ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/ചരിത്രം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്‌കൂൾ | ചരിത്രം | അംഗീകാരം |
പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽ കടുങ്ങല്ലൂർ മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂർ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂർ ഗവ: ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു. പടി: കടുങ്ങല്ലൂരിലെ മുട്ടത്തിൽതറവാട്ട് അംഗങ്ങളായിരുന്ന വലിയഗോവിന്ദൻ കർത്താവ ശങ്കരൻ കർത്താവ് എന്നിവരുടേയും സ്ഥലത്തെ പ്രധാന ഭൂ ഉടമയായിരുന്ന വെള്ളുക്കുഴി വാരപ്പറമ്പ് കൊ ്ചുമക്കാറുടേയും നേതൃത്വത്തിൽ ആരംഭിച്ച പരിശ്രമങ്ങളാണ് പടി: കടുങ്ങല്ലൂരിലെ ഗ്രമത്തിൽ ഒരു വിദ്യാലയം തുടങ്ങാൻ വഴിവച്ചത്. 1918ൽ ഇവിടെ എൽ.പി ക്ലാസിൽ പഠിച്ചിരുന്നതായുള്ള വ്യക്തികളുടെ വിവരങ്ങൾ സമീപവാസികളിൽനിന്നും ലഭിച്ചിട്ടുണ്ട്. 1936 ൽ നാല് ക്ലാസ് മുറികളുള്ള ഒരു ഓലഷെഡ്ഡിലായിരുന്നു പ്രവർത്തനം 1963 ൽ 5-ാം ക്ലാസും 1965 ൽ 6-ാം ക്ലാസും 1966 ൽ 7-ാം ക്ലാസും ആരംഭിച്ചു. 1980ൽ ഹൈസ്‌കൂളാക്കി ഉയർത്തി ആദ്യബാച്ച് 10-ാംക്ലാസ് 1983ൽ പുറത്തിറങ്ങി. സ്‌കൂളിൽനിന്ന് 1 കി. മി. ദൂരത്തിൽ സ്ഥതിചെയ്യുന്ന സ്‌കൂൾ ഗ്രൗണ്ട് മഴക്കാലത്ത് വെള്ളക്കെട്ടുകൊണ്ട് ഉപയോഗശൂന്യമാണ്. ജില്ലാപഞ്ചായത്തിൽ നിവേദനം നൽകിയതിന്റെ ഫലമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രൗണ്ട് മണ്ണിട്ടുപോക്കുന്നതിന്റ പണി പുരോഗമിക്കുന്നു. സ്‌കൂളിന് നിലവിൽ ഏഴ് കെട്ടിടങ്ങളുണ്ട് <googlemap version="0.9" lat="10.129934" lon="76.323223" zoom="13">10.10374, 76.318932GHS WEST KADUNGALLOOR</googlemap>