ്ങൾ
മികച്ച ഭൗതിക സൗകര്യങ്ങൾ സ്‌കൂളിനുണ്ട്.മോടി പിടിപ്പിച്ച ക്ലാസ് റൂമുകൾ,ഓഡിറ്റോറിയം,ആധുനിക പാചകകശാല,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി,റീഡിങ് റൂം,കളിസ്ഥലം,പാർക്ക്,ജൈവ കൃഷിത്തോട്ടം,ഹൈജീൻ കോംപ്ലക്സ്, ഹെൽത്ത് നേഴ്‌സിന്റെ സേവനം തുടങ്ങിയവ ഇതിലുൾപ്പെടുന്നു. പാഠ്യ പദ്ധതിയോടൊപ്പം,യോഗ,കരാട്ടെ,സ്പോക്കൺ ഇംഗ്ലീഷ് ,ചെണ്ട,നൃത്തം,പാട്ട്,കരകൗശലവേല,ചിത്രംവര,നാടകം,കായിക ഇനങ്ങൾ എന്നിവയിലും പ്രത്യേകം അധ്യാപകരെ വച്ച് പരിശീലനം നൽകുന്നു.പ്രീ പ്രൈമറി മുതൽ കുട്ടികൾക്ക് സ്‌കൂളിൽ കമ്പ്യൂട്ടർ പരിചയം നൽകുന്നുണ്ട്. ശക്തമായ ഒരു പി ടി എ യും പൂർവ വിദ്യാർത്ഥി സംഘടനയും സ്‌കൂളിന്റെ അഭ്യുദയത്തിനായി പ്രവർത്തിക്കുന്നു. 2016-17 വർഷത്തിൽ താഴെപറയുന്ന അധ്യാപകർ ഇവിടെ പഠിപ്പിക്കുന്നു . 1.രമ പി.ആർ. 2.ജയൻ പി.നായർ 3.ഷൈല എം 4.ലീല എം കെ 5.അരുണ പി ജി 6.ഭാവന എം എൻ 7.ശ്രീമതി സുചിത്ര 8.ബിന്ദു എം.പി.
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ഊർജിതമായി ഇവിടെ നടക്കുന്നു.ദിനാചരണങ്ങൾ,ഡോക്യുമെന്ററി പ്രദർശനങ്ങൾ,ശാസ്ത്രമേളകൾ,പ്രൊജെക്ടുകൾ തുടങ്ങിയ സയൻസ് ക്ലബ് പ്രവർത്തനങ്ങളിൽ കുട്ടികൾ താല്പര്യത്തോടെ പങ്കെടുക്കുന്നു. പോഷകാഹാരത്തെക്കുറിച്ച് സയൻസ് ക്ലബ്ബ് നടത്തിയ ക്‌ളാസിന് മാധ്യമങ്ങളിൽ നല്ല പ്രചാരം കിട്ടിയിരുന്നു.
ഐ.ടി. ക്ലബ്ബ്
സുസജ്ജമായ ഒരു ഐ ടി ലാബ് സ്‌കൂളിനുണ്ട്.പാഠ്യ,പാഠ്യേതര ഐ ടി പ്രവർത്തനങ്ങൾ ഐ ടി ക്ലബ് മുൻകൈയെടുത്തു നടപ്പിലാക്കുന്നു.സ്‌കൂൾ നാടകങ്ങൾ,മറ്റു പ്രസന്റേഷനുകൾ തുടങ്ങിയവയ്ക്കുള്ള ഓഡിയോ,വീഡിയോ തയ്യാറാക്കൽ ഐ ടി ക്ളബ് അടുത്തിടെ നടത്തിയ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ്.കേരള സർക്കാർ ഹൈടെക് സ്‌കൂൾ പദ്ധതിയുടെ പൈലറ്റ് സ്‌കൂളുകളിലൊന്നായി തെരഞ്ഞെടുത്തിട്ടുള്ള ആർ.എൽ. വി. സ്‌കൂളിൽ ഒരു നവീകരിച്ച ഹൈടെക്ക് ഐ.ടി.ലാബ് 23-9-17ൽ പ്രവർത്തനമാരംഭിച്ചു.
ഫിലിം ക്ലബ്ബ്
സ്‌കൂളിലെ ഫിലിം ക്ളബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ ഒരു ഫിലിം ഫെസ്റ്റിവൽ നടത്തുകയുണ്ടായിട്ടുണ്ട്. എല്ലാ മാസവും ഓരോ സിനിമ എന്നതാണ് ഫിലിം ക്ലബ്ബിന്റെ ഇപ്പോഴത്തെ ലക്‌ഷ്യം.
വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ജില്ലാതല മത്സരങ്ങളിലും സാഹിത്യോത്സവങ്ങളിലും ഇവിടുത്തെ കുട്ടികൾ പങ്കെടുക്കാറുണ്ട്.ആഴ്ച തോറും കലാ വേദിയുടെ യോഗങ്ങൾ നടക്കുന്നു.
ഗണിത ക്ലബ്ബ്.
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത മേള സംഘടിപ്പിക്കുന്നു.ഗണിത ക്വിസ്സുകൾ,ഗണിത ലാബ് സജ്ജീകരണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഗണിത ക്ലബ് ഏറ്റെടുത്തു നടത്തുന്നു.
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
സാമൂഹ്യശാസ്‌ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ഡിസംബർ മാസത്തിൽ ഒരു ക്ലാസ് സംഘടിപ്പിച്ചിരുന്നു.നക്ഷത്ര നിരീക്ഷണ ക്ലാസ്സ് ജനുവരിയിൽ നടത്തി.വൃദ്ധസദന സന്ദർശനം മറ്റൊരു പരിപാടിയായിരുന്നു.
പരിസ്ഥിതി ക്ലബ്ബ്.
സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബ് മുൻകൈയെടുത്താണ് സ്‌കൂളിൽ ഒരു ഇൻസിനേറ്റർ സ്ഥാപിച്ചതും ജൈവ കൃഷിത്തോട്ടം ആരംഭിച്ചതും.റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ സ്‌കൂളിൽ ഒരു യു. വി. ഫിൽറ്റെർഡ് കുടിവെള്ള ടാപ്പും സജ്ജീകരിക്കാനായി. കൈ,കാൽ ശുചിത്വമുൾപ്പെടെ ലക്ഷ്യമിട്ട് ടോയ്‍ലെറ്റുകൾ,യൂറിനലുകൾ, വാഷ് ബേസിനുകൾ ,സോപ്പ് ,ബയോ ഗ്യാസ് പ്ലാന്റ് എന്നിവയെല്ലാം ഉൾപ്പെട്ട ഒരു ഇന്റെഗ്രേറ്റഡ് 'ഹൈജീൻ കോംപ്ലക്സ്' പണിതീർക്കാനായി.ഇതിൽ നിന്നുള്ള ബയോ ഗ്യാസ് ഉപയോഗിച്ചാണ് പാചകം നടക്കുന്നത്. പോഷക സമൃദ്ധവും വൈവിധ്യപൂർണവുമാണ് ഇപ്പോൾ സ്‌കൂളിലെ ഉച്ച ഭക്ഷണം.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ : 1. ഇ.കെ. വൽസ 2.എം.പി.വിശ്വനാഥൻ നായർ 3.ബീനാകുമാരി 4.ജെസ്സി എബ്രഹാം 5.മറിയാമ്മ ജോൺ 6.കെ ടി യാക്കൂബ് 7.സി കെ ഗോപാലകൃഷ്ണൻ 8.ബി ആർ ദേവസ്സി
നേട്ടങ്ങൾ
പഠന നിലവാരത്തിലും പാഠ്യ അനുബന്ധ പ്രവർത്തനങ്ങളിലും ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കുന്ന സ്‌കൂളുകളിലൊന്നാണിത്.
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:9.94218,76.34526|zoom=18}}