ജി.യു.പി.എസ്. മണ്ണാർക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്. മണ്ണാർക്കാട് | |
---|---|
![]() | |
വിലാസം | |
മണ്ണാർക്കാട് മണ്ണാർക്കാട് , മണ്ണാർക്കാട് പി.ഒ. , 678582 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 04924 223789 |
ഇമെയിൽ | hmgmupsmkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21879 (സമേതം) |
യുഡൈസ് കോഡ് | 32060700707 |
വിക്കിഡാറ്റ | Q64690622 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മണ്ണാർക്കാട് മുനിസിപ്പാലിറ്റി |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 886 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.കെ. വിനോദ് കുമാർ |
പി.ടി.എ. പ്രസിഡണ്ട് | ഹമീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സാഹിറ |
അവസാനം തിരുത്തിയത് | |
11-01-2022 | Livenpaul |
ജി.യു.പി. സ്‌കൂൾ ചരിത്രം
1904 ൽ ഈ വുദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നുവെന്ന് പഴമക്കാർ പരയുന്നു. ഏകദേശം 1950 വരെ ഈ വുദ്യാലയത്തെ സംബന്ധിച്ച ചരിത്ര വസ്തുതകൾ ഒന്നും തന്നെ ലഭ്യമല്ല എന്നുവേണം കരുതാൻ. 1950 ആഗസ്റ്റ് മാസം വരെ ഈ വുദ്യാലയത്തിന്റെ പേര് ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു അതേവർഷം ഏപ്രിൽ മാസം മുതൽ ബോർഡ് മാപ്പിള ഹയർ എലിമെന്ററി സ്കൂൾ ആയി മാറി.അക്കാലത്തും അധ്യാപകർ കൃത്യ മായി സമയം രേഖപ്പെടിത്തി ഒപ്പു വച്ചിരുന്നു.1922 ആദ്യത്തിൽ ഈ വിദ്യാലയത്തിൻെറ പ്രധാന അധ്യാപകൻ ശ്രീ .എം കെ കുഞ്ഞികൃഷ്ണപ്പണിക്കരായിരുന്നു.ആ വർഷം പെബ്രുവരി 20 ന് ശ്രീ . കെ പി ദാമോദരൻ നായർ പ്രധാന അധ്യാപകനായി ചുമതല ഏറ്റെടുത്തു.കല്ലടി ഖാൻ ബഹദൂർ മുഹമ്മദ് മൊയ്തുട്ടി സാഹിബുകൾ ഈ വിദ്യാലയവുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പഴമക്കാർ പറയുന്നു.1931 ൽസാഹിബ് അന്തരിച്ച ദിവസം സ്കൂളിന് അവധി കെടുത്തിരുന്നുവെന്നും പറയുന്നു.
മാപ്പിള സ്കൾ ആയതിനാൽ ഈ വിദ്യാലയത്തിന് ജനറൽ സ്കൂളിൽ നിന്ന് വ്യത്യസ്തമായി ഒരു പാഠ്യപദ്ധതിയും ടെക്സ്റ്റ് ബുക്കുകളും ടൈടേബിളും ഉണ്ടായിരുന്നതായി മുപ്പതുകളിൽ വിദ്യാർത്ഥിയും 1961 ൽ പ്രധാന അധ്യാപകനുമായിരുന്ന ശ്രീ രായിൻകുട്ടി മാസ്റ്റർ സൂചിപ്പിച്ചിട്ടുണ്ട്.
കോമള പാഠാവലി എന്ന പേരിൽ മാപ്പിള സ്കൂളുകൾക്ക് മാത്രമായി ഒരു പാഠപുസ്തകം ഉണ്ടായിരുന്നുവത്രെ.ഈ വിദ്യാലയം നിർബന്ധ വിദ്യാഭ്യാസ പ്രദേശത്തായതിനാല‍്‍ സ്കൂൾ 10.30 ന് മാത്രമേ തുടങ്ങുകയുള്ളൂവെങ്കിലും അധ്യാപകർ 9 മണിക്കുതന്നെ സ്കൂളിൽ വരികയും സ്കൂളിൽ വരാത്ത വിദ്യാർത്ഥികളുടെ വീടുകൾതോറും കയറിയിറങ്ങി കുുട്ടികളെ കൂട്ടികൊണ്ടുവരികയോ വരാത്തകുട്ടികളുടെ രക്ഷിതാക്കളിൽനിന്ന് ഒപ്പുവാങ്ങി ഹെഡ്മാസ്റ്ററെ ബോധ്യപ്പെടുത്തുകയോ വേണ്ടിയിരുന്നു.അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ രാഘവനെഴുത്തച്ഛൻ, ശ്രീ.മേരി ജയിൻ ടീച്ചർ, ശ്രീ.മുഹമ്മദ് പാലൂർ പള്ളത്തു കുഞ്ഞലവി , പാക്കോടൻ പോക്കർ , പി.മാധവി , ഇടമുറ്റത്ത് സാവിത്രി ടീച്ചർ , കെ ടി. ഹംസ , ടി,പി ബഷീർ ,എസ് മണി, ടി.എ പൊന്നമ്മ , സി കെ സുകുമാരി, ഇ.പി നാരായണൻ നായർ തുടങ്ങിയ പ്രഗല്ഭരെ കാലം വിസ്മരിക്കില്ല. രണ്ടായിരാമാണ്ടോടുകൂടി ഐ.ടി വിദ്യഭ്യാസത്തിന് തുടക്കം കുറിക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞു. 2003 ൽ എസ് എസ് എ യുടെ ബ്ലോക്ക് തലത്തിലുള്ള കമ്പ്യൂട്ടർ ലാബ് ഇ സ്ക്കൂളിന് അനുവദിച്ച് കിട്ടിയിട്ടുണ്ട്. അതിനാൽ തന്നെ ഓരോവർഷവും എല്ലാ കുട്ടികൾക്കും ഐ .ടി വിദ്യാഭ്യാസം ഒരുപരിധിവരെ ലഭ്യമാക്കാൻ കഴിഞ്ഞുവെന്നത് നിസ്സാരമായി കാണാൻ കഴിയില്ല. 2004 ജനുവരി 11 ന് അന്നത്തെ വിദ്യാഭ്യാ മന്ത്രിയായിരുന്ന ശ്രീ നാലകത്ത് സൂപ്പി ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങൾ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും അന്നത്ത ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. കൃഷ്ണൻ നമ്പൂതിരിയുടെ യാത്രയപ്പും മനോഹരമാക്കി തീർത്തു. തുടർന്ന് ഹെഡ്മാസ്റ്ററായി ചാർജെടുത്ത ശ്രീ. കെ മുഹമ്മദാലിയുടെ നേതൃത്വത്തിലുള്ള അധ്യാപക വിദ്യാർത്ഥി രക്ഷിതാക്കളുടെ കൂട്ടായ്മ സ്കൂളിൻെറ പുരോഗതിക്കായി അഹോരാത്രം അധ്വാനിച്ചുകൊണ്ടിരിക്കുന്നു.കുട്ടികളുടെ എണ്ണത്തിൽ ഓരോവർഷവും വർദ്ധനവ് ഉണ്ടായാകൊണ്ടിരിക്കുന്നു. മണ്ണാർക്കാട് നഗരത്തിൻെറ ഹൃദയഭാഗത്ത് സാധാരണക്കാരുടേയും കൂലിപണിക്കാരുടേയും മക്കൾക്ക് എന്നും ആശ്രയവും തണലുമായി വർത്തിക്കാൻ ഈ വിദ്യാലയത്തിന് എന്നും കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
മണ്ണാർക്കാടിൻെറ വിദ്യഭ്യാസ ചരിത്രത്തിൽ വർഷത്തിൻെറ മഹത്തായ സ്ഥാനമാണ് മണ്ണാർക്കാട് ജി.എം.യു. പി സ്കൂളിനുള്ളത്.നിലവിൽ എൽ കെ ജി മുതൽ ഏഴാം തരം വരെയുള്ള ക്ളാസുൾ ഇവിടെ പ്രവർത്തിക്കുന്നു. ഭൗതിക സാഹചര്യങ്ങളിൽ പലതരത്തിലുള്ള പരിമിതികൾ നേരിടുന്നുണ്ടെങ്കിലും പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികളെ മുൻനിരയിലെത്തിക്കാൻ അധ്യാപക കൂട്ടായ്മയുടെ നിരന്തര പ്രയത്നമുണ്ട്
നിലവിലുള്ള ക്ലാസ്മുറികളെല്ലാം തന്നെ വൈദ്യുതീകരിക്കപ്പെട്ടതും ലൈറ്റ് ഫാൻ മുതലായവ ഉള്ളതുമാണ്.പക്ഷേ വർഷം തോറും കൂടിണവരുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ക്ലാസ് മുറികളുടെ എണ്ണം അപര്യാപ്തമാണ്. നിലവിൽ എല്ലാ ക്ലാസിലും ആവശ്യത്തിന് ബെഞ്ചുകളും ഡെസ്കുകളും ഉണ്ട്. സ്കൂളിനു മുന്നിലുള്ള ഓപ്ഫൺ ഓഡിറ്റോറിയം സ്കൂൾ അസംബ്ലി നടത്താനും മറ്റു പ്രവർത്തനങ്ങൾക്കും വളരേ പ്രയോജനപ്രദമാണ്.
എസ് എസ് എ മുഖാന്തിരം രണ്ട് കായികാധ്യാപകരുടെ സ്കൂളിന് ലഭ്യമാകുന്നുണ്ടെങ്കിലും കുട്ടികളുടെ ഏറ്റവും പ്രധാന ആവശ്യമായ കളിസ്ഥലം ജി എം യു പി സ്കൂളില് അന്യമാണ്. കുട്ടികളുടെ കായികമായ മികവ് തെളിയിക്കാനാവശ്യമായ ഒരുമൈതാനം ആവശ്യമാണ്.അതുപോലെതന്നെ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ് ലറ്റുകളും കുറവാണ്.എല്ലാ കുട്ടികൾക്കും മഴനനയാതെ ഭക്ഷണം വാങ്ങി നല്ലരീതിയിൽ ഇരുന്ന് കഴിക്കുന്നതിനാവശ്യമായ ഒരു ഊട്ടുപുര അത്യാവശ്യമാണ്.
അതുപോലെ ക്ലാസ് റൂം ഡിജിറ്റലൈസ് ചെയ്യുന്നതിൻെറ പ്രാരംഭനടപടികളെല്ലാം പൂർത്തിയായിക്കഴിഞ്ഞിരിക്കുന്ന സ്കൂളിന് എല്ലാ ക്ലാസിലേക്കും ലാപ്പ്ടോപ്പ്, പ്രൊജക്ടർ, സ്ക്രീൻ മറ്റ് അനുബന്ധ വസ്തുക്കൾ എന്നിവയും അത്യാവശ്യം തന്നെയാണ്. കുട്ടികളെ കൃത്യസമയത്ത് സ്കൂളിലെത്തിക്കുന്നതിനും തിരികെ വീട്ടിൽതിരിച്ചെത്തിക്കുന്നതിനും രണ്ട് ബസുകൾ സ്കൂളിനുണ്ടെന്നത് ആശ്വാമാണ്.
![](/images/thumb/d/d9/Gmup_mkd1.png/400px-Gmup_mkd1.png)
DIGI 2016
DIGI 2016 എന്ന പേരിൽ ആരംഭിച്ച സമ്പൂർണ സ്കൂൾ ഡിജിറ്റലൈസേഷൻ പരിപാടി അവസാനഘട്ടത്തിൽ എത്തി നിൽക്കുന്നു. നാട്ടുകാരുടെയും പൂർവ്വവിദ്യാര്ഥികളുടെയും IT@ സ്കൂളിന്റെയും സഹകരണത്തോടെ മുഴുവൻ ക്ലാസ്സിലും വൈഫൈ കണക്ഷനോടുകൂടിയ netസംവിധാനം,പ്രൊജക്ടർ, ലാപ്‌ടോപ് എന്നിവ സ്ഥാപിക്കാൻ കഴിഞ്ഞു. സ്കൂളിന്റെ സുരക്ഷിതത്വത്തിനായി cctv യും സ്ഥാപിച്ചു. ഏതാനും ക്ലാസ്സുകളിൽകൂടി പ്രൊജക്ടർ ഘടിപ്പിക്കുന്ന ജോലി പുരോഗമിക്കുന്നു. എല്ലാ ക്ലാസ്സിലും സെൻട്രലൈസ്ഡ് മൈക്ക് സംവിധാനവും നിലവിലുണ്ട്.
നേർക്കാഴ്‍ച
-
ADITHYAN
-
AHAMMEDHASSAN
-
AJMAL
-
ANSHA
-
DIYA
-
HAMNA
-
HRIDYA
-
NADHA
-
NAHAS
-
NIHAL
-
RISWAN
-
RIYA
-
SANGEETH
-
SANHAN
-
SHIFA
-
SHINAS
-
SHIYA
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞകാലഘട്ടങ്ങളിൽ വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ലാതലമത്സരത്തിൽ നല്ലരീതിയിൽ പ്രകടനം കാഴ്ചവക്കാൻ കഴിഞ്ഞിട്ടുണ്ട്. കഥാ ക്യാമ്പ്, കവിതാ ക്യാമ്പ് തുടങ്ങിയ സർഗ്ഗാത്മക പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ വിദ്യാരംഗത്തിനായി.വായനാ ശീലം വളർത്തുന്നതിനുവേണ്ടി എൻെറ പിറന്നാൾ ലൈബ്രറി തുടങ്ങാനും വിദ്യാരംഗത്തിനു കഴിഞ്ഞിട്ടുണ്ട്. പിറന്നാൾ ദിനത്തിൽ കുട്ടികൾ നൽകുന്ന പുസ്തകങ്ങൾ മാത്രമാണ് ഈ ലൈബ്രറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഇപ്പോൾത്തന്നെ ഇരുന്നൂറിൽ അധികം പിറന്നാൾ പിസ്തകങ്ങൾ ഇവിടെ ഉണ്ട്.
വിദ്യാലയം തേടി ഒരു പുസ്തകാലയം
മണ്ണാർക്കാട് താലൂക്ക് ലൈബ്രറിയും വിദ്യാരംഗവും ചേർന്ന് നടത്തുന്ന പരിപാടിയാണിത്. സ്കൂളിൽ വന്ന് താലൂക്ക് ലൈബ്രറി പ്രവർത്തകർ പുസ്തകം വിതരണം ചെയ്യുന്നു.നൂറിലധികം കുട്ടികൾ താലൂക്ക് ലൈബ്രറിയിൽ അംഗങ്ങളായിട്ടുണ്ട്.
വായനാകുറിപ്പ് മത്സരങ്ങൾ, ശ്രാവ്യ വായന തുടങ്ങി ഒട്ടനേകം പ്രവർത്തനങ്ങൾ വിദ്യാരംഗത്തിൻെറ കീഴിൽ നടക്കുന്നുണ്ട്.
പ്രവേശനോത്സവം
![](/images/thumb/e/e9/21879_45.AKSHARA.jpg/300px-21879_45.AKSHARA.jpg)
ഈ വർഷത്തെ പ്രവേശനോത്സവത്തിനു നാവാഗതർ അക്ഷരദീപം തെളിയിച്ചുകൊണ്ട് തുടക്കം കുറിച്ചു. അക്ഷരക്കൊടികളും വർണത്തൊപ്പികളും കൊണ്ട് പ്രവേശനോത്സവം വർണ്ണശബളമായി. ജനപ്രതിനിധികളും PTA അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
ചിന്താസരണി
സ്കൂളിലെ ഓരോ ദിവസവും തുടങ്ങുന്നത് അധ്യാപകരും വിദ്ധ്യാർത്ഥികളും അവതരിപ്പിക്കുന്ന ചിന്താസരണിയോടെയാണ്. കുട്ടികളിൽ നന്മയും സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും വളരാൻ ഇത് സഹായിക്കുന്നു.
ഒന്നാം ക്‌ളാസിൽ ഇംഗ്ലീഷ് മീഡിയം
ഈ വർഷം രക്ഷിതാക്കളുടെ നിരന്തര അഭ്യർത്ഥന മാനിച്ചുകൊണ്ട് ഒന്നാം ക്‌ളാസ്സു മുതൽ ഒരു ഡിവിഷനിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു .ഇംഗ്ലീഷിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് അധ്യാപകർക്ക് ഇംഗ്ലീഷിൽ പ്രത്യേക പരിശീലനം നൽകി.
ഭാഷാ സെമിനാർ
ആശാന്റെ കാവ്യലോകം
![](/images/thumb/d/d5/21879_44.ASAN.jpg/300px-21879_44.ASAN.jpg)
സെമിനാറിന്റെ അവതരണവും രീതിയും മനസ്സിലാക്കുന്നതിനായി അധ്യാപകർക്കായി ആശാന്റെ കാവ്യലോകം എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഓപ്പൺ സ്കൂൾ കോ ഓർഡിനേറ്റര്മാരായ വിനോദ് ,ഗിരിജ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു .എല്ലാ അധ്യാപകരും ചർച്ചയിൽ പങ്കെടുത്തു .മോഡറേറ്റർ കെ കെ.വിനോദ് കുമാർ(H.M) ക്രോഡീകരണം നടത്തി.
പരിസ്ഥിതി ദിനം
ഓണത്തിന് വീട്ടിലേക്കു ഒരു മുറം പച്ചക്കറി എന്ന പദ്ധതി മണ്ണാർക്കാട് കൃഷി വകുപ്പുമായി സഹകരിച്ചുകൊണ്ടു നടപ്പാക്കി. മണ്ണാർക്കാട് കൃഷി ഓഫീസർ ശ്രീമതി.ഗിരിജ കുട്ടികൾക്ക് വിത്ത് പാക്കറ്റുകൾ വിതരണം ചെയ്തു. എല്ലാ കുട്ടികൾക്കും വൃക്ഷ തൈകൾ നൽകി .സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാനും പ്ലാസ്ടിക്കിമുക്തമാക്കാനും തീരുമാനിച്ചു .
വായനാദിനം
![](/images/thumb/c/c7/21879_55BAHEER.jpg/300px-21879_55BAHEER.jpg)
വായനപക്ഷാചരണത്തിന്റെ ഭാഗമായി കാവ്യാലാപനം ,ക്വിസ് എന്നിവ സംഘടിപ്പിച്ചു. സമാപനദിനത്തിൽ ബഷീർ അനുസ്മരണവും തൊണ്ണൂറ്റിരണ്ടിന്റെ നിറവിലും വായന തപസ്സാക്കി മാറ്റിയ ആതിരലായത്തിൽ സരോജിനിഅമ്മയെയും അറുപത്തി അഞ്ചാം വയസ്സിൽ തുടർ സാക്ഷരതാ പദ്ധതിയിലൂടെ SSLC പരീക്ഷ വിജയിച്ച റാബിയ ഉമ്മയെയും സ്കൂൾ അങ്കണത്തിൽ പാരിതോഷികം നൽകി ആദരിക്കുകയും ചെയ്തു. ബഷീറിന്റെ മുഴുവൻ കഥാപാത്രങ്ങളെയും സ്റ്റേജിൽ അവതരിപ്പിച്ചു.
സ്കൂൾ തെരെഞ്ഞെടുപ്പ്
ഇന്ത്യൻ ജനാധിപത്യത്തിന്റെ മികവുകൾ നേരിട്ടറിയുന്നതിനു വേണ്ടി അതേ മാതൃകയിൽ സ്കൂൾ തെരെഞ്ഞെടുപ്പ് നടത്തി. എല്ലാ കുട്ടികളും ബാലറ്റ് പേപ്പറിലൂടെ ക്ലാസ് ലീഡർമാരെ തെരെഞ്ഞെടുത്തു. ലീഡർമാർ സ്കൂൾ ലീഡർ, മുഘ്യമന്ത്രി, മറ്റു മന്ത്രിമാർ എന്നിവരെ തിരഞ്ഞെടുത്തു. അസംബ്ലിയിൽ സത്യപ്രതിജ്ഞയും നടത്തി.
പ്രൈമറി പൈലറ്റ് സ്കൂൾ
മണ്ണാർക്കാട് സബ് ജില്ലയിലെ പ്രൈമറി പൈലറ്റ് സ്കൂളായി ജി എം യു പി സ്കൂളിനെ തിരഞ്ഞെടുത്തു. അദ്ധ്യാപകർക്കായി IT@സ്കൂളിൽ നിന്നും 16 ലാപ്ടോപ്പുകളും 6 പ്രോജെക്ടറുകളും ലഭിച്ചു. ചെർപ്പുളശ്ശേരി സബ് ജില്ലയിലെയും മണ്ണാർക്കാട് സബ് ജില്ലയിലെയും പൈലറ്റ് സ്കൂളിലെ അദ്ധ്യാപകർക്കുള്ള IT അധിഷ്ഠിത ഏകദിന പരിശീലനം ജി എം യു പി സ്കൂളിൽ വച്ച് നടന്നു.
അന്വേഷണാത്മകപഠനം
![](/images/thumb/a/aa/21879_23.ANWESHANATMAKAADANAM.jpg/300px-21879_23.ANWESHANATMAKAADANAM.jpg)
![](/images/thumb/f/f5/21879_33.ANWESHANATHAKAPADANAM.resized.jpg/300px-21879_33.ANWESHANATHAKAPADANAM.resized.jpg)
കുട്ടികളുടെ അന്വേഷണാത്മക കഴിവുകളെ വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് സന്ദർശനം നടത്തി. എസ്.ഐ യുമായി അഭിമുഖം നടത്തി. സ്റ്റേഷനും പരിസരവും നിരീക്ഷിച്ചു. കുട്ടികളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയും ലഭിച്ചു
ലോറ
മുഴുവൻ കുട്ടികൾക്കും ഇംഗ്ലീഷ് പഠനം എളുപ്പമാക്കുന്നതിലായി ലോറ എന്ന പേരിൽ ഇംഗ്ലീഷ് പഠനം ആരംഭിച്ചു. ഇംഗ്ലീഷ് അനായാസകരമായി സംസാരിക്കാനും കൈകാര്യം ചെയ്യാനും ഉതകുന്നതരത്തിൽ പുതിയ മൊഡ്യൂൾ നിർമ്മിച്ചു
അവബോധൻ
വിദ്യാലയത്തിനകത്തെ നിരക്ഷരതാനിർമാർജ്ജനം യാഥാർഥ്യമാക്കുക എന്ന ഉദ്ദേശത്തോടെ അവബോധൻ പ്രോജക്ടിന് തുടക്കം കുറിച്ചു. 37 കുട്ടികൾ ഈ പദ്ധതിയിൽ ഇപ്പോൾ ഉണ്ട്. പ്രതിമാസ ടെസ്റ്റുകളിലൂടെ പുരോഗതി വീക്ഷിച്ചു വരുന്നു.
പത്രങ്ങൾ
![](/images/thumb/4/4c/21879_40.vayanakalari.jpg/300px-21879_40.vayanakalari.jpg)
ജനകീയ ഇടപെടലുകളോടെ നല്ലപാഠം പദ്ധതിയിൽ മലയാളമനോരമ,കേരള കൗമുദി,തേജസ്സ്മാധ്യമം,ദേശാഭിമാനി തുടങ്ങിയ പത്രങ്ങൾ ദിവസവും സ്കൂളിൽ എത്തുന്നുണ്ട്. എല്ലാ ക്ലാസ്സിലും പത്രങ്ങൾ എത്തിച്ചു കുട്ടികൾക്ക് വായിക്കാനും ആനുകാലിക വിവരങ്ങൾ അറിയാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
സർഗമിത്ര
കുട്ടികളുടെയും അധ്യാപകരുടെയും സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് സർഗമിത്ര എന്നപേരിൽ എല്ലാമാസവും ഓരോ സ്കൂൾ പത്രം പ്രസിദ്ധീകരിക്കുന്നു. പരിസ്ഥിതി,ബഹിരാകാശം തുടങ്ങി ഓരോ മാസവും ഓരോ ആശയത്തെ അടിസ്ഥാനമാക്കിയാണ് സൃഷ്ടികൾ നടത്തുന്നത്
പൂർവ വിദ്യാർത്ഥി സംഘടന
മണ്ണാർക്കാടിന്റെ സാഹിത്യകാരൻ കെ പി എസ പയ്യനടം ചെയർമാനായും കെ.പി.എം.സൈനുൽ ആബിദ് കൺവീനറായുമുള്ള പൂർവ്വവിദ്യാത്ഥിസംഘടന സ്കൂളിന്റെ എല്ലാ കാര്യങ്ങളിലും ആവശ്യമായ പിന്തുണ നൽകിവരുന്നു. കഴിഞ്ഞ വർഷം നടന്ന പൂർവ വിദ്യാർത്ഥി സംഗമം ഏറെ ശ്രദ്ധേയമായി. സംഗമത്തിൽ ആദ്യകാല വിദ്യാർത്ഥികളെ ആദരിച്ചു. തുടർന്ന് സ്‌നേഹവിരുന്നും നടത്തി.
ബാലമുകുളം
സർക്കാർ ഡോക്ടറായ പി.എൻ.ദിനേശന്റെ നേതൃത്വത്തിൽ ബലമുകുളം പദ്ധതി വിദ്യാലയത്തിൽ നല്ല രീതിയിൽ നടന്നു വരുന്നു. മുഴുവൻ വിദ്യാർത്ഥികളെയും പരിശോധിച്ചു രക്തക്കുറവ്,പോഷകക്കുറവ് തുടങ്ങി എല്ലാ അസുഖത്തിനുമുള്ള മരുന്നുകൾ സൗജന്യമായി നൽകി. രണ്ടു ദിവസമായി നടന്ന ക്യാമ്പിൽ പത്തോളം ഡോക്ടർമാർ കുട്ടികളെ പരിശോധിച്ചു. ബോധവൽക്കരണം ആവശ്യമായ കുട്ടികളുടെ രക്ഷിതാക്കളെ സ്കൂളിലേക്ക് വരുത്തി വേണ്ട നിർദേശങ്ങളും ആവശ്യമായ മരുന്നുകളും നൽകി .
ഭോജൻ മിത്ര
മനോരമ നല്ലപാഠത്തിന്റെയും മണ്ണാർക്കാട് റോട്ടറി ക്ലബ്ബിന്റെയും നേതൃത്വത്തിൽ മണ്ണാർക്കാട് ടൗണിലെ അശരണർക്കു ഉച്ചഭക്ഷണം നൽകാനുള്ള ഭോജൻ മിത്ര എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചു വരുന്നു. ചിങ്ങമാസം ഒന്നാം തിയ്യതി പദ്ധതിയുടെ ഉത്ഘാടനം നടക്കും .
സ്വാതന്ദ്ര്യദിനാഘോഷം
![](/images/d/df/21879_34.swa.resized.jpg)
ഈ വർഷത്തെ സ്വാതന്ദ്ര്യദിനം സമുചിതമായി ആഘോഷിച്ചു. പ്രധാനാധ്യാപകൻ കെ.കെ.വിനോദ്‌കുമാർ പതാക ഉയർത്തി. പി ടി എ പ്രസിഡണ്ട് കെ പി അശറഫ്, സൈമൺ ജോർജ്,ആസ്മിൻ നൈല എന്നിവർ പ്രസംഗിച്ചു. പതാക ഗാനങ്ങൾ ,ദേശഭക്തിഗാനങ്ങൾ, സംഘഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു.
സ്കൂൾ ടൂർ
LKG മുതൽ ഏഴു വരെ എല്ലാ കുട്ടികൾക്കും ക്ലാസ് അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് ടൂർ സംഘടിപ്പിക്കുന്നു. കാഞ്ഞിരപ്പുഴ ഡാം, മലമ്പുഴ ഡാം ,ത്യശ്ശൂർ സൂ, പീച്ചി ഡാം, ചാവക്കാട് ബീച്ച് ,ഗുരുവായൂർ ആനക്കൊട്ടിൽ ,കോഴിക്കോട് പ്ലാനിറ്റോറിയം ,കാപ്പാട് ബീച്ച്, സൈലന്റ് വാലി,എറണാകുളം ബോട്ട് ഞെട്ടി, തൃപ്പുണിത്തുറ മ്യൂസിയം തുടങ്ങി കന്യാകുമാരി വരെ നീളുന്ന പല ടൂറുകളും സംഘടിപ്പിക്കാൻ കഴിഞ്ഞു
അധ്യാപകടൂർ
ആലപ്പുഴയിലെ പുന്നമടക്കായലിൽ ഹാവ്സ് ബോട്ടിൽ അധ്യാപകർക്ക് മാത്രമായി ഒരു ദിവസത്തെ ടൂർ സംഘടിപ്പിച്ചു. എല്ലാ അധ്യാപകരും ടൂറിൽ പങ്കെടുത്തു. യാത്രയിലുടനീളമുള്ള പരിപടികൾ ഏല്ലാവർക്കും അവരവരുടെ വിവിധ കഴിവുകൾ പ്രകടിപ്പിക്കാനും നവോന്മേഷം പകർന്ന ഊർജ്ജദായകമായ ഒരു യാത്രയുമായി.
LSS ,USS
2017-18 അധ്യയന വർഷത്തിൽ LSS, USS കരസ്ഥമാക്കിയ മുഹമ്മദ് നിഷാം, ഹൃദയ കൃഷ്ണ, അഫ്‌നാൻ.കെ.സുബൈർ എന്നിവർ ഈ വിദ്യാലയത്തിന്റെ സ്വത്താണ്.
എൻെറ സയൻസ് നോട്ട്ബുക്ക്, കം ലെറ്റ്സ് പ്ലേ , എന്നീ രണ്ട് സി ഡി കൾ പുറത്തിറക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
വിഷരഹിത പച്ചക്കറിതോട്ടം ആരോഗ്യപൂർണമായ ജീവിതത്തിന് വിഷരഹിതആഹാരം എന്ന സന്ദേശം എത്തിക്കാൻ വേണ്ടി സ്കൂളിലെ പരിമതമായ സ്ഥലത്ത് കവറിൽ പച്ചക്കറി കൃഷിചെയ്യുന്നു.കുട്ടികളുടെ വീടുകളിലേക്ക് കവറിൽ പച്ചക്കറിയും മുളപ്പിച്ച് നൽകുന്നു.ഈ സംരംഭം പൊതുജനശ്രദ്ധ നേടുകയുണ്ടായി..
റോഡ് ഷോ
No, Pesticide, No Junkfood , No Cancer എന്നീസന്ദേസങ്ങൾ ജനങ്ങിൽ എത്തിക്കാൻ Road show നടത്തി.
ഇംഗ്ലീഷ് റോഡ് ഷോ
ഒന്നാം ക്ലാസിലെ കുട്ടികൾ No water No life എന്ന പേരിൽ ഇംഗ്ലീഷ് റോഡ് ഷോ നടത്തി. മണ്ണാർക്കാട് ലയൺസ് ക്ലബുമായി ചേർന്ന് കുട്ടികൾക്ക് ചിത്രരചനാ മത്സരം നടത്തി
![](/images/thumb/5/5f/Gmups_act3.jpg/300px-Gmups_act3.jpg)
![](/images/thumb/3/3a/Gmups_basheer_day.jpg/300px-Gmups_basheer_day.jpg)
![](/images/thumb/b/ba/Gmups_celeb1.jpg/300px-Gmups_celeb1.jpg)
![](/images/thumb/1/19/Gmups_cpta1.jpg/300px-Gmups_cpta1.jpg)
![](/images/thumb/3/3b/Gmups_deovisitpta.jpg/300px-Gmups_deovisitpta.jpg)
![](/images/thumb/f/f3/Gmups_in_news1.jpg/300px-Gmups_in_news1.jpg)
![](/images/thumb/3/32/Gmupsmkd_act4.jpg/300px-Gmupsmkd_act4.jpg)
![](/images/thumb/a/a5/Gmupsmkd_news2.jpg/300px-Gmupsmkd_news2.jpg)
![](/images/thumb/5/57/Gmupsmkd_news4.jpg/300px-Gmupsmkd_news4.jpg)
![](/images/thumb/b/b6/Gmups_other1.jpg/300px-Gmups_other1.jpg)
![](/images/thumb/1/1c/Gmups_vayana.jpg/300px-Gmups_vayana.jpg)
മാനേജ്മെന്റ്
PTA & Executive committee
മുഹമ്മദ് അസ്ലം(PTA Pre), അഷറഫ് .കെ .പി , സാജിത ഹസ്സൻ കോയ , ഹസീന , ഷറഫുദീൻ . വി , ജാഫർ ടി .കെ , ഷഫീഖ് റഹ്മാൻ സി , ടി കെ. സിദിഖ് , സൈനുൽ ആബിത് . കെ പി . എം , നാസർ പാതാക്കര , കെ .പി.എസ് പയ്യനെടം
Headmaster & staff
![](/images/thumb/0/09/21879_00.SCHOOL.jpg/300px-21879_00.SCHOOL.jpg)
വിനോദ് കുമാർ.കെ.കെ.(HM), സൈമൺ ജോർജ്, മുഹമ്മദ് ബഷീർ, M.N കൃഷ്ണകുമാർ, മനോജ് ചന്ദ്രൻ, ഇബ്രാഹിം.കെ(ARA), സാക്കിർ ഹുസൈൻ(ARA) , N .K .സൂസമ്മ , ലക്ഷ്മിക്കുട്ടി, I .മുംതാസ് , സാജിത.K , രാജശ്രീ, ആശ.P .K ,ബേബി ഫരീദ, ഷഹനാസ്, സഹീറാബാനു, ബേബി (ഹിന്ദി),സാജിത.K.H.(ARA), കദീജ(PTCM)
![](/images/thumb/8/84/21879_01.vijnan.jpg/300px-21879_01.vijnan.jpg)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : എം കെ കുഞ്ഞികൃഷ്ണപണിക്കർ കെ.പി ദാമോദരൻ നായർ രായിൻ കുട്ടിമാസ്റ്റർ രാഘവനെഴുത്തച്ഛൻ ഇ.പി നാരായണൻ മാസ്റ്റർ സി.വി അപ്പുകുട്ടി മാസ്റ്റർ വി.അച്യുതൻമാസ്റ്റർ ജി. രാമസ്വാമിമാസ്റ്റർ എം ഗംഗാധരൻമാസ്റ്റർ എം കെ ഗോപാലൻ മാസ്റ്റർ സി. സേതുമാധവൻ മാസ്റ്റർ സി. അബ്ദുൾ ഹമീദ് മാസ്റ്റർ വി.കെ ആമിന ടീച്ചർ പി.പി കൃഷ്ണൻനമ്പൂതിരി. കെ. മുഹമ്മദലി
![](/images/thumb/6/62/21879_basheer.jpg/300px-21879_basheer.jpg)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. കെ . പി . എസ്. പയ്യനെടം
മണ്ണാർക്കാടിൻെറ സാംസ്കാരിക രംഗത്ത് പ്രശസ്തനായ വ്യക്തി. നാടകകൃത്ത്. സാമൂഹ്യപ്രവർത്തകൻ എന്നിങ്ങനെ വിവധമേഖലകളിൽ നിറസാന്നിധ്യം ശ്രീ. കളത്തിൽ അബ്ദുള്ള (മുൻ എം. എൽ എ), ശ്രീ. ജുനൈസ്. (സുപ്രീം കോടതി വക്കീൽ), ഇ. പി. ഹസ്സൻ മാസ്റ്റർ (ജില്ലാ പഞ്ചായത്ത് മെമ്പർ), കെ സി കെ സയ്യിദ് അലി (യുവകേസരി അവാർഡ് ജേതാവ്) (കല്ലടി ഹയർ സെക്കൻറ റി സ്കൂൾ മാനേജർ)
വഴികാട്ടി
{{#multimaps:10.9851868,76.4549792|zoom=12}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21879
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ