ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ

ഹിന്ദി ക്ലബ്

      ഹിന്ദി ക്ലബിന്റെ പ്രവർത്തനങ്ങൾ ഓൺലൈനായും ഇപ്പോൾ ഓഫ് ലൈനായും നടത്തി വരുന്നുണ്ട്. കൂടുതൽ വായിക്കുക യു. പി. ക്ലാസുകളിലെ 15 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. ക്ലബിന്റെ കൺവീനറായി ശ്രീമതി. അശ്വതി. ബി. നായർ പ്രവർത്തിക്കുന്നു.  പരിസ്ഥിതി ദിനം, വായന ദിനം, പ്രേം ചന്ദ്  ദിനം ഹിന്ദി ദിനം പോലെയുള്ള ദിനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ ആചരിച്ചു വരുന്നു.

സയൻ‌സ് ക്ലബ്ബ്

       സയൻസ് ക്ലബ് കൺവീനറായി ശ്രീമതി.ഫൗസിയ ഹസ്സൻ പ്രവർത്തിക്കുന്നു.കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി ചിന്തിക്കാനുള്ള ശേഷി വളർത്തുക എന്ന ഉദ്ദേശത്തോടെ ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് ചേർന്ന് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്. സ്കൂളിൽ ഒരു സയൻസ് ലാബ് ഉണ്ട്.ലഘുപരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും ലാബിൽ ഒരുക്കിയിട്ടുണ്ട്.

ഐ.ടി. ക്ലബ്ബ്

       ഐ ടി ക്ലബിന്റെ കൺവീനർ ആയി ശ്രീമതി അശ്വതി പ്രവർത്തിക്കുന്നു .2019-20 വർഷത്തെ മാവേലിക്കര സബ്‌ജില്ലയുടെ ഐ ടി കലാമേളയിൽ മലയാളം ടൈപ്പ് റൈറ്റിംഗിൽ ഒന്നാം സ്ഥാനം ആഞ്ഞിലിപ്രാ സ്കൂൾ കരസ്ഥമാക്കിയിരുന്നു.ഡ്രോയിങ്, ടൈപ്പിംഗ്(മലയാളം,ഇംഗ്ലീഷ് ,ഹിന്ദി ),ഗെയിം  എന്നിവ ചെയ്യാനുള്ള അവസരം കുട്ടികൾക്കു നൽകുന്നു .ഐ ടി ക്ലബ്ബിൽ 15 കുട്ടികൾ പ്രവർത്തിക്കുന്നു.ആഴ്ചയിൽ ഒരു പീരീഡ് ഐ ടി ക്ലാസ്സിനായി നൽകിവരുന്നു.                       

ഹെൽത്ത് ക്ലബ്

      2021-22 വർഷത്തെ സ്കൂൾ ഹെൽത്ത് ക്ലബിൻ്റെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ശുചിത്വ ശീലങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി ക്ലാസ് തലത്തിൽ നവംബർ 1 ന് ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.പോഷൻ അഭിയാനുമായി ബന്ധപ്പെടുത്തി കുട്ടികളും പോഷകാഹാരവും എന്ന  പേരിൽ ഗൂഗിൾ മീറ്റ് വഴി 27/9/2021 ന് ബോധവത്ക്കരണ ക്ലാസ് നടത്തി. RBSK നേഴ്സ് ശ്രീമതി. ജയലക്ഷ്മി J ക്ലാസുകൾ നയിച്ചു.സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി കോവിഡ് ബോധവത്ക്കരണ പോസ്റ്ററുകൾ സ്കൂളിൽ പ്രദർശിപ്പിച്ചു.ദേശീയ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായുള്ള ഉച്ചഭക്ഷണവും, കുട്ടികളുടെ ആരോഗ്യ പോഷകാഹാര വർദ്ധനവിനായി നൽകിവരുന്ന പാൽ, മുട്ട എന്നിവ വിതരണവും സ്കൂളിൽ കൃത്യമായി നടത്തി വരുന്നു.ഹെൽത്ത് ക്ലബിന്റെ ആയി കൺവീനർ ശ്രീമതി അപർണ എം എസ്‌ പ്രവർത്തിക്കുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി

       സ്കൂൾ വിദ്യരംഗം കലാസഹിത്യ വേദിയുടെ പ്രവർത്തനം സുഗമമായി നടന്നു വരുന്നു. അധ്യാപികയായ ശ്രീമതി. മിനി മാത്യു ആണ് കോഡിനേറ്റർ.35 കുട്ടികൾ സജീവ അംഗങ്ങളാണ്. 2021-22 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം റിട്ട. മലയാളം അധ്യാപകൻ ശ്രീ.ഡി.അനിൽ പ്രസാദ് ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളും കുട്ടികളും ഉൾപ്പെടെ 70 പേർ ആ മീറ്റിംഗിൽ പങ്കെടുത്തു.തുടർന്ന് രണ്ടാഴ്ച്ചയിൽ ഒരിക്കൽ ഗൂഗിൾ മീറ്റ് വഴിയും പിന്നീട് ഓഫ് ലൈനായും പരിപാടികൾ നടത്തിവരുന്നു. കഥ , കവിത,ക്വിസ്, പ്രസംഗം, ദിനാചരണങ്ങൾ മുതലായവ കുട്ടികൾ മാറി മാറി അവതരിപ്പിക്കും.
        ആറാം ക്ലാസിലെ മലയാളം പാഠവുമായി ബന്ധപ്പെട്ട് എം. എസ് ബാബുരാജ് അനുസ്മരണം കവിയും ഗായകനും അധ്യാപകനുമായ ശ്രീ. സുരേഷ് ഓല കെട്ടി ഉദ്ഘാടനം ചെയ്തു. വിജ്ഞാനപ്രദവും രസകരവുമായ ഒരു ക്ലാസും സാർ എടുത്തു. കുട്ടികൾ വളരെ സന്തോഷത്തോടു കൂടെയാണ് ഇതിൽ പങ്കെടുത്തത്.

ബാലശാസ്ത്ര കോൺഗ്രസ്

     കുട്ടിക്ക് പരീക്ഷണങ്ങൾ സ്വയം ചെയ്തു നോക്കുന്നതിനും ക്ലാസ്സ്‌റൂം പഠനരീതിയിൽ മാറ്റം ഉണ്ടാക്കുന്നതിനും ബാലശാസ്ത്ര കോൺഗ്രസ്സ് അവസരം നൽകുന്നു.ഭൗതികവും സാമൂഹികവുമായ ചുറ്റുപാടുകളെക്കുറിച്ചു  നേരിട്ട് പഠിക്കാനുള്ള അവസരവും ഇന്ത്യയുടെ ഭാവിയെക്കുറിച്ചു സ്വപ്‌നങ്ങൾ കാണാനുള്ള സാധ്യതകാലുമെല്ലാം കുട്ടിക്ക് ലഭിക്കുന്നു.പ്രവർത്തനങ്ങൾക്ക് ശ്രീമതി.ഫൗസിയ ഹസ്സൻ നേതൃത്വം നൽകുന്നു.

ഗണിത ക്ലബ്

ഗണിത വിജയവുമായി ബന്ധപ്പെട്ട് ഗണിത ലാബിലേക്കുള്ള പഠനോപകാരണ നിർമാണത്തിന്റെ സ്കൂൾ തല ശില്പശാല നടത്തി. 2020  -21  അധ്യയന വർഷം കോവിഡിന്റെ പശ്ചാത്തലത്തിൽ രക്ഷിതാക്കൾക്കായിരുന്നു ക്ലാസ് . അവിടെ നിന്നും രൂപീകരിച്ച പഠനോപകരണങ്ങളും മറ്റു പഠനോപകരണങ്ങളും ഉയപെടുത്തി ഓരോ കുട്ടിയുടെയും വീട്ടിലെ ഒരു ഗണിതലാബ് എല്ലാവരും സജ്ജീകരിച്ചു.കമ്പ് കെട്ട് ,പുളിങ്കുരു മുതൽ അരവിന്ദ് ഗുപ്‌ത പേപ്പർ സ്ട്രിപ്പ്, സ്ഥാനവില പോക്കറ്റ് സങ്കലന -വ്യവകലന ഡിസ്‌ക്കുകൾ വരെ അതിൽ ഉണ്ട് . ഇവാ ഉപയോഗിച്ചുള്ള ഗണിത പഠനം കൂടുതൽ ഉല്ലാസ പ്രദവും ആയാസരഹിതവുമാണ്.സ്കൂൾ തുറന്നതിനു ശേഷവും ഗണിത ലാബ് പ്രയോജനപ്പെടുത്തിയാണ് പഠനം നടക്കുന്നത് .ഗണിത ക്ലബിന്റെ കൺവീനർ ശ്രീമതി ശ്രീജ ആണ്.

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.

       സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നുവരുന്നുണ്ട്. ക്ലബിന്റെ കൺവീനറായി ശ്രീമതി .ശ്രീജ പ്രവർത്തിക്കുന്നു.കുട്ടികൾക്കായി ക്വിസ് മത്സരങ്ങളും പ്രസംഗ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട് .സ്കൂൾ,സ്വന്തം പ്രദേശം,ജില്ലാ ഇവയുടെ ചരിത്രങ്ങൾ തയ്യാറാക്കി.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സാവം പരിപാടികൾ സ്കൂളിൽ സമുചിതമായി നടത്തി.സാമൂഹ്യശാസ്ത്രലാബിലെ ഉപകരണങ്ങൾ ക്ലാസ്സ്മുറികളിൽ ആവശ്യാനുസരണം ഉപയോഗിക്കുന്നുണ്ട്.                  

പരിസ്ഥിതി ക്ലബ്ബ്.

       2021-22 സ്കൂൾ പരിസ്ഥിതി ക്ലബിൽ 15 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടരുന്നു.സ്കൂൾ വളപ്പിൽ മരങ്ങൾ നട്ടുപിടിപ്പിച്ചും പൂന്തോട്ടം നിർമ്മിച്ചും ക്ലബ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൻ്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്തുവരുന്നു.  ഔഷധ സസ്യങ്ങളുടെ പ്രാധാന്യം മനസിലാക്കി ഔഷധസസ്യത്തോട്ടം നിർമ്മിക്കാൻ ക്ലബിലെ അംഗങ്ങൾക്ക് കഴിഞ്ഞു. പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സെമിനാർ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എന്നിവ നടത്തി.വി വിധം ഇനം ഇലച്ചെടികൾ ചട്ടികളിൽ വെച്ചുപിടിപ്പിച്ച് സ്കൂൾ സൗന്ദര്യവത്ക്കരണത്തിന് നേതൃത്വം നൽകുന്നു.വിവിധ ഔഷധ സസ്യങ്ങളും അവയുടെ ശാസ്ത്രീയ നാമങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്നു.