എം.ഇ.എസ്.കെ.ടി.എം.എൽ.പി.എസ് എടത്തനാട്ടുകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ഇ.എസ്.കെ.ടി.എം.എൽ.പി.എസ് എടത്തനാട്ടുകര | |
---|---|
വിലാസം | |
എടത്തനാട്ടുകര അലനെല്ലൂർ പി.ഒ, , 678601 | |
സ്ഥാപിതം | 19995 |
വിവരങ്ങൾ | |
ഫോൺ | 04924266237 |
ഇമെയിൽ | mesktm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21868 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റംല കെ. വി |
അവസാനം തിരുത്തിയത് | |
07-01-2022 | Mesktmlp |
ചരിത്രം
അലനല്ലൂർ പഞ്ചയത്തിൽ എടത്തനാട്ടുകര എന്ന ഗ്രാമത്തിൽ മലപ്പുറം ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ് എം ഇ എസ് എൽ പി സ്കൂൾ. 1988 ൽ എടത്തനാട്ടുകാരയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് MES ന്റെ എടത്തനാട്ടുകര യൂണിറ്റ് ആണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്കൂൾ മാനേജർ ആയ Dr. മഹ്‌ഫൂസ് റഹീം ന്റെ പിതാവായ കാപ്പുങ്ങൽ സൈതലവി ഹാജിയുടെ നേതൃത്വത്തിൽ ടി അബൂബക്കർ മാസ്റ്റർ, പ്രൊഫ. ടി പി അബൂബക്കർ, പ്രൊഫ. പി പി അഹമ്മദ്, കെ കബീർ മാസ്റ്റർ എന്നിവരാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്.
1994 ൽ കേന്ദ്ര ഗവൺമെന്റിന്റെ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ഏരിയ ഇന്റെൻസീവ് പ്രോഗ്രാമിന്റെ ഭാഗമായി പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി വിദ്യാലയങ്ങൾ നിർമ്മിക്കുവാനുള്ള കെട്ടിട നിർമ്മാണ ഫണ്ട് നൽകുകയും അതിൽ നിന്ന് ലഭിച്ച തുകയുടെ അടിസ്ഥാനത്തിൽ സ്കൂൾ കെട്ടിടം നിർമിക്കുകയും 1995 ജൂൺ മാസത്തിൽ ക്ലാസ് ആരംഭിക്കുകയും ചെയ്തു.
കുട്ടികളുടെ പഠനപുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് കമ്പ്യൂട്ടർ പഠനം, ഭാഷ ലാബ്, കളി സ്ഥലം, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും , ഗവൺമെന്റിൽ നിന്നും സൗജന്യ പാഠപുസ്തകം, ഉച്ചഭക്ഷണം എന്നിവയെല്ലാം നൽകി വരുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
പൂർണമായി വൈദ്യുതിവൽക്കരിച്ച 8 ക്ലാസ്സ് മുറികളും അതിനോട് ചേർന്നുള്ള സ്റ്റാഫ് റൂമും ചേർന്നതാണ് സ്കൂൾ കെട്ടിടം. ക്ലാസ്സ് മുറികളിൽ സ്പീക്കർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ലാസ്സുകൾ ദൃശ്യ മികവോടെ വിദ്യാർത്ഥികളിൽ എത്തിക്കാൻ സ്മാർട്ട് ക്ലാസ്സ് മുറികളിൽ സ്കൂളിൽ ഉണ്ട് . ഇതിനു പുറമെ സ്മാർട്ട് ക്ലാസ് എന്ന പേരിൽ ഒരു അധിക ഡിജിറ്റൽ ക്ലാസ്സ് റൂമും പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികൾക്ക് ആവശ്യമായ ലൈബ്രറി, കമ്പ്യൂട്ടർ ലാബുകൾ എന്നിവയും സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സാരഥികൾ
Dr. കെ മഹഫൂസ് റഹിം (മാനേജർ)
കെ അബ്ദുൾ റഹൂഫ് (സെക്രട്ടറി)
റംല കെ വി (പ്രധാനാധ്യാപിക)
റൈഹാനത്ത് കെ എ (ഡെപ്യൂട്ടി HM )
നുസൈബ സി ടി (അധ്യാപിക)
നൂർജഹാൻ (അധ്യാപിക)
സുൽഫിയ്യ എം കെ (അധ്യാപിക)
നേട്ടങ്ങൾ
തുടർച്ചയായ വർഷങ്ങളിൽ എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം
കല കായിക മേളകളിൽ സ്ഥിരതയാർന്ന പ്രകടനം
ശാസ്ത്ര മേളകളിൽ ഉയർന്ന വിജയം
യാത്രാക്ലേശപരിഹാരത്തിനായി സ്കൂൾ ബസ്സുകളുടെ സൗകര്യം
ശുദ്ധ ജല സംവിധാനം
വിവിധ ഭാഷ ലാബുകൾ
ദർശനവും ദൗത്യവും
പൂർണമായി സഞ്ജീകരിച്ച അസംബ്ലി ഹാൾ
വിപുലീകരിച്ച പച്ചക്കറി തോട്ടം
ഗണിത പഠനം എളുപ്പത്തിൽ ആകാൻ PTA ക്ലബ്
മഴവെള്ള സംഭരണി
മികച്ച സൗകര്യങ്ങളോടുകൂടിയ വിശ്രമ മുറി
വഴികാട്ടി
{{#multimaps:10.935119,76.4137879|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|