ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
19:13, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42523 (സംവാദം | സംഭാവനകൾ) (place)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര
വിലാസം
PUTHUKULANGARA

ഗവണ്മെന്റ് എൽ പി എസ് പുതുക്കുളങ്ങര
,
പുതുക്കുളങ്ങര പി.ഒ.
,
695541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0472 2898099
ഇമെയിൽlpsputhukulangara@gmsil.com
കോഡുകൾ
സ്കൂൾ കോഡ്42523 (സമേതം)
യുഡൈസ് കോഡ്32140600805
വിക്കിഡാറ്റQ64036353
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ഉഴമലയ്ക്കൽ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം,ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ104
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ190
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ ആർ നായർ
പി.ടി.എ. പ്രസിഡണ്ട്ജയരാജ്‌
എം.പി.ടി.എ. പ്രസിഡണ്ട്സബി ജോയ്
അവസാനം തിരുത്തിയത്
12-01-202242523


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം =

          തിരുവനന്തപരം ജില്ലയിൽ,നെടുമങ്ങാട് താലുക്കിൽ,ഉഴമലയ്ക്കൽ പഞ്ചായത്തിലെ പുതുക്കുളങ്ങര ഗ്രാമപ്രദേശത്തിൻെറ തിലകക്കുറിയായി ഗവൺമെൻറ് എൽ.പി എസ് പുതുക്കുളങ്ങര സ്ഥിതി ചെയ്യുന്നു. തുടക്കത്തിൽ കാറ്റാടി പള്ളിക്കൂടം എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. കായംകുളംകാരനായ ശ്രീ.ജോൺസൺ സാറിൻെറ ശ്രമഫലമായിട്ടാണ് പുതുക്കുളങ്ങരയ്ക്കു സമീപം ഇടച്ചിറ എന്ന പ്രദേശത്ത് പള്ളി വകയായി ഈ വിദ്യാലയം ആരംഭിച്ചത്.  1924ൽ തുടക്കംകുറിച്ച ഈ വിദ്യാലയം പിൽകാലത്ത് സർക്കാർ ഏറ്റെടുത്തു. ആദ്യത്തെ പ്രധമാധ്യാപകൻ ശ്രീ.ജോൺസൺ സാറും  ആദ്യത്തെ വിദ്യാർഥി ബി. ഹെൻട്രിയുമായിരുന്നു.ഒന്നു മുതൽ നാലുവരെ പ്രവർത്തിച്ചിരുന്ന ക്ലാസുകൾ കൈകാര്യം ചെയ്തിരുന്നത് ശ്രീ.ജോൺസൺ, ശ്രീ. വാസുദേവൻ പിള്ള, ശ്രീ .മാത്യു, ശ്രീമതി. ഭവാനിയമ്മ എന്നീ അധ്യാപകരായിരുന്നു. ഈ വിദ്യാലയത്തിൽ നിന്നും ഔന്നത്യത്തിൻെറ പടവുകൾ ചവിട്ടിക്കയറിയ പൂർവ വിദ്യാർഥി ശ്രേഷ്ഠന്മാർ നിരവധിയാണ്. ഒരു ഓല കെട്ടിടത്തിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന്നാലു കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച പന്ത്രണ്ട് ക്ലാസ് മുറികളോടുകുടി  പ്രവർത്തിച്ചു വരുന്നു. 2000-ൽ ഒരു പ്രീ-പ്രൈമറി ആരംഭിച്ചു. 2005- ൽ ഇംഗ്ലീഷ് മീ‍‌ഡിയം ക്ലാസുകൾ ആരംഭിച്ചു.ബഹു. എം.പി, എം.എൽ.എ ഫണ്ടുകൾ ഉപയോഗിച്ച് സ്കൂൾ ബസ് വാങ്ങുവാനും കംപ്യൂട്ടർ ലാബ് സജ്ജീകരിക്കുവാനും സാധിച്ചു.വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കുൾ പി.റ്റി.എ, എസ്.എം.സി, സ്കുൾ വികസന സമിതി തുടങ്ങിയ കമ്മിറ്റികളുടെ നിസ്വാർത്ഥമായ സഹായവും സഹകരണവും ഞങ്ങളുടെ വളർച്ചയിൽ ഏറെ സഹായകരമായിട്ടുണ്ട്.ഇക്കാലയളവിൽ ജില്ലയിലെ മികച്ച ഒരു പൊതുവിദ്യാലയമായി മാറുവാൻ ഞങ്ങളെ സഹായിച്ച എല്ലാ സുമനസുകളേയും ഞങ്ങൾ നന്ദിപുർവ്വം സ്മരിക്കുന്നു.

ഭൗതിക സാഹചര്യം

* നാലു കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച പന്ത്രണ്ട് ക്ലാസ് റൂം
  • ഗേറ്റോടു കൂടിയ ചുറ്റു മതിൽ
  • വിശാലമായ കളി സ്ഥലവും കൃഷിയിടവും
  • ഇരുന്നൂറ്റി അമ്പതു പേർക്കിരിക്കാവുന്ന ആഡിറ്റോറിയം
  • സ്മാർട്ടു ക്ലാസ്, കംപ്യൂട്ടർ ലാബ്
  • ലൈബ്രറി റൂം, സയൻസ് ലാബ് കോർണർ
  • മേൽക്കൂരയോടുകൂടിയതും തറയോടു പാകിയതുമായ അ‍ഞ്ച് ശുചി മുറി.
  • സ്റ്റോർ റൂമോടുകൂടിയ ഗ്യാസിൻെറതും വിറകിൻെറതുമായ രണ്ട് പാചക മുറി.
  • എട്ട് റൈഡുകളുള്ള പാർക്ക്.
  • സുലഭമായ കുടിവെള്ളം.
  • എല്ലാ റൂട്ടിലും വാഹന സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രവർത്തി പരിചയ പരിശീലനം.
  • കലാകായിക പരിശീലനം.
  • ദിനാചരണങ്ങൾ.
  • ബോധവത്കരണ ക്ലാസുകൾ
  • ആഴ്ചതോറും നടത്തുന്ന പൊതു വി‍ജ്ഞാന സമ്മാനപ്പെട്ടി.
  • വിവിധ ക്വിസ് മത്സരങ്ങൾ.
  • വി‍ജ്ഞാനപ്പരീക്ഷകൾ.
  • സ്കോളർഷിപ്പ് പരിശീലനം.
  • ബാല സഭ.
  • പഠനയാത്ര.
  • ഗാന്ധി ദർശൻ.
  • ഹെൽത്ത് ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഹരിത ക്ലബ്ബ്.
  • എൽ.എസ്.എസ് പരിശീലനം. ==

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി