ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ ചരിത്രം

  ഇന്ന് ആലപ്പുഴ ജില്ലയിൽ, ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ വിദ്യാലയം 1928 ലാണ് സ്ഥാപിക്കപ്പെട്ടത്. പട്ടങ്ങാട് SNDP  73-ാം നമ്പർ ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ ഓലപ്പള്ളിക്കൂടമായി പ്രവർത്തനം ആരംഭിച്ച പട്ടങ്ങാട്ട് SNDP വിദ്യാലയത്തിൽ 4 അദ്ധ്യാപകരും 4 ക്ലാസുകളുമാണ് ഉണ്ടായിരുന്നത്. നാട്ടിലെ വിജ്ഞാന ദാഹികളായ കുട്ടികൾക്ക് ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം -

          സർവ്വ , ശ്രീ നീലകണ്ഠൻ സർ  ഗംഗാധരൻ സർ കൊച്ചുകുഞ്ഞ് സർ കുട്ടിസർ എന്നിവർ ശാഖാ യോഗത്തിന്റെ മാസവരി ശബളത്തിൽ ജോലി ചെയ്ത വരവേ, ശാഖാ അംഗങ്ങളിൽ നിന്ന് കിട്ടുന്നതുക ശമ്പളത്തിന് തികയാതെ വരുന്ന അവസ്ഥ ഉണ്ടായപ്പോൾ 1 രൂപ പ്രതിഫലം പറ്റി കൊണ്ട് വിദ്യാലയം തിരുവിതാംകൂർ സർക്കാരിന് വിട്ടു കൊടുത്തു. അങ്ങനെ SNDP ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു.

        1935 ആണ്ടോടെ വിദ്യാലയത്തെ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള അനുമതി ലഭിച്ചു. 5ാം ക്ലാസ്സും ആരംഭിച്ചു. ഓലമേഞ്ഞ മേൽക്കൂര മാറ്റി ഓട് മേഞ്ഞു . ചാണകം മെഴുകിയ തറ സിമിന്റ് ഇട്ടു .ഉച്ചഭക്ഷണത്തിനായി പാചകപ്പുര നിർമ്മിച്ചു.

     എന്നാൽ ചട്ടങ്ങാട്ടിൽ അമ്പലത്തിന്റെ പരിസരത്ത് കെട്ടിടം നിർമ്മിച്ച് 6, 7, ക്ലാസ്സുകൾ നിർമ്മിക്കുന്നതിനുള്ള തീരുമാനത്തെ നാട്ടുകാരായ ഭക്തർ എതിർത്തപ്പോൾ വിദ്യാലയത്തിന്റെ അപ്ഗ്രഡേഷൻ തായപ്പെട്ടു.

        സ്ഥാപിതമായ അന്നുമുതൽ വളരെ പ്രൗഢിയോടെ നിലകൊണ്ട ഈ വിദ്യാലയത്തിൽ പഠിച്ച് സാമൂഹിക- സാംസ്കാരിക- വിദ്യാഭ്യാസ മേഖലകളിൽ വളരെ ഉന്നതസ്ഥാനീയരായ ഡോ. മുത്തപ്പൻ  ഡോ. പുരുഷോത്തമൻ, അഡ്വപുഷ്പാംഗദൻ , പ്രൊഫ. ആയിഷ, ശ്രീ. ജഗദീശൻ ശ്രീ പുഷ്പാംഗദൻ ശ്രീമതി നളിനി  ടീച്ചർ ശ്രീ രാജൻ സർ ശ്രീ ജോൺസൺസർ അഡ്വ. ജയരാജൻ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ വെന്നിക്കൊടി പാറിച്ച ധാരാളം മഹത് വ്യക്തികളെ വാർത്തെടുത്ത ഈ വിദ്യാലയം ഇന്ന് പരുമിതികളുടെ നടുവിലാണ്