എൽ പി സ്കൂൾ, കണ്ണമംഗലം നോർത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി സ്കൂൾ, കണ്ണമംഗലം നോർത്ത് | |
---|---|
വിലാസം | |
കണ്ണമംഗലം നോർത്ത് കണ്ണമംഗലം പി.ഒ. , 690106 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഇമെയിൽ | 36244alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36244 (സമേതം) |
യുഡൈസ് കോഡ് | 32110700305 |
വിക്കിഡാറ്റ | Q87479338 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെട്ടികുളങ്ങര പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | I4 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർളി അഗസ്റ്റിൻ |
പി.ടി.എ. പ്രസിഡണ്ട് | ശകുന്തള |
എം.പി.ടി.എ. പ്രസിഡണ്ട് | മേരി |
അവസാനം തിരുത്തിയത് | |
12-01-2022 | 36244 |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ കണ്ണമംഗലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് കണ്ണമംഗലം ' നോർത്ത് എൽ.പി.എസ്സ് 1906-ൽ സ്ഥാപിതമായ ഈ സ്ക്കൂൾ കോളശ്ശേരിൽ സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത്.
ചരിത്രം
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര പഞ്ചായത്തിൽ കോളശ്ശേരി എന്ന ഒരു ഇടത്തരം നായർ തറവാട്ടിലെ മുതിർന്ന സഹോദരങ്ങളായിരുന്ന രാഘവൻ പിള്ള ഗോപാലപിള്ള എന്നിവരായിരുന്നു സ്ക്കൂൾ ആരംഭിച്ചത്. പത്താംതരം പാസായ ഇരുവരും 1906 നിലത്തെഴുത്ത് പഠിപ്പിക്കുന്ന ആശാൻ പള്ളിക്കൂടം എന്ന നിലയ്ക്കാണ് തുടങ്ങിയത്. 8 - 10 വർഷങ്ങൾക്കുശേഷം സർക്കാർ ജോലിക്കാരായതോടുകൂടി ഒന്നാം ക്ലാസ് പഠിത്തം ആരംഭിക്കുകയും അഞ്ചാം ക്ലാസ് വരെ എത്തിക്കുകയുമായിരുന്നു. ആദ്യകാലത്തെ ആശാൻ ശ്രീ കേശവപിള്ള ആയിരുന്നു.
കോളശ്ശേരിൽ കുടുംബം ഭാഗംവച്ച് പിരിഞ്ഞതിനുശേഷം സ്കൂളും സ്ഥലവും ഓഹരിയുടമ വിലക്കുകയുണ്ടായി. സ്കൂൾ നടത്തിക്കൊണ്ടുപോകാൻ കുടുംബത്തിൽപ്പെട്ട ആർക്കും താൽപര്യം ഇല്ലാതാകുകയും ഏകദേശം 5000 രൂപയ്ക്ക് കൊല്ലം രൂപൽ യ്ക്ക് വിൽക്കുകയും ചെയ്തു. 1921 ൽ കൊല്ലം രൂപത മെത്രാൻ അഭിവന്ദ്യ ബിഷപ് ഡോക്ടർ ജെറോം എം.ഫെർണാണ്ടസ് ഈ സ്കൂൾ വിലയ്ക്കുവാങ്ങി. അതിനുശേഷം സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങളിൽ മാറ്റം വരുത്തി. അന്നുമുതൽ ഈ കാലയളവ് വരെ ഈ സ്കൂൾ കൊല്ലം രൂപതയുടെ അധീനതയിൽ പ്രവർത്തിച്ചുവരുന്നു. കോളശ്ശേരി സ്കൂൾ എന്ന ഈ സ്ഥാപനത്തിൻറെ നിലവിലുള്ള പേര് കണ്ണമംഗലം നോർത്ത് എൽ പി സ്ക്കൂൾ എന്നാണ്.
ഭൗതികസൗകര്യങ്ങൾ
- പാചകപ്പുര
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചി മുറികൾ
- കമ്പ്യൂട്ടർ ലാബ്
- വലിയ ചുറ്റുമതിൽ
- കുടിവെള്ളത്തിനായി പൈപ്പ് കണക്ഷൻ
- ഫാനിട്ട ക്ലാസ്സ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലയളവ് | |
---|---|---|---|
1 | പി.വിൻസെൻ്റ് | ||
2 | ചെറുപുഷ്പം ജെ | ||
3 | ഇസബെല്ല കെ.പി | 2004 | 2010 |
4 | ഷേർളി അഗസ്റ്റിൻ | 2010 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കേണൽ രംഗനാഥ്
- രവീന്ദ്രൻ ചാന്നാർ (സംഗീതവിദ്വാൻ)
- പ്രഭാകരൻ പിള്ള (നാദസ്വര വിദ്വാൻ)
- അഡ്വ. കന്നിമേൽ നാരായണൻ
- EX എം എൽ എ ഗോപിനാഥൻപിള്ള
വഴികാട്ടി
- മാവേലിക്കര-കായംകുളം പാത
- ചെട്ടികുളങ്ങര ചന്ത മുക്കിൽ നിന്നും ടി.കെ മാധവൻ റോഡ് 2.5 കി.മി പടിഞ്ഞാറ് ശ്രീനാരായണ പുരം ക്ഷേത്രത്തിനു സമീപം.
{{#multimaps:9.227294734678665, 76.50115903041117|zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36244
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ