ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
11:22, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36356hm (സംവാദം | സംഭാവനകൾ) (caption)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ കാരക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ്. കാരക്കാട്

ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്
വിലാസം
KARAKKAD

KARAKKAD
,
KARAKKAD പി.ഒ.
,
689504
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1958
വിവരങ്ങൾ
ഇമെയിൽksndplps@gmail.com
കോഡുകൾ
സ്കൂൾ കോഡ്36356 (സമേതം)
യുഡൈസ് കോഡ്32110300411
വിക്കിഡാറ്റQ87479211
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടി കെ സരസമ്മ
പി.ടി.എ. പ്രസിഡണ്ട്അജികുമാർ ഡി
എം.പി.ടി.എ. പ്രസിഡണ്ട്റാണി
അവസാനം തിരുത്തിയത്
11-01-202236356hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1928 ൽ പട്ടങ്ങാട്ട് ,SNDP 73-ാം നമ്പർ ശാഖായോഗത്തിന്റെ അന്നത്തെ 10 ശാഖാംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച 4-ാം ക്ലാസ് വരെയുളള ഈസ്കൂളിന് ശ്രീ.സി.ആർ.കൊച്ചുകുഞ്ഞ് അവർകളാണ് സ്കൂൾ തുടങ്ങാനുളള 10സെന്റ് സ്ഥലം സംഭാവനയായി നൽകിയത്. പ്രാരംഭത്തിൽ 4 അധ്യാപകരും ഒരു PTCM ഉൾപ്പെടെ 5 ജീവനക്കാരായിരുന്നു സ്കൂളിന്, ശാഖാംഗങ്ങളുടെ മാസവരിയിൽ നിന്നും ലഭിക്കുന്ന 5 രൂപയായിരുന്നു സ്കൂൾ പ്രവർത്തനങ്ങൾക്കും ശമ്പളം ഇനത്തിലും ഉപയോഗിച്ചിരുന്നത്. ശാഖാംഗങ്ങളിൽ നിന്നും ലഭിച്ചിരുന്ന തുക ശമ്പളത്തിന് തികയാതെ വന്ന അവസ്ഥ ഉണ്ടായപ്പോൾ ഒരു രൂപ പ്രതിഭലം പറ്റിക്കൊണ്ട് വിദ്യാലയം തിരുവിതാംകൂർ സർക്കാരിന് വിട്ടുകൊടുത്തു.1962 കാലഘട്ടത്തിൽ ശ്രീ.ആർ.ശങ്കർ മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്കൂളുകളെ മറ്റ് സ്കൂളുകൾക്കൊപ്പം ഈ സ്കൂളും സർക്കാർ ഏറ്റെടുത്തു.
1935 ൽ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി ലഭിച്ചു.അഞ്ചാതരം ആരംഭിച്ചു. സ്കൂൾപ്രവർത്തനത്തിന് തുടക്കം മുതൽ മുൻനിരയിൽ നിന്നവരായിരുന്നു ശ്രീ.ഗോവിന്ദൻ,നീലകണ്ടൻ,കുഞ്ഞോണ്ണ് എന്നീ അധ്യാപകർ.

സർക്കാർ ഏറ്റെടുത്ത ശേഷം നിയമനം ഗവൺമെന്റിൽ നിന്നാവുകയും അധ്യാപരുടെ ശമ്പളം 5രൂപയിൽ നിന്നും 7രൂപയായി ഉയർത്തുകയും ചെയ്തു.അധ്യാപകരായ പി.സി.ജോർജ്,ഗംഗാധരൻ എന്നിവരും നാട്ടുകാരും കൂട്ടായി ശ്രമിച്ചതിന്റെ ഫലമായി ചക്കിട്ടതിൽ,ചക്കിട്ടതിൽ വടക്കേതിൽ എന്നിവരുടെ കുറച്ച്സ്ഥലം വാങ്ങി സ്കൂളിന് കളിസ്ഥലം നിർമ്മിച്ചു.ശ്രീമതി.സുമതി ടീച്ചറിന്റെ നേതൃത്വത്തിൽ പാചകപ്പുര നിർമ്മിക്കുകയുണ്ടായി.ഓടുമേഞ്ഞ മേൽക്കൂര ആയിരുന്നെങ്കിലും ഏതാണ്ട് 30 വർഷക്കാലം തറ ചാണകം മെഴുകിയതായിരുന്നു.പിന്നീട് തുടർ വർഷങ്ങളിൽ വന്നുചേർന്ന അധ്യാപക-രക്ഷകർത്താക്കളുടെ പ്രവർത്തന ഫലമായി സ്കൂൾ പുരോഗതികൈവരിച്ചു.

ഭൗതികസൗകര്യങ്ങൾ

  • ഔഷധത്തോട്ടം
  • തുമ്പത്തോട്ടം
  • വായനാമൂല
  • കിണർ
  • വാട്ടർ ടാങ്ക്
  • പൈപ്പ് കണക്ഷൻ
  • ടോയിലറ്റുകൾ
  • മാവ്,പ്ലാവ്,പേര തുടങ്ങിയ ഫല വൃക്ഷ ലതാതികൾ
  • ജൈവവൈവിദ്യ പാർക്ക്
  • കൃഷിത്തോട്ടം
  • ഓരോ ക്ലാസ് മുറികളിലും വെയിസ്റ്റ് ബക്കറ്റ്
  • കമ്പ്യൂട്ടർ പഠനം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് വർഷം
1 ഗോവിന്ദൻ ........................
2 നീലകണ്ഠൻ ......................
3 കുഞ്ഞോണ്ണ് ..........................
4 പി.സി.ജോർജ് ..........................
5 ഗംഗാധരൻ ..........................
6 സൗധാമിന് ..........................
7 പത്മാക്ഷി ..........................
8 കാശി ..........................
9 പൊന്നമ്മ ..........................
10 അംബുജാക്ഷി ..........................
11 ഭാർഗവി പെരിങ്ങാല ..........................
12 പുരുഷോത്തമൻ ..........................
13 സുമതി ..........................


നേട്ടങ്ങൾ

  • ഉപജില്ലാ മേളകളിൽ മികവ്
  • കായികപരിശീലനം
  • കലാവിദ്യാഭ്യാസം
  • പൂർവ്വ വിദ്യാർഥി സംഗമം
  • കുട്ടികൾ തയ്യാറാക്കിയ പതിപ്പുകൾ, ആൽബങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പുഷ്പാംഗതൻ-റിട്ട.വില്ലേജ് ആഫീസർ
  2. വാസുദേവൻ-ഇന്തിൻആർമി
  3. ഡോ.മുത്തപ്പൻ-ലണ്ടൻ
  4. ഡോ.പുരുഷോത്തമൻ
  5. വാമദേവൻ-റിട്ട.ലിഗ്നേറ്റ് കോർപ്പറേഷൻ നെയ് വേലി

ചിത്രശേഖരം

വഴികാട്ടി


  • മുളക്കുഴ - ആശാൻ പടി - പട്ടങ്ങാട് ദേവീ ക്ഷേത്രം - കിടങ്ങന്നൂർ പാത
  • പട്ടങ്ങാട് ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറു വശം
  • സമീപ സ്ഥാപനം - പ്രഭുറാം മിൽസ്

{{#multimaps:9.287102,76.6581733 |zoom=18}}