വേരൂർ സെന്റ് മേരീസ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33373 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വേരൂർ സെന്റ് മേരീസ് എൽ പി എസ്
വിലാസം
വെരൂർ

ഐ ഇ നഗർ പി.ഒ.
,
686106
,
കോട്ടയം ജില്ല
സ്ഥാപിതം11 - 07 - 1957
വിവരങ്ങൾ
ഫോൺ0481 2726200
ഇമെയിൽstmaryslpsveroor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33373 (സമേതം)
യുഡൈസ് കോഡ്32100100205
വിക്കിഡാറ്റQ87660641
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ103
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ189
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽസിസ്റ്റർ കുഞ്ഞുമോൾ ജോസഫ്
പ്രധാന അദ്ധ്യാപികസിസ്റ്റർ കുഞ്ഞുമോൾ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ബോബി സെബാസ്റ്റ്യൻ
എം.പി.ടി.എ. പ്രസിഡണ്ട്ജോമി റോജി
അവസാനം തിരുത്തിയത്
10-01-202233373


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1957ൽ വെരൂർ സെന്റ്മേരിസ് എൽപി സ്കൂൾ സ്ഥാപിതമായി. വെരൂർ ക്ലാരമഠത്തിന്റെ (Clarist Convent Veroor) നേതൃത്വത്തിലാണ് സ്കൂൾ ആരംഭിച്ചത്. കോൺവെന്റിലെ മദർ മാനേജരായി, ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുമാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിൽപ്പെട്ടതും വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ 13 വാർഡിലു മാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ചങ്ങനാശേരി പട്ടണത്തിന് കിഴക്കുഭാഗത്തായി മൂന്നു കിലോമീറ്റർ അകലെ ചങ്ങനാശേരി വാഴൂർ റോഡരികിൽ സ്കൂൾ നിലകൊള്ളുന്നു. തുറന്നു വായിക്കുക

ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 190 കുട്ടികളും പ്രഥമാധ്യാപിക ഉൾപ്പെടെ ഒമ്പത് അധ്യാപകരും ഉണ്ട്. ഓരോ ക്ലാസിനും ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെ രണ്ട് ഡിവിഷനുകൾ ആണ് ഉള്ളത്. 2007 സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു തദവസരത്തിൽ രണ്ട് ക്ലാസ് മുറികളോട്കൂടിയ വാർക്ക കെട്ടിടം ജൂബിലി സ്മാരക മായി നിർമ്മിച്ചു. നിലവിൽ എട്ടു ക്ലാസ്മുറികൾ ഉൾക്കൊള്ളത്തക്കവിധത്തിൽ ഇരുനില കെട്ടിടത്തിന്റെപണി പൂർത്തിയായിക്കൊണ്ടിരിക്കുന്നു.Computer Room, Library Room, Smart Class Roomതുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഉള്ളതുകൊണ്ട് അധ്യാപനം വളരെ നല്ല രീതിയിൽമുന്നേറുന്നു.

ചങ്ങനാശേരി ഉപജില്ലയിലെ കലാ-കായിക, പ്രവർത്തിപരിചയമേള, അറബികലോ ത്സവം തുടങ്ങിയ മേഖലകളിൽ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നു. വാഴപ്പള്ളി, മാടപ്പള്ളി, തൃക്കൊടിത്താനം പഞ്ചായത്തുകളിലെ കുട്ടികളാണ് പ്രധാനമായും സ്കൂളിൽ എത്തുന്നത്. സ്കൂളിന് സ്വന്തമായി വാഹനം ഉള്ളതിനാൽ കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാതെ സ്കൂളിലെത്താൻ കഴിയുന്നു. സ്കൂൾ ആരംഭത്തിൽ Rev. Sr.Dennis FCC ഹെഡ്മിസ്ട്രസായും മാനേജരായി Sr. Asuntha FCC യും, നിലവിൽ സിസ്റ്റർ കുഞ്ഞുമോൾ ജോസഫ് ഹെഡ്മിസ്ട്രസ് ആയും സിസ്റ്റർ കാർമൽ FCC മാനേജരായും പ്രവർത്തിക്കുന്നു. മാനേജ്മെന്റിന്റെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വളരെ നല്ലരീതിയിൽ സ്കൂൾ പ്രവർത്തിക്കുന്നു. വാഴപ്പള്ളി പഞ്ചായത്തിലെ വെരൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന വെരൂർ സെന്റ്മേരിസ് എൽ പി സ്കൂൾ അനേകായിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

 {{#multimaps:9.482491 ,76.553079| width=500px | zoom=16 }}