G.U.P.S. Ponmala

Schoolwiki സംരംഭത്തിൽ നിന്ന്
13:14, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
G.U.P.S. Ponmala
വിലാസം
പൊന്മള

G U P S PONMALA
,
പൊന്മള പി.ഒ.
,
676528
,
മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0483 2753700
ഇമെയിൽgupsponmala@gmail.com
കോഡുകൾ
സ്കൂൾ കോഡ്18477 (സമേതം)
യുഡൈസ് കോഡ്32051400301
വിക്കിഡാറ്റQ64564838
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപൊന്മള പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ310
പെൺകുട്ടികൾ318
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ്‌ എം
പി.ടി.എ. പ്രസിഡണ്ട്കെ പി മുഹമ്മദ്‌ മൗലവി
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
05-01-2022MT 1206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പൊൻമള ഗ്രാമപഞ്ചായത്തിൽ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഏക അപ്പർ പ്രൈമറി വിദ്യാലയമാണ് ജി.യു.പി.എസ്.പൊൻമള.പൊൻമള അങ്ങാടിയിൽ നിന്നും 2 കി.മി.കിഴക്കു മാറി മുട്ടിപ്പാലംഎന്ന സ്ഥലത്ത് 2ഏക്കർ വിസ്തൃതിയിൽ വിശാലമായ കാംപസ്സിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 'മുട്ടിപ്പാലം യു.പി. സ്കൂൾ' എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്.


ചരിത്രം

അജ്‍ഞത കൊണ്ടും ജാതിചിന്തകൊണ്ടും അധികമാരും കുട്ടികളെ സ്കൂളിലേക്കയക്കാത്ത കാലം.1928ൽ പൊൻമള ദേശത്തെ പേരുകേട്ട ചണ്ണഴി ഇല്ലം കാരണവർ അന്നത്തെ അധികാരി, ജനക്ഷേമത്തിൽ തത്പരനായിരുന്ന ശ്രീ.കുമാരൻ മൂസ്സത് സ്വന്തം സ്ഥലത്ത് ഒരു ഓലഷെഡ്‍ഡിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.ഒറ്റപ്പാലം സ്വദേശി ശ്രീ.എഴുത്തച്ഛൻ മാഷും ഭാര്യ കാർത്ത്യായനി ടീച്ചറും വളരെ കുറച്ചു കുട്ടികളും മാത്രം.പല പ്രായക്കാരായ കുട്ടികൾ നിലത്ത് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞിരുന്ന് കണ്ടും കേ‌ട്ടും ഉരുവിട്ടുമൊക്കെ പഠിച്ചും പഠിപ്പിച്ചമൊക്കെ ആരംഭിച്ച വിദ്യാലയം.ക്രമേണ കുട്ടികൾ കൂടി വന്നു.സമീപ പ്രദേശങ്ങളിലുള്ള ഓലഷെഡ്ഡുകളിലും മൂസതുമാരുടെ വകയായ വാടകക്കെട്ടിടത്തിലുമൊക്കെയായി കുറെക്കാലം പ്രവർത്തിച്ചു.ആദ്യം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലും തുടർന്ന് എല്ലാ വിദ്യാലയങ്ങളും സർക്കാർ ഏറ്റെടുത്തപ്പോൾ ഒന്നു മുതൽ അഞ്ചുവരെയുള്ള സർക്കാർ എൽ.പി സ്കൂളായും പ്രവർത്തിച്ചു.തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി രണ്ട് ഏക്കർ സ്ഥലവും മൂന്ന മുറികളുള്ള കെട്ടിടവും അതിനു വേണ്ട ഫർണിച്ചറുകളും സംഭാവനയായി നൽകാം എ​ന്ന വ്യവസ്ഥയിൽ 1974 സെപ്റ്റംബർ 9 ന് ഇതൊരു യു.പി.സ്കൂളായി ഉയർന്നു.രണ്ട് ഏക്കർ സ്ഥലത്തിനായി ശ്രീ.പൂവല്ലൂർ മരക്കാർഹാജി അര ഏക്കർ സ്ഥലവും ശ്രീ. പൂവല്ലൂർ സെയ്ത് ഹാജിയും മുഹമ്മദാജിയും കൂടി അര ഏക്കർ സ്ഥലവും ശ്രീ.മുല്ലപ്പള്ളി കുഞ്ഞിമുഹമ്മദ് ഹാജി പതിനേഴര സെന്റ് സ്ഥലവും സംഭാവനയായി നൽകി. നല്ലവരായ നാട്ടുകാരുടേയും വിദേശത്തുള്ള നാട്ടുകാരുടേയും സഹായത്താൽ എൺപത്തിമൂന്ന് സെന്റ് സ്ഥലം വിലക്കുവാങ്ങുകയും കെട്ടിടം പണിയുകയും ചെയ്തു. കെട്ടിടം പൂർത്തിയാക്കാനായില്ലെങ്കിലും അതിലും ക്ളാസ്സുകൾ നടന്നിരുന്നു.തുടർന്ന് 1984 ൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ശ്രീ. മുഹമ്മദ്കോയ സാഹിബ് അനുവദിച്ച ഗവൺമെന്റ് കെട്ടിടവും ഡി.പി.ഇ.പി,ജില്ലാപഞ്ചായത്ത്,ബ്ളോക്ക് പഞ്ചായത്ത് വക കെട്ടിടങ്ങളുമുണ്ടായി. അങ്ങനെ വാടകക്കെട്ടിടവും ഷെഡ്ഡുമെല്ലാം ഒഴിവായി ഒറ്റ കോമ്പൗണ്ടിൽതന്നെ 20 ക്ളാസ്സ് മുറികളിലായി സ്കൂൾ പ്രവർത്തിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. കൂടാതെ കരാട്ടെ ,സ്പോക്കൺ ഇംഗ്ളീഷ്, തയ്യൽ എന്നിവയിൽ താത്പര്യമുള്ള വിദ്യാർഥികൾക്ക് പരിശീലനത്തിന് അവസരമുണ്ട്.

മികവുകൾ

സബ് ജില്ലാ കായികമേളയിൽ എൽ.പി.വിഭാഗം ഓവറോൾ ചാമ്പ്യൻമാർ.സബ് ജില്ലാ -ജില്ലാ ശാസ്ത്ര പ്രവൃത്തിപരിചയമേളകളിൽ മികച്ച പങ്കാളിത്തം. സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ Cards, Straw Board Products ഇനത്തിൽ മുഹമ്മദ് നാഫിഹ് എം എന്ന കുുട്ടിക്ക് എ ഗ്രേഡ് ലഭിച്ചു.സ്കൂളിലെ വിദ്യാരംഗം കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സാഹിത്യസൃഷ്ടികൾ ഉൾപ്പെടുത്തി 2014-15 വർഷം മുതൽ കുഞ്ഞാറ്റഎന്ന പേരിൽ വാർഷികപ്പതിപ്പ് പുറത്തിറക്കുന്നു.

സ്കൂൾ ലോഗോ

ഭൗതിക സാഹചര്യം

വഴികാട്ടി

{{#multimaps:11.017123,76.052656|zoom=18}} പൊൻമള അങ്ങാടിയിൽനിന്നോ ചാപ്പനങ്ങാടിയിൽ നിന്നോ പറങ്കിമൂച്ചിക്കൽ നിന്നോ കോഡൂർ ചെമ്മൻകടവിൽ നിന്നോ ഏകദേശം 2 കി.മി.വീതം യാത്ര ചെയ്താൽ സ്കൂളിലെത്തിച്ചേരാം.

"https://schoolwiki.in/index.php?title=G.U.P.S._Ponmala&oldid=1189031" എന്ന താളിൽനിന്ന് ശേഖരിച്ചത്