എ.എം.യു.പി.എസ്. അരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി.എസ്. അരൂർ
SCENARY
വിലാസം
അരൂർ

എ.എം.യു.പി.എസ് അരൂർ
,
ഒളവട്ടൂർ പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1936
വിവരങ്ങൾ
ഇമെയിൽamupsaroor@gmail.com
കോഡുകൾ
സ്കൂൾ കോഡ്18366 (സമേതം)
യുഡൈസ് കോഡ്32050200511
വിക്കിഡാറ്റQ64567091
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുളിക്കൽ,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ311
പെൺകുട്ടികൾ280
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജൻ. കെ
പി.ടി.എ. പ്രസിഡണ്ട്അലി അബ്ദു റഹിം കെ .പി
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ മങ്ങട്ടുമ്മൽ
അവസാനം തിരുത്തിയത്
11-01-2022Amupsaroor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1936 ൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ അരൂർ എ എം യു പി സ്‌കൂൾ ഒരു ദേശത്തിന്റെ വളർച്ചക്ക് പിന്നിൽ നിർണ്ണായകമായ പങ്കു വഹിച്ചു അന്യുസൂതം പ്രയാണം തുടരുകയാണ് .ഇന്ന് ഏതാണ്ട് 600 ലധികം കുട്ടികളും 25 ൽ അധികം അധ്യാപകരുമുള്ള ബ്രഹത് വിദ്യാലയമായി മാറിയിരിക്കുകയാണ് .തലകൂട്ടൂരി കമ്മുക്കുട്ടി ഹാജി ചെറുതൊടിയിൽ അഹമ്മദ് കുട്ടി എന്നിവർ മുൻകാല മാനേജർമാരായിരുന്നു. 1945 മുതൽ ഈ സ്ഥാപനത്തിന്റെ മാനേജരായിരുന്ന പൂളക്കൽ ഖാദർ ഹാജി ഈ വിദ്യാലത്തിന്റെ മുഖഛായ തന്നെ മാറ്റി എഴുതും വിധം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്നു . situated in aroor

ഭൗതിക സാഹചര്യങ്ങൾ

ഇന്ന് ഒന്ന് മുതൽ ഏഴു വരെ ക്ളാസുകളിലായി 18 ഡിവിഷനുകളുണ്ട് .ഇതിൽ ഒൻപതു ക്ലാസുകൾ എൽ പി യിലും ഒൻപതു ക്ലാസ്സുകൾ യൂപിയിലുമാണ് . കുട്ടികളുടെ യാത്ര സൗകര്യത്തിനായി ബസ് സർവീസ് സൗകര്യം ഇന്ന് വിദ്യാലയത്തിനുണ്ട് വിശാലമായ മൈതാനങ്ങൾ കുട്ടികൾക്കാവശ്യമായ ഏറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി കമ്പ്യൂട്ടർ ലാബ് കുടിവെള്ള സൗകര്യം ടോയ്ലറ്റ് സൗകര്യങ്ങൾ

ലൈബ്രറി പുതിയ കെട്ടിടത്തിൽ കൂടുതൽ പുസ്തകങ്ങളോടെ ഉൽഘാടനം D P O പി ശിവദാസൻ നിർവഹിച്ചു

എ എം യു പി എസിലെ ലൈബ്രറി INAUGURATION

അക്ഷരപ്പൂട്ടുകൾ തുറന്ന് അരൂർ എ .എം.യു.പി.സ്കൂൾ. ‌ഒളവട്ടൂർ: കാലത്തിന്റെ കുത്തൊഴുക്കിൽ തുരുമ്പിച്ചു കൊണ്ടിരിക്കുന്ന വായനയുടെ വാതായനം തുറന്ന് കൊണ്ട് അരൂർ എ .എം.യു.പി.സ്കൂൾ. സമ്പന്നമായ സ്കൂൾ ലൈബ്രറി നവീകരിച്ചു കൊണ്ടാണ് ഈ പദ്ധതിക്ക് തുടക്കമായിരിക്കുന്നത്. പുതുതായി രണ്ടായിരത്തിലധികം പുസ്തകങ്ങൾ വിപുലമായ പുസ്തക പ്രദർശനത്തിലൂടെ ലൈബ്രറിയിൽ എത്തിച്ചിരുന്നു. നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ. പി.ശിവദാസൻ നിർവ്വഹിച്ചു. ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സർഗ്ഗോത്സവം 2017 ലെ നാടൻപാട്ട് മൽസരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് വാർഡ് മെമ്പർ ശ്രീ. അൻവർ സാദത്ത് ഉപഹാരം നൽകി അനുമോദിച്ചു. പ്രധാനാധ്യാപിക ശ്രീമതി ടി. നഫീസ ടീച്ചർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ശ്രീ.പി.എം. അബ്ദുല്ലക്കുട്ടി മാസ്റ്റർ . പി.ടി.എ പ്രസിഡണ്ട് ശ്രീ കെ.സി രാധാകൃഷ്ണൻ, ശ്രീ ഇ.വിനയകുമാർ, ശ്രീ. കെ.രാജൻ, ശ്രീ.എം.അബ്ദുൽ ഖാദർ, ശ്രീ.എൻ.അബൂബക്കർ ആശംസയർപ്പിച്ചു.

ഗുണമേന്മ നിറവിൽ അരൂർ എ.എം.യു.പി. സ്കൂൾ

വിദ്യാലയത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് ആരംഭിച്ച യോഗ പരിശീലനം, കരാട്ടെ പരിശീലനം, നീന്തൽ പരിശീലനം, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം, ലൈബ്രറി ശാക്തീകരണം, പ്രമുഖ പ്രസാധകരുടെ പുസ്തക പ്രദർശനം, തൊഴിൽ അവബോധം വളർത്തൽ, സ്പോക്കൺ ഇംഗ്ലീഷ് തുടങ്ങിയ വിവിധങ്ങളായ കർമ്മപദ്ധതികളുടെ ഔപചാരിക ഉദ്ഘാടനം കൊണ്ടോട്ടി സർക്കിൾ ഇൻസ്പെക്ടർ ശ്രീ.എം.മുഹമ്മദ് ഹനീഫയും കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.കെ.ആശിഷും സംയുക്തമായി നിർവ്വഹി11.21415,75.92932ച്ചു. അരൂർ എ .എം.യു.പി സ്കൂളിന്റെ പ്രവർത്തനരീതി മറ്റു വിദ്യാലയങ്ങൾ മാതൃകയാക്കണമെന്ന് AEO അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് വിദ്യാലയം ചെയ്ത് വരുന്ന സദ്കർമ്മങ്ങൾ അങ്ങേയറ്റം പ്രശംസനാർഹമാണെന്ന് CI ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം വാർഡ്‌ മെമ്പർ ശ്രീ.അൻവർ സാദത്ത് നിർവ്വഹിച്ചു. ജൈവ പച്ചക്കറി കൃഷി വിത്ത് വിതരണോദ്ഘാടനം സ്കൂൾ മാനേജർ ശ്രീ.പി.എം അബ്ദുള്ളകുട്ടി നിർവ്വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി. ടി. നഫീസ ടീച്ചർ അധ്യക്ഷത വഹിച്ചു.

പി.ടി.എ പ്രസിഡന്റ് കെ.സി രാധാകൃഷ്ണൻ ,പി.എം.ബാപ്പുട്ടി,എൻ പ്രമോദ് ദാസ് ,കെ .പി .മുഹമ്മദ് മാസ്റ്റർ,കെ.സി.സതീഷ് ബാബു, കെ.രാജൻ, പി.ഹിന്ദ് ,ടി. സൂരജ് ബാബു,.പി.പി.അശ്ഹർ അലി എന്നിവർ ആശംസയർപ്പിച്ചു.

clubs


ഢഝഞഥതചഢ‍ജ

ss club

sl no name of teacher period photo

arabicclub

natural club

പ്രവാസി ഭാരതീയ ദിനം സമുചിതമായി ആഘോഷിച്ചു

പുളിക്കൽ:- അരൂർ എ.എം. യു.പി. സ്ക്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ജനുവരി - 9 ന് പ്രവാസി ഭാരതീയ ദിനം സമുചിതമായി ആഘോഷിച്ചു. പ്രധാന അധ്യാപകൻ K . രാജൻ മാസ്റ്റററുടെ അധ്യക്ഷതയിൽ സ്ക്കൂൾ മാനേജർ P M അബ്ദുള്ള കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രദേത്തെ പൂർവ്വകാല പ്രവാസികളായ അലവി കുട്ടി . M. E , K .K മുഹമ്മദ് , P. M മുഹമ്മദ് അബ്ദു റഹിമാൻ എന്നിവരെ ആദരിച്ചു. ജാഫർ സാദിഖ് പൂവാട്ട് പറമ്പ് മുഖ്യപ്രഭാഷണം നടത്തി. അരൂർ പ്രദേശത്തിന്റെ കഴിഞ്ഞ കാല ചരിത്രം തയ്യാറാക്കി സബ് ജില്ലയിൽ ഉന്നത വിജയം കാഴ്ച്ചവെച്ച സൂര്യക്ക് ക്ലബിന്റെ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. 2021-22 വർഷത്തെ സാമൂഹ്യ ശാസ്ത്ര തിലകമായ ശ്വേത E, പ്രതിഭയായ ദേവിക എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു . ചടങ്ങിൽ N അബൂബക്കർ മാസ്റ്റർ, M അബ്ദുൾ ഖാദർ മാസ്റ്റർ, K c നസുറുദിൻ മാസ്റ്റർ, NK നൗഫൽ മാസ്റ്റർ , PR സിന്ധു എന്നിവർ സംസാരിച്ചു. K.N.A.കോയമാസ്റ്റർ സ്വാഗതവും സ്മിതാ മോഹൻദാസ് നന്ദിയും പറഞ്ഞു.

വഴികാട്ടി

{{#multimaps:11.21440,75.92944|zoom=8}}

"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്._അരൂർ&oldid=1246161" എന്ന താളിൽനിന്ന് ശേഖരിച്ചത്