എസ്.ആർ.വി യു.പി.എസ്. പെരുമ്പുളിക്കൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ന്യൂമാറ്റ്സ്

ഗണിത ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി ആറാം ക്ലാസ് തലത്തിൽ നടത്തുന്ന ന്യൂമാറ്റ്സ് പരീക്ഷയിൽ തുടക്കം മുതൽ ഇതുവരെയും സബ്ജില്ലാ തലത്തിൽ ഈ സ്കൂളിലെ കുട്ടികൾ വിജയികൾ ആയിട്ടുണ്ട് ഏറ്റവും അഭിമാനകരമായ നേട്ടം 2013-14 ലും 2016-17 ലും ഈ സ്കൂളിലെ അനന്ദു .എസ് , അപർണ്ണ .എസ്സ് എന്നീ കുട്ടികൾ സംസ്ഥാന ഗണിത പ്രതിഭകൾ ആയി എന്നതാണ്. അതുപോലെ 2015-16 ലെ മാത്‌സ് ഒളിമ്പ്യാഡിന് സൂര്യനാരായണൻ എന്ന കുട്ടി വിജയിയായി.

സ്കോളർഷിപ്പുകൾ .

2015-16ആർഷ .എസ് , USS ന് ഗിഫ്റ്റഡ് ചൈൽഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു .

2019 -20പൂജ .എസ് , USS ന് ഗിഫ്റ്റഡ് ചൈൽഡായി തിരഞ്ഞെടുക്കപ്പെട്ടു .

സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും പങ്കെടുക്കുന്ന എല്ലാ കുട്ടികളും മികച്ച വിജയം നേടുന്നു.

2021-22 ലെ സംസ്കൃതം സ്കോളർഷിപ്പിന് പന്തളം സബ്ജില്ലയിലെ ഒന്നാം സ്ഥാനം സിദ്ധാർഥ്.എസ്സ് ,തൻവി പിള്ള എന്നിവർക്കും രണ്ടാം സ്ഥാനം ഗൗതം കൃഷ്ണ ,ഹരികേശ് എന്നിവർക്കും ആണ്

ക്വിസ്

2014-15 ൽ ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ ( സോഷ്യൽസയൻസ് ) ദിനേശ് ,ധനലക്ഷ്മി എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി തുടർന്നുള്ള വർഷങ്ങളിലും ഗണിതം , സയൻസ് , സോഷ്യൽ സയൻസ് ക്വിസ് മത്സരങ്ങളിൽ കുട്ടികൾ ജേതാക്കളായി സംസ്കൃത കൗൺസിൽ നടത്തിയ പത്തനംതിട്ട ജില്ലാതല സംസ്കൃത ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ശുചിത്വമിഷൻ നടത്തിയ ക്വിസ്സിൽ അപർണ വിജയിയായി.

2021-22 അധ്യായന വർഷത്തിൽ A.K.S.T.U നടത്തിയ അറിവുത്സവം ക്വിസ് മത്സരത്തിൽ സബ്ജില്ലാ തലത്തിൽ തൻവി പിള്ള (Std. 7) ഒന്നാം സ്ഥാനവും ഗൗരി കൃഷ്ണ ( Std. 6) രണ്ടാം സ്ഥാനവും അങ്കിത്ത് . M. സാമുവൽ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

സ്പോർട്സ്

മനു ,ബിനു, യദിൻ,സുമി കൃഷ്ണൻ എന്നിവർ ജില്ലാതല വിജയികളായി

കലോത്സവം

സബ്ജില്ല ,ജില്ലാ കലോത്സവങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ A ഗ്രേഡോഡുകൂടി വിജയികൾ ആയിട്ടുണ്ട്.സംസ്കൃത കലോത്സവത്തിൽ എല്ലാ വർഷവും മികച്ച വിജയം നേടുന്നുണ്ട്. തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഈ സ്കൂളിലെ സുനു ബാബു നാടോടി നൃത്തത്തിന് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും നേടി .പ്രമേഹ രോഗം മൂലം ഇൻസുലിൻ പമ്പ് ശരീരത്തിൽ ഘടിപ്പിച്ച കൊണ്ട് നേടിയ വിജയം വിവിധ പത്രമാധ്യമങ്ങളിൽ വാർത്തയായിട്ടുണ്ട് കൂടാതെ മലയാള മനോരമ, പുരസ്കാരം നൽകി സുനുവിനെ ആദരിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ ഇംഗ്ലീഷ് മീഡിയം സ്കൂളുകളോട് മത്സരിച്ചു സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന സ്കൂളിലെ കുട്ടികൾ എല്ലാ വർഷവും ഇംഗ്ലീഷ് റെസിറ്റേഷൻ , സ്പീച് എന്നീ ഇനങ്ങളിൽ വിജയം നേടുന്നു .

യുറീക്ക വിജ്ഞാനോത്സവം

സബ്ജില്ലാ തലത്തിലും (മേഖല ) പഞ്ചായത്ത് തലത്തിലും പോസ്റ്റർ രചന , ശാസ്ത്രനാടകം , പ്രോജക്ട് ,എന്നിവയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് ഗണിതശാസ്ത്ര ശിൽപ്പശാലയിൽ (SSA ) അപർണ്ണ . S ഒന്നാം സ്ഥാനം നേടി (പ്രോജക്ട് ഉപകരണ നിർമ്മാണം,ക്വിസ് )

അമൂല്യ പൈതൃകം പ്രോജക്ട്

2017-2018 ൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ " സ്കൂൾ പരിസരത്തെ ജൈവ വൈവിധ്യം ‘’എന്ന വിഷയത്തിൽ “അമൂല്യ പൈതൃകം പൗവത്തുമല ‘’ എന്ന പ്രൊജക്റ്റ്‌ സസ്ഥാന തലത്തിൽ മത്സരിക്കുകയുണ്ടായി. മികച്ച അഭിപ്രായം ലഭിച്ചു.പൗവത്തു മലയിലെ പാറക്കുളങ്ങളിലെ ജലം പ്രയോജനപ്പെടുത്തുന്നതിനായി പഞ്ചായത്ത്‌, എം. എൽ. എ ക്ക് നിവേദനം നൽകി.

സംസ്ഥാന അധ്യാപക അവാർഡ്

2015-16 ഈ വർഷത്തെ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അധ്യാപക അവാർഡ് ഈ സ്കൂളിലെ ശ്രീമതി. K.R.ലേഖ ടീച്ചർ ലഭിച്ചു എന്നത് ഏറ്റവും അഭിമാനകരമായ നേട്ടമാണ്..

വായനാവാരം

വായന വാരത്തോടനുബന്ധിച്ച് നടന്ന ന്യൂസ് റീഡിംഗ് മത്സരത്തിൽ ആറാം ക്ലാസിലെ ഗൗരി കൃഷ്ണയ്ക്ക് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി.

ശാസ്ത്രരംഗം

2021 -22 വർഷത്തിലെ ശാസ്ത്രരംഗം ജില്ലാതലം, സബ്ജില്ലാതലം മത്സരങ്ങളിൽ തൻവി പിള്ള (വീട്ടിൽനിന്ന് ഒരു പരീക്ഷണം ) അനന്യ .വി (ശാസ്ത്രലേഖനം )എന്നിവർ ഒന്നാംസ്ഥാനം നേടി .സബ്ജില്ലാ തലത്തിൽ പ്രോജക്ട് അവതരണത്തിന് ഗൗതം കൃഷ്ണ രണ്ടാം സ്ഥാനവും അനഘ ശ്രീനി പ്രാദേശിക ചരിത്ര രചനയ്ക്ക് രണ്ടാംസ്ഥാനവും നേടി.

വിദ്യാരംഗം

2021-22 വർഷത്തിലെ അങ്കിത്. M.സാമുവലിന് കവിത രചനയ്ക്ക് ഒന്നാം സ്ഥാനവും

നീതു. P. K,ചിത്ര രചന മത്സരത്തിന് ഒന്നാം സ്ഥാനവും

അക്ഷിത്. A ,അഭിനയത്തിന് രണ്ടാം സ്ഥാനവും നേടി.

തളിര്  സ്കോളർഷിപ്പ്

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ പത്തനംതിട്ട ജില്ല തൻവി പിള്ള ,ഗൗരീ കൃഷ്ണ എന്നിവർ അർഹരായി

ആസാദി കാ അമൃത മഹോത്സവം

2021 -22 ൽ S S K സംഘടിപ്പിച്ച ആസാദി കാ അമൃത മഹോത്സവം എന്ന പരിപാടിയിൽ ദേശഭക്തിഗാന മത്സരത്തിൽ രണ്ടാം സ്ഥാനം ഈ സ്കൂളിലെ കുട്ടികൾക്കായിരുന്നു.

ഹിന്ദി അധ്യാപക മഞ്ച് ക്വിസ്സ്

ഹിന്ദി അധ്യാപക മഞ്ച്  ജനുവരി  26 ന്  നടത്തിയ ക്വിസ്സ്  മത്സരത്തിൽ പത്തനംതിട്ട ജില്ലയിൽ യു പി  വിഭാഗത്തിൽ  ഒന്നാം സ്ഥാനം തൻവി പിള്ളയും രണ്ടാം സ്ഥാനം അങ്കിത് .എം. സാമുവലും നേടി.