ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2011-12 അദ്ധ്യന വർഷത്തിൽ ജില്ല പഞ്ചായത്തിന്റെ സഹരണത്തോടെ സ്കൂളിന് നവീകരിച്ച ഓഫീസ് റൂം ലഭിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ എട്ട് ക്ലാസ്സുമുറികൾ അടങ്ങുന്ന പുതിയ സ്കൂൾ മന്ദിരം പണിയുകയും 2015 നവംബർ 27 ന് പൊടുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം നടത്തുകയും ചെയ്തു. ഉണർവ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 68 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചതാണ് ഈ ക്ലാസ്സ് മുറികൾ. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയം 2016 ആഗസ്റ്റ് 6 ന് സ്കൂളിൽ സമർപ്പിച്ചു. അതോടൊപ്പം അടച്ചു ഉറപ്പ് ഇല്ലാത്ത ക്ലാസ്സ് മുറികൾക്ക് സീലിങ്ങും ഗ്രിൽ അടിച്ച വാതിലുകളും ഉപയോഗിച്ച് സജ്ജമാക്കി. ഉണർവ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആൺകുട്ടികൾക്ക് കുട്ടികൾക്ക് ടോയിലറ്റ് ബ്ലോക്ക് ആധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിച്ചു. പെൺകുട്ടികളുടെ ടോയിലറ്റിനോട് അനുബന്ധമായി ആധുനിക രീതിയിലുള്ള ഇൻസിനറേറ്റർ സ്ഥാപിച്ചു. ഇത്തരം പ്രവർത്തനങ്ങളെല്ലാം സ്കൂളിന് ഏതുരു പ്രൈവറ്റ് വിദ്യാലയത്തോട് മത്സരിക്കുന്ന മോടിയും അകർക്ഷകത്വം നൽകി. ഈ ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് കൊണ്ട് സ്കൂൾ അതിന്റെ പഴയ പ്രദാപം വീണ്ടെടുക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

2016-17 വർഷത്തിൽ എൽ.പി- 4 ക്ലാസ്സ് മുറികൾ യു.പി - 3 ക്ലാസ്സ് മുറികൾ എച്ച്.എസ്. - 5 ക്ലാസ്സ് മുറികൾ കംപ്യൂട്ടർ ലാബ് - 1 സയൻസ് ലാബ് - 1 റീഡിംഗ് റൂം -1 ലൈബ്രറി - 1 അറബി - 1 സംസ്കൃതം - 1 സെപ്ഷ്യൽ ഇംഗ്ലീഷ് - 1 കൗൺസിലിങ്ങ് റൂം - 1 എൽ കെ ജി , യു കെ ജി - 1 ഇത്രരേയും ക്ലാസ്സ് മുറികളോടുകൂടി കടങ്ങല്ലൂർ ഗവൺമെന്റ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നു.

2021-22 വർഷത്തിൽ എൽ.പി- 4 ക്ലാസ്സ് മുറികൾ,യു.പി - 6 ക്ലാസ്സ് മുറികൾ,എച്ച്.എസ്. - 7ക്ലാസ്സ് മുറികൾ,കംപ്യൂട്ടർ ലാബ് - 1 സയൻസ് ലാബ് - 1 റീഡിംഗ് റൂം -1 ലൈബ്രറി - 1 അറബി - 1 സംസ്കൃതം - 1 സെപ്ഷ്യൽ ഇംഗ്ലീഷ് - 1 കൗൺസിലിങ്ങ് റൂം - 1 എൽ കെ ജി , യു കെ ജി - 1 ഇത്രരേയും ക്ലാസ്സ് മുറികളോടുകൂടി കടങ്ങല്ലൂർ ഗവൺമെന്റ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നു.