ജി.യു.പി.എസ് വലിയോറ

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19872 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ജി.യു.പി.എസ് വലിയോറ
വിലാസം
പാലശ്ശേരി മാട്

ജി യുപി എസ് വലിയോറ
,
കൂരിയാട് പി.ഒ.
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0494 2459817
ഇമെയിൽgupsvaliyora@gmail.com
കോഡുകൾ
സ്കൂൾ കോഡ്19872 (സമേതം)
യുഡൈസ് കോഡ്32051300116
വിക്കിഡാറ്റQ64566919
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വേങ്ങര,
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ303
പെൺകുട്ടികൾ263
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപത്മിനി കുമാരി - വിപി
പി.ടി.എ. പ്രസിഡണ്ട്സയ്തലവി - പി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ -
അവസാനം തിരുത്തിയത്
12-01-202219872


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മലപ്പുറം ജില്ലയിൽ വേങ്ങര പഞ്ചായത്തിലെ പാലശേരിമാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ ജി.യു.പി സ്ക്കൂൾ വലിയോറ.1928 ൽ ബോർഡ് എലി മെന്റ്റി സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. കച്ചേരിപ്പടി യിലെ പുത്തൻപീടികക്ക്  സമീപമാണ് ആദ്യമായി ക്ലാസ്സുകൾ ആരംഭിച്ചത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തന്നെ ചെറുകുറ്റിപ്പുറമാട്ടിലെ സ്വകാര്യ വാടകക്കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റിയിരുന്നു.1957ൽ ഈ വിദ്യാലയത്തോട് കച്ചേരിപ്പടിയിലെ ഇല്ലിക്കൽ സ്കൂൾ കൂടി കൂട്ടിച്ചേർത്തു പിന്നീട് വലിയോറ ഗവൺമെന്റ് എൽ പി സ്കൂൾ ആയി. 1980 സെപ്റ്റംബർ  26ന് അപ്പർ പ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു. ആറ്റക്കോയ തങ്ങൾ ആണ് പാലിശ്ശേരി മാട്ടിൽ ഇപ്പോൾ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലം സർക്കാറിലേക്ക് നൽകിയത്. അപ്പർപ്രൈമറിക്ക് വേണ്ടി പിന്നീട് പിടിഎ 60 * 20 കെട്ടിടം പണിതു. 4 ക്ലാസ് മുറികളും ഒരു ഓഫീസും ഉൾക്കൊള്ളുന്ന 100* 20 കെട്ടിടം ആദ്യം സർക്കാർ ഉണ്ടാക്കി. ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസ്സുകൾക്ക് ഓരോ ഡിവിഷൻ അനുവദിച്ചു. ഡി പി ഇ പി ഫണ്ടിൽ നിന്ന് 70 * 20 ഒരു കെട്ടിടം കൂടി നിർമ്മിച്ചപ്പോൾ യുപി ക്ലാസ്സുകളിൽ ഓരോ ഡിവിഷൻ കൂടി കിട്ടി. അങ്ങനെ 10 ഡിവിഷൻ ആയി. 1998 ൽ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 60 * 20 ഒരു  സെമി പെർമെന്റ് കെട്ടിടം നിർമിച്ചു. more

      എക്കാലത്തും സജീവമായ പിടിഎ  ഉണ്ടായിരുന്ന ഒരു വിദ്യാലയം ആണിത്. ഈ കൂട്ടത്തിൽ ഒരിക്കലും മറക്കാൻ പാടില്ലാത്ത വ്യക്തികളാണ്  വീ.ടി  അബൂബക്കർ  ചെറിയാപ്പു, പി പി മുഹമ്മദലി, പി  മുഹമ്മദ് ഹാജി,  കൊടശ്ശേരി മുഹമ്മദ് കുട്ടി ഹാജി എന്നിവർ. മുൻ എംഎൽഎയും പി എസ് സി മെമ്പറും ആയിരുന്ന ശ്രീ കെ പി രാമൻ മാസ്റ്റർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. ഈ വിദ്യാലയം അപ്പർപ്രൈമറി ആക്കുന്നതിനും മറ്റും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.

      നിലവിൽ 19 ഡിവിഷനുകളിലായി 570 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പിടിഎ സഹകരണത്തോടെ ആരംഭിച്ച ഒരു പ്രീപ്രൈമറി യും ഇവിടെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ക്ലാസ് മുറികൾ വിശാലമായ ലൈബ്രറി, വിവിധ ലാബുകൾ വിദ്യാർഥികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്, നല്ല കളിസ്ഥലം, ശുചിമുറികൾ, തുടങ്ങിയ എല്ലാവിധ ഭൗതിക സൗകര്യങ്ങളും ഇന്ന് ഈ വിദ്യാലയത്തിൽ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം

ഹെഡ്മാസ്റ്റർ

PADMINI KUMARI V P

ഭൗതിക സൗകര്യങ്ങൾ

  1. ജി.യു.പി.എസ് വലിയോറ/കമ്പ്യൂട്ടർ ലാബ്
  2. ജി.യു.പി.എസ് വലിയോറ/സ്മാർട്ട് ക്ലാസ്'
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  4. ജി.യു.പി.എസ് വലിയോറ/തയ്യൽ പരിശീലനം
  5. ജി.യു.പി.എസ് വലിയോറ/വിശാലമായ കളിസ്ഥലം
  6. ജി.യു.പി.എസ് വലിയോറ/വിപുലമായ കുടിവെള്ളസൗകര്യം
  7. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
  8. ജി.യു.പി.എസ് വലിയോറ/എഡ്യുസാറ്റ് ടെർമിനൽ

പഠനമികവുകൾ

  1. ജി.യു.പി.എസ് വലിയോറ/മലയാളം/മികവുകൾ
  2. ജി.യു.പി.എസ് വലിയോറ/അറബി/മികവുകൾ
  3. ജി.യു.പി.എസ് വലിയോറ/ഉറുദു /മികവുകൾ
  4. ജി.യു.പി.എസ് വലിയോറ/ഇംഗ്ലീഷ് /മികവുകൾ
  5. ജി.യു.പി.എസ് വലിയോറ/ഹിന്ദി/മികവുകൾ
  6. ജി.യു.പി.എസ് വലിയോറ/സാമൂഹ്യശാസ്ത്രം/മികവുകൾ
  7. ജി.യു.പി.എസ് വലിയോറ/അടിസ്ഥാനശാസ്ത്രം/മികവുകൾ
  8. ജി.യു.പി.എസ് വലിയോറ/ഗണിതശാസ്ത്രം/മികവുകൾ
  9. ജി.യു.പി.എസ് വലിയോറ/പ്രവൃത്തിപരിചയം/മികവുകൾ
  10. ജി.യു.പി.എസ് വലിയോറ/കലാകായികം/മികവുകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.

{{#multimaps: 11°2'55.75"N, 75°56'58.88"E| zoom=18 }} - -

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_വലിയോറ&oldid=1259860" എന്ന താളിൽനിന്ന് ശേഖരിച്ചത്