ജി എൽ പി എസ് പീച്ചങ്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പീച്ചങ്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പീച്ചങ്കോട് . ഇവിടെ 55ആൺ കുട്ടികളും 41 പെൺകുട്ടികളും അടക്കം 96 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ജി എൽ പി എസ് പീച്ചങ്കോട് | |
---|---|
വിലാസം | |
പീച്ചംകോട് തരുവണ പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 05 - 06 - 1998 |
വിവരങ്ങൾ | |
ഫോൺ | 04935 240761 |
ഇമെയിൽ | glpspeechamcode1998@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15444 (സമേതം) |
യുഡൈസ് കോഡ് | 32030101509 |
വിക്കിഡാറ്റ | Q64063317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെള്ളമുണ്ട |
വാർഡ് | 09 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 55 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 96 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസി ജോസഫ് ഏറാട്ട് |
പി.ടി.എ. പ്രസിഡണ്ട് | സൗദ നൗഷാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഉമൈമത്ത് |
അവസാനം തിരുത്തിയത് | |
12-01-2022 | Glpspeechamcode123 |
ചരിത്രം
വയനാട് ജില്ലയിലെ പ്രധാന പഞ്ചാത്തുകളിലൊന്നായ വെള്ളമുണ്ട ഗ്രാമ പഞ്ചാത്തിലെ 9-ാം വാർഡിൽ പൊരുന്നന്നൂർ വില്ലേജിൽ, തരുവണ, കരിങ്ങാരി,
കാപ്പുംകുന്ന്, നെല്ലേരികുന്ന് എന്നിവയ്ക്ക് മധ്യേ വയലേലകളും കുന്നിൻചെരിവുകളുംനിറഞ്ഞ, പീച്ചംകോട് പ്രദേശത്ത് പീച്ചംകോട് ഗവ. എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. മാനന്തവാടി-കൽപറ്റ ദേശീയ പാതയിൽ നാലാംമൈലിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ മാനന്തവാടി-കുറ്റ്യാടി റോഡരുകിലാണ് ഈ വിദ്യാലയം. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ, കരിങ്ങാരി, നല്ലൂർനാട് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിൻ ഫലമായി, ക്രാന്തദർശിയും അധ്യാപക ശ്രേഷ്ഠനുമായ മുൻ ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലക്ഷമണൻ മാസ്റ്ററുടെ നേതൃതത്തിൽ 1998 ജൂൺ 5-ാം തിയ്യതി DPEP വിദ്യാലയമായി, GLPS PEECHAMCODEസ്ഥാപിതമായി. വിദ്യാലയത്തിന് 98 സെൻറ് സ്ഥലമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ്.ടൈലുകൾ പതിപ്പിച്ച ക്ലാസ് മുറികളും, ഒാട് പാകിയ മുറ്റവും, ആകർഷകമായ അന്തരീക്ഷവും, 4 ക്ലാസ് മുറികളും, ഓാഫീസ് റൂമും, അടുക്കളയും, സ്റ്റോർ മുറിയുമാണുള്ളത്.കുട്ടികളിൽ 97% മുസ്ലിം കുട്ടികളാണ്. 3% പട്ടിക വിഭാഗവും.
ഭൗതികസൗകര്യങ്ങൾ
ആകർഷകമായ സ്കൂൾ അന്തരീക്ഷം നടൂമൂറ്റമുളള ക്ലാസ് മുറീകൾ വെള്ള സൗകര്യം വലിയ കളി സ്ഥലം ജൈവ പച്ചക്കറി തോട്ടം
നിലവിലുള്ള അധ്യാപകർ, അനധ്യാപകർ
നിലവിലുള്ള പി ടി എ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | ജോയിൻ ചെയ്ത വർഷം |
---|---|---|
1 | ശ്രീ. ബാലകൃഷ്ണൻ വി എം | 2004(15-6-2004) |
2 | ശ്രീമതി. രമണി ആർ | 2007(21-5-2007) |
3 | ശ്രീമതി. സഫിയ പി | 2010(23-4-2010) |
4 | ശ്രി. രമേശൻ ഏഴോക്കാരൻ | 2011 (13-6-2011) |
5 | ശ്രീമതി. ജോളി മാത്യു | 2015 (1-6-2015) |
6 | ശ്രീമതി.സൗമിനി എ | 2018 (14-5-2018) |
7 | ശ്രി. ശശി പി കെ | 2019 (7-6-2019) |
നേട്ടങ്ങൾ
L S S ജേതാക്കൾ 2019-20
ABSHAR ALI SANA SIYA DEVANANDHA M S
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പീച്ചംകോട് ടൗണിൽ നിന്നും 100 മീററർ ദൂരം
{{#multimaps:11.74934,76.00091 |zoom=13}}