ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2011-12 അദ്ധ്യന വർഷത്തിൽ ജില്ല പഞ്ചായത്തിന്റെ സഹരണത്തോടെ സ്കൂളിന് നവീകരിച്ച ഓഫീസ് റൂം ലഭിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ എട്ട് ക്ലാസ്സുമുറികൾ അടങ്ങുന്ന പുതിയ സ്കൂൾ മന്ദിരം പണിയുകയും 2015 നവംബർ 27 ന് പൊടുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം നടത്തുകയും ചെയ്തു. ഉണർവ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 68 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചതാണ് ഈ ക്ലാസ്സ് മുറികൾ. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയം 2016 ആഗസ്റ്റ് 6 ന് സ്കൂളിൽ സമർപ്പിച്ചു. അതോടൊപ്പം അടച്ചു ഉറപ്പ് ഇല്ലാത്ത ക്ലാസ്സ് മുറികൾക്ക് സീലിങ്ങും ഗ്രിൽ അടിച്ച വാതിലുകളും ഉപയോഗിച്ച് സജ്ജമാക്കി. ഉണർവ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആൺകുട്ടികൾക്ക് കുട്ടികൾക്ക് ടോയിലറ്റ് ബ്ലോക്ക് ആധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിച്ചു. പെൺകുട്ടികളുടെ ടോയിലറ്റിനോട് അനുബന്ധമായി ആധുനിക രീതിയിലുള്ള ഇൻസിനറേറ്റർ സ്ഥാപിച്ചു. ഇത്തരം പ്രവർത്തനങ്ങളെല്ലാം സ്കൂളിന് ഏതുരു പ്രൈവറ്റ് വിദ്യാലയത്തോട് മത്സരിക്കുന്ന മോടിയും അകർക്ഷകത്വം നൽകി. ഈ ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് കൊണ്ട് സ്കൂൾ അതിന്റെ പഴയ പ്രദാപം വീണ്ടെടുക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

2016-17 വർഷത്തിൽ എൽ.പി- 4 ക്ലാസ്സ് മുറികൾ യു.പി - 3 ക്ലാസ്സ് മുറികൾ എച്ച്.എസ്. - 5 ക്ലാസ്സ് മുറികൾ കംപ്യൂട്ടർ ലാബ് - 1 സയൻസ് ലാബ് - 1 റീഡിംഗ് റൂം -1 ലൈബ്രറി - 1 അറബി - 1 സംസ്കൃതം - 1 സെപ്ഷ്യൽ ഇംഗ്ലീഷ് - 1 കൗൺസിലിങ്ങ് റൂം - 1 എൽ കെ ജി , യു കെ ജി - 1 ഇത്രരേയും ക്ലാസ്സ് മുറികളോടുകൂടി കടങ്ങല്ലൂർ ഗവൺമെന്റ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നു.

2021-22 വർഷത്തിൽ എൽ.പി- 4 ക്ലാസ്സ് മുറികൾ,യു.പി - 6 ക്ലാസ്സ് മുറികൾ,എച്ച്.എസ്. - 7ക്ലാസ്സ് മുറികൾ,കംപ്യൂട്ടർ ലാബ് - 1 സയൻസ് ലാബ് - 1 റീഡിംഗ് റൂം -1 ലൈബ്രറി - 1 അറബി - 1 സംസ്കൃതം - 1 സെപ്ഷ്യൽ ഇംഗ്ലീഷ് - 1 കൗൺസിലിങ്ങ് റൂം - 1 എൽ കെ ജി , യു കെ ജി - 1 ഇത്രരേയും ക്ലാസ്സ് മുറികളോടുകൂടി കടങ്ങല്ലൂർ ഗവൺമെന്റ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നു.

റീഡിംഗ് റൂം  : എല്ലാ വിഷയങ്ങളും പ്രതിപ്പാദിക്കുന്ന നിരവധി വിഞ്ജാനപ്രദമായ പുസ്തകങ്ങൾ ഞങ്ങളുടെ റീഡിംഗ് റൂമിങ്ങിലുണ്ട്. ആനുകാലികങ്ങളും കളിക്കുടുക്ക പോലുള്ള മാസികകളും റീഡിംഗ് റൂമിലുണ്ട്.

ലൈബ്രറി : മലയാളം ഇംഗ്ലീഷ് ഹിന്ദി ഗണിതം ശാസ്ത്രം ഐടി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. ഭാഷ വിഷയങ്ങളുമായി ബന്ധപ്പട്ട ഡിക്ഷ്ണറികളും നിരവധിയുണ്ട്. ഈ വിദ്യാലയത്തിലെ ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസ്സിലെ കുട്ടികൾ ലൈബ്രറി പരമാവധി പ്രയോജനപ്പെടുത്താറുണ്ട്. വായനക്കുറിപ്പുകളും കുട്ടികൾ എഴുതി സൂക്ഷിക്കാറുണ്ട്. എല്ലാ ക്ലാസ്സിലെയും കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകാറുണ്ട്.

സയൻസ് ലാബ് : ചെറുതെങ്കിലും സൗകര്യമുള്ളതും സയൻസ് ലാബ് സ്കൂളിനുണ്ട്. ബയോളജി രസതന്ത്രം ഊർജ്ജതന്ത്രം തുടങ്ങിയ വിഷയങ്ങൾ ആവശ്യമായ സൗകര്യങ്ങൾ ലാബിലുണ്ട്. സയൻസ് അദ്ധ്യാപകർ നല്ല രീതിയിൽ തന്നെ ലാബ് പ്രയോജനപ്പെടുത്താറുണ്ട്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വഴി കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുന്നതിൽ അദ്ധ്യാപ‌കർ മികവ് പുലർത്താറുണ്ട്.

കംപ്യൂട്ടർ ലാബ് : വളരെ വിശലമായ കംപ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. അത്യാവശ്യം കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലാബിലുണ്ട്. ഒന്നു മുതൽ പത്ത് വരെ ഉള്ള എ​ല്ലാം കുട്ടികൾക്കും കംപ്യൂട്ടർ പഠനം നൽകുന്നുണ്ട്. കുട്ടികൾ നല്ല രീതിയിൽ ലാബ് ഉപയോഗിക്കാറുണ്ട്. ഇന്റർനെറ്റ് സൗകര്യവും ലാബിലുണ്ട്. ഇന്റർനെറ്റ് കുട്ടികൾക്ക് പ്രയോജനപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കാറുണ്ട്.

സ്മാ൪ട്ട് റൂം : രണ്ട് ഡിജിറ്റൽ ക്ലാസ്സ് റൂമുകളും ഒരു സ്മാർട്ട് റൂമും കുട്ടികൾക്കായി ഉണ്ട്. എല്ലാ അദ്ധ്യാപകരും ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ ഉപയോഗിക്കാറുണ്ട്. രസകരമായ രീതിയിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യുവാൻ ഡിജിറ്റൽ റൂം സഹായിക്കുന്നു.

കൗ​​​ൺസിലിംഗ് റൂം : സ്കൂളിലെ കുട്ടികളുടെ പ്രശ്നങ്ങൾ അറിയുന്നതിനും പരിഹാരിക്കുന്നതിനുമായി സ്കൂളിൽ എല്ലാ ദിവസവും കൗൺസിലറുടെ സേവനം ലഭ്യമാണ്. ഈ സേവനം കുട്ടികളെ സംബന്ധിച്ച് വളരെയേറെ പ്രയോജനമാണ്.

സ്കൂൾ പി.ടി.എ : ഏഴ് അദ്ധ്യാപകരും എട്ട് മാതാപിതാക്കളും അംഗങ്ങളായുള്ള നല്ലൊരു പി.ടി.എ സ്കൂളിനുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും സഹായം ലഭ്യമാണ്.

എസ്. എം. എസി , എസ്.എം ഡി. സി. : ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസ്സിലെ കുട്ടികളുടെ കാര്യങ്ങൾ തിരുമാനിക്കുന്നതിനായി എസ്. എം. സിയും ഒമ്പത് പത്ത് ക്ലാസ്സിലെ കുട്ടികളുടെ കാര്യങ്ങൾ തിരുമാനിക്കുന്നതിനായി എസ് എം ഡി സിയും പ്രവർത്തിക്കുന്നു.


2022-2023 വർഷത്തിൽ എൽ.പി- 4 ക്ലാസ്സ് മുറികൾ,യു.പി - 6 ക്ലാസ്സ് മുറികൾ,എച്ച്.എസ്. - 7ക്ലാസ്സ് മുറികൾ,കംപ്യൂട്ടർ ലാബ് - 1 സയൻസ് ലാബ് - 1 റീഡിംഗ് റൂം -1 ലൈബ്രറി - 1 അറബി - 1 സംസ്കൃതം - 1 സെപ്ഷ്യൽ ഇംഗ്ലീഷ് - 1 കൗൺസിലിങ്ങ് റൂം - 1 എൽ കെ ജി , യു കെ ജി - 1 ഇത്രരേയും ക്ലാസ്സ് മുറികളോടുകൂടി കടങ്ങല്ലൂർ ഗവൺമെന്റ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നു.