ഗവ .യു. പി .എസ് .ഓടമ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
17:36, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ) (infobox)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ .യു. പി .എസ് .ഓടമ്പള്ളി
വിലാസം
പാണാവള്ളി

പാണാവള്ളി
,
പാണാവള്ളി പി.ഒ.
,
688526
,
ആലപ്പുഴ ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ0478 2584040
ഇമെയിൽgovt.ups.odampally@gmail.com
കോഡുകൾ
സ്കൂൾ കോഡ്34339 (സമേതം)
യുഡൈസ് കോഡ്32111000305
വിക്കിഡാറ്റQ87477902
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്07
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ123
പെൺകുട്ടികൾ100
ആകെ വിദ്യാർത്ഥികൾ223
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ223
അദ്ധ്യാപകർ11
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ223
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഹമ്മദ് കുഞ്ഞ് ആശാൻ സി എച്ച്
പി.ടി.എ. പ്രസിഡണ്ട്ഹർഷകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ഉദയൻ
അവസാനം തിരുത്തിയത്
02-01-2022Mka


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചേർത്തല - അരൂക്കുറ്റി റോഡിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് ഓഫീസിനു സമീപം സ്ഥിതി ചെയ്യുന്നു.

ചരിത്രം

1900 കാലഘട്ടം. തിരുവിതാംകൂർ രാജാവ് അരൂക്കുറ്റി ചൌക്കയിൽ പിരിക്കുന്ന ചുങ്കം കണക്ക് പരിശോധിക്കുവാൻ വരുന്നത് വലിയ ഓടങ്ങളിലാണ്. അഞ്ചുതുരുത്ത് താരതമ്യേന ഉയർന്ന പ്രദേശമാകയാലും ഓടം വളരെ വലുതായിരുന്നതിനാലും അനേകം അളുകൾ തള്ളിയാണ് കരയ്ക്കടുപ്പിച്ചിരുന്നത്. ഈ വരവിൻറെ കുടെ രാജാവ് നാല്പ്പത്തെണ്ണീശ്വരം ക്ഷേത്ര ദർനത്തിനായി രണ്ടുമൂന്നു ദിവസം ക്ഷേത്രമാളികയിൽ താമസവും കഴിഞ്ഞാണ് മടങ്ങിയിരുന്നത്.

രാജാവിൻറെ ഓടം നയിച്ചിരുന്നത് നാവികതലവനായിരുന്ന ചെമ്പിലരയനായിരുന്നു. രാജാവിനെ അനുഗമിക്കുന്നവർക്കും സമൂഹത്തിലെ ഉന്നതസ്ഥാനീയർക്കും വേണ്ടി ക്ഷേത്രത്തന് തൊട്ടടുത്ത പുരയിടത്തിൽ ഒരു സ്ക്കൂൾ പ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ ചെമ്പിലരയൻറെ അനുയായികൾക്ക് ഈ പള്ളിക്കൂടത്തിൽ പ്രവേശനം നിഷേധിച്ചിരുന്നു. ഇത് ചെമ്പിലരയനെ വളരെയധികം വിഷമിപ്പിക്കുകയും തൻറെ സങ്കടം രാജാവിനെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു.

ചെമ്പിലരയൻറെ സങ്കടം ബോദ്ധ്യമായ രാജാവ് അവർക്കു കൂടി വിദ്യാഭ്യാസം ലഭ്യമാക്കണമെന്നുറപ്പിച്ച് ഒരു വിദ്യാലയം പണികഴിപ്പിക്കുന്നതിന് തീരുമാനിക്കുകയും നായർ പ്രമാണിമാരും ഭൂവുടമകളുമായിരുന്ന പൈനോർ തറവാട് കാരണവർക്ക് കരം ഒഴിവായിക്കൊടുത്തിരുന്ന ഭൂമിയിൽ നിന്ന് കുറെ ഭാഗം ഒഴിവാക്കി പള്ളിക്കൂടം കെട്ടുന്നതിന് കൊടുക്കുകയും ചെയ്തു. അങ്ങനെ 1903 ൽ ഓടമ്പള്ളി സ്ക്കൂൾ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

ഏകദേശം 150 സെൻറോളം വിശാലമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ക്കൂളാണിത്. 2 മൂത്രപ്പുരകൾ, 2 കക്കൂസുകൾ, ഒരു കഞ്ഞിപ്പുര, ഒരു പമ്പ്ഹൌസ് എന്നിവ സ്ക്കൂളിൽ ഉണ്ട്. അടച്ചുറപ്പുള്ള 2 കെട്ടിടങ്ങളിൽ വൈദ്യുതി ലഭ്യമാണ്. ഫോൺ, ഇൻറർനെറ്റ് എന്നീ സൌകര്യങ്ങൾ സ്ക്കൂളിൽ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1. കുഞ്ചിയമ്മ സാർ 2. ഗോപാലകൃഷ്ണന് നായർ സാർ 3. പൂച്ചാക്കൽ ഷാഹുൽ

നേട്ടങ്ങൾ

അക്കാദമിക അക്കാദമികേതര രംഗങ്ങളിൾ മികവ് പുലർത്തുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ എ. വി. രാംലാൽ

വഴികാട്ടി

{{#multimaps:9.7082° N, 76.2957° E |zoom=13}}

"https://schoolwiki.in/index.php?title=ഗവ_.യു._പി_.എസ്_.ഓടമ്പള്ളി&oldid=1175725" എന്ന താളിൽനിന്ന് ശേഖരിച്ചത്