ജി.യു.പി.എസ് വലിയോറ/എന്റെ ഗ്രാമം
പാലശ്ശേരിമാട്
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാലശ്ശേരിമാട്.
കൂരിയാട് കക്കാട് ദേശീയപാതയിൽ നിന്നും 3 കി.മീ. കിഴക്ക് ഭാഗത്താണ് പാലശ്ശേരിമാട്. നാലു ഭാഗത്തേക്കും പാതകൾ ഉള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെ നിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ വേങ്ങര ടൗണിലെത്താം. പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ പരപ്പനങ്ങാടി എത്താം.
പ്രധാന പൊതുസ്ഥാപനങ്ങൾ
ജി.യു.പി.എസ്.വലിയോറ
ഹെൽത്ത് സെന്റർ
സ്ഥലനാമ ചരിത്രം
മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ കുന്നിൻ പ്രദേശം നിരവധി കുറ്റിക്കാടുകൾ നിറഞ്ഞ ഒരു കുഗ്രാമമായിരുന്നു.അവിടയിവിടെയായി ആളുകൾ താമസിച്ചിരുന്നു. ഈ പ്രദേശത്തെ പേരുകേട്ട നായർ തറവാടായിരുന്നു കളവൂർ ചെറുകുറ്റിപ്പുറം തറവാട്. നാട്ടിലെ പ്രധാന ജന്മിമാരും ഇവരായിരുന്നു. കാലക്രമേണ ഈ പ്രദേശം അവരുടെ തറവാട്ടുപേരായ ചെറുകുറ്റിപ്പുറം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. കുന്നിൻപ്രദേശമായതുകൊണ്ട്‌തന്നെ മാട്ടിൻപുറം എന്നും ജനങ്ങൾ ഈ പ്രദേശത്തെ പണ്ട്തൊട്ടെ വിളിച്ചിരുന്നു. അങ്ങനെ ചെറുകുറ്റിപ്പുറം എന്ന തറവാട്ടുപേരും മാട്ടിൻപുറവും ചേർന്ന് ചെറുകുറ്റിപ്പുറമാടായി. പിന്നീട് ഇത് ലോപിച്ച് ചേറ്റിപ്പുറമാട് എന്ന് അറിയപ്പെടാൻ തുടങ്ങി.