എ യു പി എസ് മാനിപുരം

Schoolwiki സംരംഭത്തിൽ നിന്ന്
(47462 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് മാനിപുരം
വിലാസം
മാനിപുരം

മാനിപുരം പി.ഒ.
,
673572
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ0495 2210603
ഇമെയിൽaupsmanipuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്47462 (സമേതം)
യുഡൈസ് കോഡ്32040300312
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുവള്ളി മുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ611
പെൺകുട്ടികൾ518
ആകെ വിദ്യാർത്ഥികൾ1129
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൃഷ്ണൻ നമ്പൂതിരിപാട്. എൻ. ബി
പി.ടി.എ. പ്രസിഡണ്ട്വിനീത് കുമാർ. കെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രുതി. കെ
അവസാനം തിരുത്തിയത്
12-01-202247462


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു പി എസ് മാനിപുരം

സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 
എ യു പി എസ് മാനിപുരം

ചരിത്രം

സുവർണ്ണ നഗരി എന്നറിയപ്പെടുന്ന കൊടുവള്ളിയിൽ നിന്നും മൂന്ന് കിലോമീറ്റർ കിഴക്ക് മാനിപുരത്തിന്റെ ഹൃദയഭാഗത് കൊടുവള്ളി ഉപജില്ലയിലെ ഏറ്റവും വലിയ അപ്പർപ്രൈമറി വിദ്യാലയമായ മാനിപുരം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു.1933ൽ കേവലം 20ൽ താഴെ കുട്ടികളും രണ്ട് അധ്യാപകരുമായി മാനിപുരം യു പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ശ്രീ: വി ജെ രാമൻ നായർ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ.ശ്രീ ടി.എം രാമൻ സഹ അധ്യാപകനും.പിന്നീട് ശ്രീ മാധവൻ നമ്പീശൻ(സിനിമാ സംവിധായകൻ ഹരിഹരന്റെ പിതാവ്)ശ്രീ കൊയോട്ടി,ശ്രീ വിഷ്‌ണു നമ്പൂതിരി,ശ്രീ കരുണാകരൻ നായർ,ശ്രീമതി കൊച്ചു അമ്മ എന്നിവർ ഹെഡ്മാസ്റ്റര്മാരായി.1957ലാണ് സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഒരു ഏക്കർ സ്ഥലത് 115 അടി നീളമുള്ള സ്ഥിരം കെട്ടിടത്തിലേക്കി മാറിയത്.1964ൽ സ്കൂൾ യു പി സ്കൂൾ ആയി ഉയർത്തി.

മാനിപുരം പ്രദേശത്തെ വലിയ ജന്മിയും ഏവരാലും അറിയപ്പെടുന്നയാളും സർവ്വോപരി സത്യസന്ധനായ ശ്രീ: മാക്കാട്ടില്ലത്ത് വാസുദേവൻ നമ്പൂതിരിയായിരുന്നു സ്കൂളിന്റെ സ്ഥാപക മേനേജർ.പിന്നീട് ഉമാദേവി അന്തർജ്ജനം,ശ്രീ നാരായണൻ നമ്പൂതിരി എന്നിവർ മാനേജരായി.ഇപ്പോൾ സ്ഥാപക മേനേജരുടെ പൗത്രനും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയുമായ ശ്രീ മക്കാട്ട് ഇല്ലത്തു സൂരജ് ആണ് മാനേജർ. ജീവിത്തിന്റെ വിവിധമേഖലകളിലായി പ്രാഗത്ഭ്യം തെളിയിച്ച പല വിശിഷ്ട്ട വ്യക്തികളും ഈ സ്ഥാപനത്തിന്റെ പൂർവ്വ വിദ്യാർത്ഥികളാണ്. പൊതുമരാമത് വകുപ്പിൽ നിന്നും വിരമിച്ച ചീഫ് എഞ്ചിനിയർ ശ്രീ കെ ബാലകൃഷ്ണൻ,പി എസ് സി മെമ്പർ ടി എം വേലായുധൻ,വിദേശത് ജോലി ചെയുന്ന ഡോ സ്മിത മക്കാട്ട്,എന്നിവർ അവരിൽ ചിലർ മാത്രം.കൂടാതെ നമ്മുടെ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികളായ 15ഓളം അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.

1933ൽ സ്കൂൾ തുടങ്ങിയപ്പോൾ ആദ്യമായി പ്രവേശനം നേടിയ വിദ്യാർത്ഥി മുച്ചിലോട്ട് കുഴിയിൽ കണ്ടകുട്ടിയുടെ മകൻ ഇമ്പിചെക്കനാണ്.

1938ൽ 18 സെന്റ് സ്ഥലത് കേവലം രണ്ട് അധ്യാപകരും,ഇരുപതിൽ താഴെ കുട്ടികളുമായി തുടക്കം കുറിച്ച ഈ കൊച്ചു സ്ഥാപനം ഇന്ന് പടർന്ന് പന്തലിച്ച് ഈ പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം നിർവ്വഹിക്കുന്നതിനുതകുന്ന ഒരു മഹാ സ്ഥാപനമായി മാറികഴിഞ്ഞു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മാനിപുരം മക്കാട്ട് ഇല്ലത്ത് എം.സൂരജ് ആണ് മാനേജർ.

മുൻ സാരഥികൾ

ക്രമ നമ്പർ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1 വി.ടി.രാമൻ നായർ
2 ടി.പി. കോയോട്ടി
3 കെ. കൊച്ചമ്മു അമ്മ
4 കെ.കരുണാകരൻ നായർ
5 എം.വിഷ്ണു നമ്പൂതിരി
6 ടി.കേളപ്പൻ മാസ്റ്റർ
7 പി.രാഘവൻ നായർ
8 പി.കാർത്ത്യായനി കുട്ടി
9 എ.കെ.കരുണാകരൻ
10 വിനീതാദേവി.കെ
11 കെ.ഉണ്ണികൃഷ്ണൻ
12 കെ.വൽസല
13 നിർമല ടീച്ചർ
14 ഇന്ദിര ടീച്ചർ
15 ഗീതാമണി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

"https://schoolwiki.in/index.php?title=എ_യു_പി_എസ്_മാനിപുരം&oldid=1262905" എന്ന താളിൽനിന്ന് ശേഖരിച്ചത്