ഗവ. ന്യു.യു.പി.എസ്. നെടുങ്കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32449-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ നെടുംകുന്നം സ്ഥലത്തുള്ള ഒരു സർക്കാർ സ്‌കൂൾ  ആണ്

ഗവ. ന്യു.യു.പി.എസ്. നെടുങ്കുന്നം
വിലാസം
നെടുങ്കുന്നം

പുന്ന വേലി പി.ഒ.
,
689589
,
കോട്ടയം ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഇമെയിൽgovtnewups@gmail.com
കോഡുകൾ
സ്കൂൾ കോഡ്32449 (സമേതം)
യുഡൈസ് കോഡ്32100500505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോണിയ ഫിലിപ്പ്
പി.ടി.എ. പ്രസിഡണ്ട്ജെയ് വർഗീസ്
അവസാനം തിരുത്തിയത്
07-01-202232449-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




                               കോട്ടയം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കോട്ടയം ജില്ലയിൽ നെടുംകുന്നം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് റ്വിദ്യാലയമാണ് ഗവൺമെന്റ് ന്യൂ.യു.പി സ്കൂൾ നെടുംകുന്നം. പത്തായപ്പാറ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ ഏഴാം ക്ളാസ്സ് വരെയുള്ള 100 നടുത്ത് വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.

ചരിത്രം

നെടുംകുന്നം ഗ്രാമപഞ്ചായത്തിൽ പത്തായപ്പാറക്കും ഇടത്തനാട്ടുപടിക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഗവ.ന്യൂ.യു.പി സ്കൂൾഎന്ന ഈ വിദ്യാലയം സ്ഥാപിതമായത് 1907-ന് ഏതാനും വർഷങ്ങൾ മുൻപാണ്. സമീപപ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസസൗകര്യം ഇല്ലാതിരുന്ന അക്കാലത്ത് ഈ പ്രദേശത്തെ ആളുകളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി ശ്രീ. പി. കെ ജോൺ എന്ന കുമ്പിളുവേലിൽ ജോൺസാറിന്റെനേതൃത്വത്തിൽ ഈ നാട്ടിലെ ഏതാനും വ്യക്തികളുടെ ശ്രമഫലമായി ഈ സ്കൂളിന്റെ ഇപ്പോഴത്തെ പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് ഇതിന്റെ ഏതാണ്ട് പകുതിയോളം വലിപ്പത്തിൽ ഒരു ഓലകെട്ടിയ ഷെഡ് നിർമ്മിക്കുകയും അതിൽ പഠിപ്പിക്കുകയും ചെയ്തിരുന്നു. 1 മുതൽ 3വരെ ക്ലസുകളാണ് ഉണ്ടായിരുന്നത് . ഗവൺമെന്റിൽ നിന്നും ഗ്രാന്റുവാങ്ങി ഈ സ്കൂൾ മുന്നോട്ടു കൊണ്ടുപോകാം എന്ന പ്രതീക്ഷ സഫലീകരിക്കപ്പെട്ടില്ല. അധ്യാപകരുടെ ശമ്പളവും സ്കൂൾ നടത്തിപ്പും ബുദ്ധിമുട്ടിലായി. ഇതിനിടയിൽ സ്കൂൾ ഇരിക്കുന്ന 74 സെന്റ് സ്ഥലം നെടുംകുന്നത്തുള്ള ജന്മിയോട് വാങ്ങിയിരുന്നു. സ്കൂളിന്റെ മുന്നോട്ടുള്ള അഭിവൃദ്ധിയെ ലാക്കാക്കി മേൽപ്പറഞ്ഞ 74സെന്റ് സ്ഥലവും സ്കൂളും സറണ്ടർചെയ്യുകയും ഈ സ്ഥാപനം 5 ക്ലാസ്സ് വരെയുള്ള പ്രൈമറി സ്കൂളായി ഗവൺമെന്റ് അംഗീകരിക്കുകയും ചെയ്തു. ഈ കാലയളവിൽ നെടുംകുന്നം ,പത്തനാട് ,മല്ലപ്പള്ളി,വടകര എന്നീ പ്രദേശങ്ങളിൽനിന്നുംകുട്ടികൾ ഇവിടെവന്ന് വിദ്യാഭ്യാസം ചെയ്തിരുന്നു .അങ്ങനെയിരിക്കെ സർ.സി പി രാമസ്വാമി അയ്യരുടെ കാലത്ത് പ്രൈമറി സ്കൂളിന് നാല് ക്ലാസുകൾ മതി എന്ന നിർദ്ദേശപ്രകാരം ഇവിടെ നാലുക്ലാസുകൾ മാത്രമായി കുറഞ്ഞെങ്കിലും അധികം താമസിക്കാതെ 5 ക്ലാസുകളും പുനസ്ഥാപിക്കപ്പെട്ടു. 1984 ൽ നാട്ടുകാരുടെയും പി.ടി.എ യുടെയും ശ്രമഫലമായി ഇത് ഒരു യു.പി സ്കൂളായി ഉയർത്തപ്പെട്ടു. യു പി സ്കൂളിന് വേണ്ടിവരുന്ന സ്ഥലം പുതുതായി വാങ്ങി ഗവൺമെന്റിലേക്ക് സ്കൂൾ അപ്ഗ്രേഡിങ്ങ് കമ്മറ്റി സറണ്ടർ ചെയ്യുകയും ബാക്കിവരുന്ന സ്ഥലത്തിന് എക്സംപ്ക്ഷൻ വാങ്ങുകയും ചെയ്തു. അതാണ് ഇന്നത്തെ ഗവ.ന്യൂ യു.പി സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

ഏകദേശം ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.എല്ലാ ക്ലാസുകളിലും ഫാനുകള് ഉണ്ട്, കുട്ടികള്ക്ക് ആവശ്യമായ കുടിവെള്ളം കിണറിൽ നിന്നും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്,ഗണിത ക്ലബ്ബ് ...)
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

പൂർവ്വ പ്രധാന അധ്യാപകർ

പൂർവ്വ അധ്യാപകർ

പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.495057, 76.672868| width=500px | zoom=16 }}