ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ | |
---|---|
വിലാസം | |
ആഞ്ഞിലിപ്രാ തട്ടാരമ്പലം പി.ഒ. , മാവേലിക്കര,690103 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 0479 2343344 |
ഇമെയിൽ | 36270alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36270 (സമേതം) |
യുഡൈസ് കോഡ് | 32110700309 |
വിക്കിഡാറ്റ | Q87478996 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെട്ടികുളങ്ങര പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 96 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർളി ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | മഞ്ജു സനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശുഭ |
അവസാനം തിരുത്തിയത് | |
05-01-2022 | Sachingnair. |
ചരിത്രം
ആലപ്പുഴ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ ചെട്ടികുളങ്ങര പഞ്ചായത്തിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സാമുദായികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗത്തിന് വേണ്ടി ശ്രീമൂലം തിരുന്നാൾ രാജാവിന്റെ വിദ്യാഭ്യാസ പദ്ധതി അനുസരിച്ച് കളരിയ്ക്കലേത്ത് വെളുത്തകുഞ്ഞിന്റെ നേതൃത്വത്തിൽ ആഞ്ഞിലിപ്ര പ്രൈമറി സ്കൂൾ
1905 ൽ സ്ഥാപിതമായി. തുടക്കത്തിൽ 1 മുതൽ 3 വരെ ക്ലാസുകൾ ഉളള വിദ്യാലയം അനുവദിച്ചു കിട്ടുകയും അതിന്റെ മാനേജരായി കരിപ്പുഴ കടകംപള്ളിൽ വല്യസാർ എന്നറിയപ്പെടുന്ന വ്യക്തി
ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. 1109ൽ വിദ്യാലയം 4-ാം ക്ലാസ് വരെ ഉയർത്തി. തുടർന്ന് ശ്രീ. വെളുത്തകുഞ്ഞിന്റെ അനന്തരവനും ജാമാതാവും കൂടിയായ ശ്രീ. ഇ. കേശവൻ
വിദ്യാലയത്തിന്റെ മാനേജരായി. അദ്ദേഹം മരിക്കുന്നതിനു മുമ്പ് തന്റെ ഭാര്യാസഹോദരനായ ശ്രീ. വി. നാരായണന് എഴുതിക്കൊടുത്തു. ശ്രീ. വി. നാരായണൻ ഈ സ്ഥാപനത്തിലെ അദ്ധ്യാപകൻ
കൂടിയായിരുന്നു. അദ്ദേഹം തന്റെ സഹോദരിയായ ശ്രീമതി. സി. മാധവിയുടെ പേരിൽ വിദ്യാലയം എഴുതിക്കൊടുത്തു. 1946 ൽ സ്കൂൾ സർക്കാരിന് കൈമാറി. 1965 ൽ സ്കൂൾ അപ്ഗ്രേഡ്
ചെയ്യുന്നതിനുവേണ്ടി സർക്കാരിന് മെമ്മോറാണ്ടം കൊടുത്തതനുസരിച്ച് അപ്പർ പ്രൈമറി സ്കൂൾ ആക്കി ഇപ്പോൾ ഈ സ്ഥാപനത്തിൽ 1 മുതൽ 7വരെ ക്ലാസുകളിലായി 94 വിദ്യാർത്ഥികൾ
പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഓരോ വിദ്യാലയത്തിന്റെയും സുഗമമായ പ്രവർത്തനത്തിന് ഭൗതിക സൗകര്യങ്ങൾ അത്യാവശ്യമാണ്. ഈ വിദ്യാലയത്തിന് ആകെയുള്ള സ്ഥലം 27.20 ആർ ആണ്. സ്കൂളിന് ചുറ്റുമതിൽ ഉണ്ട്.സ്കൂളിന് മുന്നിലായി രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിന്റെ പിന്നിലായി ഔഷധത്തോട്ടവും, പോളിഹൗസും ഉണ്ട്. മഴവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.കളിസ്ഥലം ഉണ്ട്. സ്കൂളിന് രണ്ട് കെട്ടിടങ്ങളാണുള്ളത്. ഇതിൽ 1 മുതൽ 7 വരെ ക്ലാസുകളും, പ്രീ പ്രൈമറി, അംഗൻവാടി എന്നിവയും പ്രവർത്തിക്കുന്നു. സാമൂഹ്യക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള അംഗൻവാടി സ്കൂളിന്റെ ക്ലാസ് മുറിയിൽ പ്രവർത്തിക്കുന്നു. സ്കൂൾ കെട്ടിടത്തിന്റെ തറ ടെെൽ പാകിയതും, യു. പി ക്ലാസുകളുടെ മേൽക്കൂര ഈ വർഷം അറ്റകുറ്റപ്പണികൾ നടത്തിയതുമാണ്. എന്നാൽ എൽ.പി. ക്ലാസുകളുടെ മേൽക്കൂര അറ്റകുറ്റപ്പണികൾ നടത്തേണ്ടതായിട്ടുണ്ട്.
ജെെവവെെവിധ്യ പാർക്ക് നിർമ്മിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹിന്ദി ക്ലബ്
13 ജൂൺ 2018 ബുധനാഴ്ച്ച ഹിന്ദി ക്ലബിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി. ഷേർലി ജേക്കബ് നിർവഹിച്ചു. യു. പി. ക്ലാസുകളിലെ 15 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. ക്ലബിന്റെ കൺവീനറായി ശ്രീമതി. അശ്വതി. ബി. നായർ പ്രവർത്തിക്കുന്നു. പരിസ്ഥിതി ദിനം, വായന ദിനം, പ്രേം ചന്ദ് ദിനം പോലെയുള്ള ദിനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ ആചരിച്ചു വരുന്നു.
- [ /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]
സയൻസ് ക്ലബ് കൺവീനറായി ശ്രീമതി. ബിന്ദു ടി. ജി പ്രവർത്തിക്കുന്നു.
എെ.ടി ക്ലബ് കൺവീനറായി ശ്രീമതി. അശ്വതി പ്രവർത്തിക്കുന്നു.
ഹെൽത്ത് ക്ലബ് ശ്രീമതി. ശ്രീജ. പ്രവർത്തിക്കുന്നു
18 ജൂൺ 2018 തിങ്കളാഴ്ച്ച ഹെഡ്മിസ്ട്രസ് ശ്രീമതി. ഷേർളി ജേക്കബ് വിദ്യാരംഗംകലാസാഹിത്യവേദിയുടെ ഉദ്ഘാടനം നിർവഹിച്ചു. എൽ.പി, യു.പി ക്ലാസുകളിലെ 25 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. സർഗവേള പിരിയിഡുകൾ ഫലപ്രദമായി ഉപയോഗിക്കുവാൻ വിദ്യാരംഗം കലാസാഹിത്യവേദിക്കു കഴിയുന്നു. അതുപോലെ വായനവാരം, സാഹിത്യകാരന്മാരുടെ അനുസ്മരണം ഇവയ്ക്ക് നേതൃത്വം നൽകിയത് വിദ്യാരംഗത്തിലെ കുട്ടികളാണ്. സ്കൂളിലെ വിദ്യാരംഗം കൺവീനറായി ശ്രീമതി. മിനി മാത്യു പ്രവർത്തിക്കുന്നു.
11 ജൂൺ 2018 തിങ്കളാഴ്ച്ച ഗണിത ക്ലബിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി. ഷേർലി ജേക്കബ് നിർവഹിച്ചു. ഗണിത ലാബിലേക്കുള്ള ഉപകരണങ്ങളുടെ നിർമാണം, ലാബ് ഒരുക്കൽ, ഫ്ലാഗ് നിർമ്മാണം മുതലായ പ്രവർത്തനങ്ങൾ ഗണിത ക്ലബിന്റെ നേതൃത്വത്തിൽ നടന്നു. ശ്രീമതി. ശ്രീജ. ക്ലബിന്റെ കൺവീനറായി പ്രവർത്തിക്കുന്നു.
ക്ലബ് കൺവീനറായി ശ്രീമതി. ബിന്ദു ടി. ജി പ്രവർത്തിക്കുന്നു.
ക്ലബ് കൺവീനറായി ശ്രീമതി. ബിന്ദു ടി ജി പ്രവർത്തിക്കുന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു.തുടർ ന്നു പൊതു സമ്മേളനം നടന്നു. പരിസ്ഥിതി ഗാനം കേൾപ്പിച്ചു. തുടർന്ന് വിത്തുകളുടെയും, വൃക്ഷത്തെെകളുെടയും വിതരണം നടന്നു. പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ എന്നിവയുടെ മത്സരങ്ങളും നടന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.കെ.ടി. ഭാസ്ക്കരൻ
- ശ്രീമതി. രമ ആർ.എസ്
- ശ്രീ.വേണുകുമാർ.T.T
- ഉഷാകുമാരി.വി
നേട്ടങ്ങൾ
കലാ കായിക ITമേഖലയിൽ കുുട്ടികൾ മികച്ച നേട്ടങ്ങൾ കെെവരിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. തമ്പാൻ
- ശ്രീ.അശോകൻ
വഴികാട്ടി
{{#multimaps:9.25451911412954, 76.51508608529716|zoom=18}}
- ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.
- ആഞ്ഞിലിപ്രയിൽ സ്ഥിതിചെയ്യുന്ന�
�
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36270
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ