സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ കോടുകുളഞ്ഞി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.യു.പി. സ്കൂൾ കോടുകുളഞ്ഞി.
സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി | |
---|---|
വിലാസം | |
കോടുകുളഞ്ഞി കോടുകുളഞ്ഞി , കോടുകുളഞ്ഞി പി.ഒ. , 689508 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1842 |
വിവരങ്ങൾ | |
ഫോൺ | 0479 2367006 |
ഇമെയിൽ | kodukulanjicmsups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36371 (സമേതം) |
യുഡൈസ് കോഡ് | 32110300605 |
വിക്കിഡാറ്റ | Q87479240 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 58 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 112 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന തങ്കച്ചൻ |
പി.ടി.എ. പ്രസിഡണ്ട് | ഗോപാലകൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനി |
അവസാനം തിരുത്തിയത് | |
11-01-2022 | 36371 |
ചരിത്രം.
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ആല വില്ലേജിൽ ആല പഞ്ചായത്ത് എട്ടാം വാർഡിൽ ചെങ്ങന്നൂർ മാവേലിക്കര റോഡിൽ കോടുകുളഞ്ഞി ഗ്രാമത്തിൽ പുരാതന സി എസ് ഐ ദേവാലയ ത്തോട് ചേർന്ന് റവ. ജോസഫ് പീറ്റിൻ്റെ നേതൃത്വത്തിൽ കോടുകുളഞ്ഞി പ്രദേശത്തിൻ്റെയും ചുറ്റുപാടുമുള്ള ജനങ്ങളുടെയും വിദ്യാഭ്യാസം ലക്ഷ്യമാക്കി 1842 ൽ സ്ഥാപിതമായ സ്കൂളാണ് കോടുകുളഞ്ഞി സി എം എസ് യു പി സ്കൂൾ . വാലേത് ഉമ്മുമ്മൻ എന്നയാളിൻ്റെ വക പ്ലാന്തറയിൽ പുരയിടത്തിൽ കാട്ടുകൊമ്പുകൾ വെട്ടി രാത്രി സമയത്ത് പള്ളിക്കൂടം കെട്ടിയുണ്ടാക്കി . നമ്പൂരി ആശാനെ പഠിപ്പിക്കുവനായി നിയമിച്ചു. 1842 മുതൽ 1888 വരെ ഒരു ആശാൻ പള്ളിക്കൂടം എന്ന നിലയിൽ അത് തുടർന്ന് പോന്നു. 1888 മുതൽ ആംഗ്ലോ വേർണക്കുലർ എന്ന പേരോടെ സ്കൂൾ ഉയർത്തപ്പെട്ടു . അക്കാലയലവിൽ തന്നെ ആൺ പള്ളികുടം , പെൺ പള്ളിക്കൂടം , ഇംഗ്ലീഷ് സ്കൂൾ എന്നിങ്ങനെ മൂന്നായി വേർതിരിച്ചു പഠിപ്പിക്കുവാൻ ഉള്ള സൗകര്യം ഉണ്ടായി . ഇന്നു എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടി നില കൊള്ളുന്ന കോടുകുളഞ്ഞി സി എം എസ് യു പി സ്കൂൾ മാവേലിക്കര വിദ്യാഭ്യാസ ജില്ലയുടെയും ചെങ്ങന്നൂർ ഉപ ജില്ല വിദ്യാഭ്യാസ ഓഫീസിൻ്റെയും പരിധിയിലാണ് . ചെങ്ങന്നൂർ ഉപ ജില്ലയിലെ വിദ്യാലയ മുത്തശ്ശി ആയ ഈ വിദ്യാലയത്തിൽ ആദ്യ കാലങ്ങളിൽ ചെങ്ങന്നൂർ, കൊല്ലകടവു , വെൺമണി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി 4000 ത്തോളം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. പഗത്ഭരായ ധാരാളം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൻ്റെ സന്തനങ്ങളായിട്ടുണ്ട് . ഇന്ന് ലോകത്തിൻ്റെ തന്നെ വിവിധ രാജ്യങ്ങളിൽ ഇവിടെ പഠിച്ചവർ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നു എന്നത് അഭിമാനകരമാണ് . മൂല്യമുള്ള വിദ്യാഭ്യാസം നൽകാൻ സാധിക്കുന്നതാണ് ഇതിനെല്ലാം ആദരമയിട്ടുള്ളത് .
ഭൗതികസൗകര്യങ്ങൾ
- കിണർ
- പാചകപ്പുര
- കെട്ടുറപ്പുള്ളതും ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ.
- ഓഫീസ് റൂം,
- കമ്പ്യൂട്ടർ ലാബ്.
- സയൻസ് ലാബ്.
- കളിസ്ഥലം.
- ഗാർഡൻ.
- വാഹന സൗകര്യം.
- അഞ്ച് ലാപ്ടോപ്പുകൾ.
- 7 ടോയ്‌ലറ്റുകൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ശലഭോദ്യാനം നിർമ്മാണം
- പച്ചക്കറിത്തോട്ട നിർമ്മാണം
- പൂന്തോട്ട നിർമ്മാണം
- കലാകായിക പ്രവർത്തനങ്ങൾ
- ഡാൻസ് ക്ലാസുകൾ
- കായിക പരിശീലനം
- പ്രവർത്തിപരിചയ ക്ലാസുകൾ
- ചോക്ക് നിർമ്മാണം
- പേപ്പർ ക്രാഫ്റ്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- റവ.എം.കെ.മാത്യു
- സാറാമ്മാ പോൾ
- ജെ.ജോൺസൺ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എംകെ ചെറിയാൻ
- ടിവി ജോൺ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|