എസ്.ആർ.വി യു.പി.എസ്. പെരുമ്പുളിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Srvups38330 (സംവാദം | സംഭാവനകൾ)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.ആർ.വി യു.പി.എസ്. പെരുമ്പുളിക്കൽ
വിലാസം
പെരുമ്പുളിക്കൽ

മന്നംനഗർ പി.ഒ.
,
689501
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽsrvups2011@gmail.com
കോഡുകൾ
സ്കൂൾ കോഡ്38330 (സമേതം)
യുഡൈസ് കോഡ്32120500402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ99
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസതീദേവി എസ്
പി.ടി.എ. പ്രസിഡണ്ട്എ കെ സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്അഖിലകുമാരി
അവസാനം തിരുത്തിയത്
10-01-2022Srvups38330


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

പരിപാവനമായ പൗവ്വത്ത് മലയുടെ അടിവാരത്തിലാണ് എസ്സ് .ആർ .വി .യു. പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ദുര്യോധനൻ പൊന്നു പകുത്ത മലയാണ് പിന്നീടു പവ്വത്തുമലയായി തീർന്നതെന്നു ഐതീഹ്യമുണ്ട്.1200 വർഷം പഴക്കമുള്ള പന്തളം പെരുമ്പുളിക്കൽ വരിക്കോലിൽ കുടുബത്തിന്റെ വക കുടുബ ട്രസ്റ്റാണ് 1951 ൽ ഈ സ്കൂൾ പണി കഴിപ്പിച്ചത്. പരിയാരത്ത് ശ്രീ.ഗോവിന്ദക്കുറുപ്പാണ് ഇതിന് നേതൃത്വം നൽകിയത്.

ചെന്നീർക്കര രാജകുടുംബത്തെ പാണ്ടിപ്പടയിൽ നിന്നും രക്ഷിച്ചത് അവിടുത്തെ സൈന്യാധിപനായിരുന്ന വരിക്കോലിൽ കുടുംബത്തിലെ വലിയ കാരണവരായിരുന്നു.അദ്ദേഹത്തിന്റെ സഹോദരിയെ ജ്യോതിഭദ്ര രാജാവ് (ആശ്ചര്യചൂഢാമണിയുടെ കർത്താവായ ശക്തിഭദ്രന്റെ അനന്തര തലമുറ )വിവാഹം കഴിച്ചു.തന്റെ സന്തതിപരമ്പരക്കായി അദ്ദേഹം കരമൊഴിവായി നൽകിയതാണത്രേ പവ്വത്ത്മല ഉൾപ്പെടുന്ന പെരുമ്പുളിക്കൽ പ്രദേശം. പെരുമ്പുളിക്കൽ എന്ന പേരിനു പിന്നിലും ചില കഥകളുണ്ട്.“പെരുന്തളിക്കോയിക്കൽ കാലത്തിന്റെ നീരൊഴുക്കിൽ പെരുമ്പുളിക്കൽ ആയി.ചരിത്ര സംബന്ധിയായ മർമ്മപ്രധാന പ്രസക്തിയുള്ള സംജ്ഞകളാണ് ‘ പെരുന്തളിയും’ ‘കോയിക്കലും’.പെരു’ എന്നാൽ വലിയ എന്നൊക്കെ അർത്ഥകല്പന. പെരുന്തളി എന്നാൽ സ്ഥലത്തെ പ്രധാനപ്പെട്ട ക്ഷേത്രം എന്നു ചുരുക്കം.കോയിക്കൽ (കോയിൽ) കോവിൽ തുടങ്ങിയ പദങ്ങൾക്കു രാജാക്കന്മാരുടെ ആസ്ഥാനം എന്നൊക്കെയാണ് ഗുണ്ടർട്ട് അർത്ഥം നൽകുന്നത്. (ഗുണ്ടർട്ട് നിഘണ്ടു പേജ് 335.) രാജകൊട്ടാരത്തിനാണ് കോയിക്കൽ എന്ന പദം സാധാരണയായി ഉപയോഗിച്ചിരുന്നത്. നാടുവാഴി, സ്ഥലത്തെ പ്രധാന ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങൾ നിർണ്ണയിക്കുവാൻ വേണ്ടി കോയിക്കൽ വന്നു താമസിക്കാറുണ്ടായിരുന്നു. അങ്ങിനെ നാടുവാഴി വന്നു താമസിച്ചിരുന്ന കോയിക്കൽ എന്ന അർത്ഥത്തിൽ “പെരുന്തളികോയിക്കൽ” കാലാന്തരത്തിൽ പെരുമ്പുളിക്കൽ ആയിത്തീർന്നു.

പെരുമ്പുളിക്കൽ നാട്ടിൽ എസ് .ആർ .വി .യു .പി സ്കൂൾ അറിയപ്പെടുന്നത് കയറ്റുവിള സ്കൂൾ എന്നാണ് .പറന്തൽ സംസ്കൃത സ്കൂൾ കെട്ടിടത്തിലാണ് ഈ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ അഞ്ചാംക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്. മൂന്നാംവർഷം 5, 6 ,7 ക്ലാസുകളോടുകൂടി സ്കൂൾ പെരുമ്പുളിക്കലിലേക്ക് മാറ്റി സ്ഥാപിച്ചു. ക്രമേണ നാനൂറോളം വിദ്യാർഥികളും 15 അധ്യാപകരുമായി സ്കൂൾ പ്രവർത്തനം തുടർന്നു .പന്തളം, പന്തളം തെക്കേക്കര പഞ്ചായത്തുകളിലെ ഭൂരിഭാഗം കുട്ടികൾക്കും വിദ്യാഭ്യാസത്തിന് ഏക ആശ്രയമായിരുന്നു ഈ സ്കൂൾ നാട്ടിലെ കലാ സാംസ്കാരിക രംഗങ്ങളിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്ന ഒരു ചരിത്രം കൂടി സ്കൂളിനുണ്ട് . ഈ സ്കൂളിൽ വളരെക്കാലം പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീ. മധുസൂദനൻ പിള്ള ഒരു നാടകരചയിതാവ് കൂടിയായിരുന്നു അദ്ദേഹത്തിൻറെ ഉൾപ്പെടെ പല നാടകങ്ങളും ഇവിടുത്തെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അഭിനയിച്ച് നാട്ടിലെ വിവിധ വേദികളിൽ അവതരിപ്പിച്ച് പ്രശംസ ആർജ്ജിച്ചിട്ടുണ്ട്. "ത്രിവേണി ആർട്സ് ക്ലബ്" എന്ന പേരിൽ ഒരു ഗ്രൂപ്പ് തന്നെ ഉണ്ടായിരുന്നു. സമൂഹത്തിലെ നിരവധി പ്രഗത്ഭരെ സൃഷ്ടിക്കുന്ന പാരമ്പര്യം ഇപ്പോഴും ഈ വിദ്യാലയം തുടർന്നുവരുന്നു .തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം കുട്ടികൾക്ക് പ്രകൃതിയെ അറിഞ്ഞു പഠിക്കാൻ ഏറെ അനുയോജ്യമാണ്.

ഭൗതികസൗകര്യങ്ങൾ

  • സ്കൂളിന് സ്വന്തമായി രണ്ട് ഏക്കർ സ്ഥലം .L Shape ൽ ഉള്ള വലിയ കെട്ടിടത്തോട് ചേർന്ന് ഓഫീസ് മുറിയും അതിനടുത്തായി ഒരു ഷെഡുമുണ്ട്.
  • ബഹുമാനപ്പെട്ട MP യുടെ ഫണ്ട് ഉപയോഗിച്ച് ഒരു പാചകപ്പുര നിർമിച്ചിട്ടുണ്ട്. ലബോറട്ടറിയും ലൈബ്രറിയും ഒരു ക്ലാസ് മുറിയിൽ രണ്ടിടത്തായി സജ്ജീകരിച്ചിരിക്കുന്നു.
  • പന്തളം NSS കോളേജിലെ നാഷണൽ സർവീസ് സ്കീം സംഘടനയായ "ചിരാഗിന്റെ" നേതൃത്വത്തിൽ ലൈബ്രറി വിപുലീകരിച്ചു നൽകിയിട്ടുണ്ട്.
  • SSA ഫണ്ട് ഉപയോഗിച്ച് സജ്ജീകരിച്ച ചരിത്ര മ്യൂസിയത്തിൽ പഴമയുടെ പെരുമ വിളിച്ചോതുന്ന ധാരാളം വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നു.
  • രണ്ട് ശുചിമുറികൾ പെൺകട്ടികൾക്കും ,ആൺകുട്ടികൾക്കും ജീവനക്കാർക്കും ഓരോന്നു വീതവും ഉണ്ട് .
  • കുടിവെള്ളത്തിനായി സ്കൂൾ മുറ്റത്തുള്ള കിണറാണ് ഉപയോഗിക്കുന്നത്. ഇതോടൊപ്പം പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.
  • SSA ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ജൈവവൈവിധ്യ പാർക്കിനോടൊപ്പം കേരള ജൈവവൈവിധ്യവകുപ്പ് പത്തനംതിട്ട ജില്ലാതല നേതൃത്വത്തിൽ "ശാന്തിസ്ഥൽ” എന്ന പ്രൊജക്റ്റ് ഇവിടെ ഏറ്റെടുത്തു നടത്തുന്നു അതിന്റെ ഭാഗമായി ഏകദേശം 60 വൃക്ഷത്തൈകൾ നട്ടു പരിപാലിച്ചുവരുന്നു.
  • വിശാലമായ കളിസ്ഥലവും സ്കൂളിന്റെ നേട്ടങ്ങളിലൊന്നാണ് .അതിനോട് ചേർന്ന് കൃഷിസ്ഥലം ഒരുക്കിയിട്ടുണ്ട്.സ്കൂളിനു സംരക്ഷണഭിത്തിയുമുണ്ട്.
  • സ്കൂളിലെ പരിപാടികൾ നടത്തുന്നതിന് വേണ്ടി ഒരു പൂർവ്വ വിദ്യാർത്ഥി സ്റ്റേജ് നിർമ്മിച്ചു നൽകിയിട്ടുണ്ട്.മൈക്ക്സെറ്റ് ,വാട്ടർപ്യൂരിഫയർ ,പ്രിന്റർ,ഡസ്ക്,ബെഞ്ച്,ലൈറ്റ്,ഉച്ചഭക്ഷണത്തിനുള്ള പ്ലേറ്റുകൾ,ഗ്ലാസ്,കസേരകൾ എന്നിവയും പൂർവവിദ്യാർഥികളുടെ സംഭാവനയായി ലഭിച്ചിട്ടുണ്ട്.
  • പന്തളം ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാവർഷവും സ്കൂളിൽ വിവിധ പരിപാടികൾ നടത്തി വരുന്നു.അക്കൂട്ടത്തിൽ എടുത്തു പറയത്തക്ക ഒന്നാണ് സ്കൂൾ പ്രവേശന കവാടത്തിൽ സ്ഥാപിച്ച സ്കൂൾ നെയിം ബോർഡ്. ഭൗതികസാഹചര്യങ്ങൾ വർധിപ്പിക്കുന്നതിനായി റോട്ടറി ക്ലബ്ബ് ,കുരമ്പാല എസ് ബി ഐ തുടങ്ങിയ വിവിധ സംഘടനകൾ സഹായിച്ചിട്ടുണ്ട്.
  • KITE പദ്ധതിപ്രകാരം സ്കൂളിലേക്ക് 3 ലാപ്ടോപും 2 പ്രൊജക്ടറുകളും ലഭ്യമായിട്ടുണ്ട് .
  • കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി മാനേജ്മെൻറ് സ്കൂൾ ബസ് നൽകിയിട്ടുണ്ട് . പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടു തന്നെ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് സ്കൂൾ മാനേജ്‌മെന്റ്.

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായപൂർവവിദ്യാർഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സ്കൂൾഫോട്ടോകൾ

വഴികാട്ടി