ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കൊച്ചിൻ ബിനാലെ ഫൗണ്ടേഷന്റെ മൂന്ന് ദിവസത്തെ ആർട്ട് ബൈ ചിൽഡ്രൻ [A,B,C] പ്രോഗ്രാം സ്കൂളിൽ വച്ച് നടത്തി. ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് അവർ ത്രീദിന ചിത്രരചന നാടക ക്യാംപ് നടുത്തുകയുണ്ടായി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സാന്നിധ്യത്തിൽ മോക്ക് പാർലമെന്റും സെമിനാറും നടുത്തുകയുണ്ടായി. ഉണർവ് പരീക്ഷയിൽ രണ്ടാം സ്ഥാനം ലഭിച്ചതിന്റെ ഭാഗമായി കംപ്യൂട്ടർ ലാബിലേക്ക് മൂന്ന് കംപ്യൂട്ടറുകളും അനുബന്ധ വസ്തുക്കളും ലഭിക്കുകയുണ്ടായി. കുട്ടികളെ ക്വിസ് മത്സരത്തിനും പഛനവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളിലും പങ്കെടുപ്പിക്കാറുണ്ട്.

2022-2023

അംഗീകാരങ്ങൾ

എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ്  പരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട് ആലുവ സബ്ജില്ലാ സയൻസ് ഫെയറിൽ സയൻസ് ക്വിസ്സിന് ഈ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാർത്ഥി എം എസ് ഫസ്റ്റ് പ്രൈസ് അർഹനായി ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നു കുട്ടികൾ സംസ്കൃതം സ്കോളർഷിപ്പിന് അർഹരായി സബ്ജില്ലാ ശാസ്ത്രമേളയിൽ നമ്മുടെ വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു ജില്ലാ ശാസ്ത്രമേളയിൽ സയൻസ് മാഗസിന് മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി സബ്ജില്ല ജില്ല സംസ്ഥാന കലോത്സവത്തിൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കൈവരിക്കാൻ സാധിച്ചു ജനറൽ അറബി സംസ്കൃതം കലോത്സവത്തിൽ നിരവധി സമ്മാനങ്ങൾ നേടുവാൻ കുട്ടികൾക്ക് സാധിച്ചു ജില്ലാതലത്തിൽ സംസ്കൃതം പദ്യം ചൊല്ലൽ ക്ഷമാ സന്തോഷിനെ എ ഗ്രേഡ് ലഭിക്കുകയുണ്ടായി അറബി കലോത്സവത്തിൽ അറബി പദ്യം ചൊല്ലലിൽ സംസ്ഥാനതലത്തിൽ സിദ്രത്തുൽ മുൻതാഹ എന്ന വിദ്യാർത്ഥിനി ഗ്രേഡിന് അർഹയായി

2023-2024

സ്കൂൾ തല കലോത്സവത്തിലും സ്കൂൾതല ശാസ്ത്രോത്സവത്തിലും നിരവധി കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു കൂടാതെ സബ്ജില്ലാതലത്തിൽ നിരവധി കുട്ടികൾക്ക് ഗ്രേഡുകൾ കരസ്ഥമാക്കുവാൻ സാധിച്ചു ഉപജില്ല കലോത്സവത്തിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും 76 ഓളം ഗ്രേഡുകൾ കുട്ടികൾക്ക് ലഭിക്കുകയും ചെയ്തു കൂടാതെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുക്കുവാനുള്ള അംഗീകാരം കുട്ടികൾക്ക് ലഭിക്കുകയുണ്ടായി