AUPS MANIPURAM
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
AUPS MANIPURAM | |
---|---|
വിലാസം | |
മാനിപുരം മാനിപുരം
പി.ഒ, , കോഴിക്കോട് 673584 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 00 - 00 - 1933 |
വിവരങ്ങൾ | |
ഫോൺ | 0495 2210603 |
ഇമെയിൽ | aupsmanipuram@gmail.com സ്കൂൾ വെബ് സൈറ്റ്= http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 47462 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം.നിർമ്മല |
അവസാനം തിരുത്തിയത് | |
12-01-2022 | 47462 |
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു പി എസ് മാനിപുരം.
ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു പി എസ് മാനിപുരം.
ചരിത്രം
1
=സുവർണ്ണ നഗരി എന്നറിയപ്പെടുന്ന കൊടുവള്ളിയിൽ നിന്നും മൂന്ന് കിലോമീറ്റർ കിഴക്ക് മാനിപുരത്തിന്റെ ഹൃദയഭാഗത് കൊടുവള്ളി ഉപജില്ലയിലെ ഏറ്റവും വലിയ അപ്പർപ്രൈമറി വിദ്യാലയമായ മാനിപുരം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു.1933ൽ കേവലം 20ൽ താഴെ കുട്ടികളും രണ്ട് അധ്യാപകരുമായി മാനിപുരം യു പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ശ്രീ: വി ജെ രാമൻ നായർ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ.ശ്രീ ടി.എം രാമൻ സഹ അധ്യാപകനും.പിന്നീട് ശ്രീ മാധവൻ നമ്പീശൻ(സിനിമാ സംവിധായകൻ ഹരിഹരന്റെ പിതാവ്)ശ്രീ കൊയോട്ടി,ശ്രീ വിഷ്‌ണു നമ്പൂതിരി,ശ്രീ കരുണാകരൻ നായർ,ശ്രീമതി കൊച്ചു അമ്മ എന്നിവർ ഹെഡ്മാസ്റ്റര്മാരായി.1957ലാണ് സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഒരു ഏക്കർ സ്ഥലത് 115 അടി നീളമുള്ള സ്ഥിരം കെട്ടിടത്തിലേക്കി മാറിയത്.1964ൽ സ്കൂൾ യു പി സ്കൂൾ ആയി ഉയർത്തി.
മാനിപുരം പ്രദേശത്തെ വലിയ ജന്മിയും ഏവരാലും അറിയപ്പെടുന്നയാളും സർവ്വോപരി സത്യസന്ധനായ ശ്രീ: മാക്കാട്ടില്ലത്ത് വാസുദേവൻ നമ്പൂതിരിയായിരുന്നു സ്കൂളിന്റെ സ്ഥാപക മേനേജർ.പിന്നീട് ഉമാദേവി അന്തർജ്ജനം,ശ്രീ നാരായണൻ നമ്പൂതിരി എന്നിവർ മാനേജരായി.ഇപ്പോൾ സ്ഥാപക മേനേജരുടെ പൗത്രനും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയുമായ ശ്രീ മക്കാട്ട് ഇല്ലത്തു സൂരജ് ആണ് മാനേജർ. ജീവിത്തിന്റെ വിവിധമേഖലകളിലായി പ്രാഗത്ഭ്യം തെളിയിച്ച പല വിശിഷ്ട്ട വ്യക്തികളും ഈ സ്ഥാപനത്തിന്റെ പൂർവ്വ വിദ്യാർത്ഥികളാണ്. പൊതുമരാമത് വകുപ്പിൽ നിന്നും വിരമിച്ച ചീഫ് എഞ്ചിനിയർ ശ്രീ കെ ബാലകൃഷ്ണൻ,പി എസ് സി മെമ്പർ ടി എം വേലായുധൻ,വിദേശത് ജോലി ചെയുന്ന ഡോ സ്മിത മക്കാട്ട്,എന്നിവർ അവരിൽ ചിലർ മാത്രം.കൂടാതെ നമ്മുടെ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികളായ 15ഓളം അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.
1933ൽ സ്കൂൾ തുടങ്ങിയപ്പോൾ ആദ്യമായി പ്രവേശനം നേടിയ വിദ്യാർത്ഥി മുച്ചിലോട്ട് കുഴിയിൽ കണ്ടകുട്ടിയുടെ മകൻ ഇമ്പിചെക്കനാണ്.
1938ൽ 18 സെന്റ് സ്ഥലത് കേവലം രണ്ട് അധ്യാപകരും,ഇരുപതിൽ താഴെ കുട്ടികളുമായി തുടക്കം കുറിച്ച ഈ കൊച്ചു സ്ഥാപനം ഇന്ന് പടർന്ന് പന്തലിച്ച് ഈ പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം നിർവ്വഹിക്കുന്നതിനുതകുന്ന ഒരു മഹാ സ്ഥാപനമായി മാറികഴിഞ്ഞു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മാനിപുരം മക്കാട്ട് ഇല്ലത്ത് എം.സൂരജ് ആണ് മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വി.ടി.രാമൻ നായർ
ടി.പി. കോയോട്ടി
കെ. കൊച്ചമ്മു അമ്മ
കെ.കരുണാകരൻ നായർ
എം.വിഷ്ണു തിരി
ടി.കേളപ്പൻ മാസ്റ്റർ
പി.രാഘവൻ നായർ
പി.കാർത്ത്യായനി കുട്ടി
എ.കെ.കരുണാകരൻ
വിനീതാദേവി.കെ
കെ.ഉണ്ണികൃഷ്ണൻ
കെ.വൽസല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.3670112,75.9330985 | width=800px | zoom=16 }}
</googlemap>
|
|