സഹായം Reading Problems? Click here


ഗവ .യു. പി .എസ് .ഓടമ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(34339 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ .യു. പി .എസ് .ഓടമ്പള്ളി
സ്ഥലം
പാണാവള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലചേര്ത്തല
ഉപ ജില്ലതുറവൂര്‍ സര്‍ക്കാര്‍
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം62
പെൺകുട്ടികളുടെ എണ്ണം39
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്അനീഷ് കുമാര്‍ വി
അവസാനം തിരുത്തിയത്
03-02-2017Mka


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചേര്‍ത്തല - അരൂക്കുറ്റി റോഡില്‍ തൈക്കാട്ടുശ്ശേരി ബ്ലോക്ക് ഓഫീസിനു സമീപം സ്ഥിതി ചെയ്യുന്നു.

ചരിത്രം

1900 കാലഘട്ടം. തിരുവിതാംകൂര്‍ രാജാവ് അരൂക്കുറ്റി ചൌക്കയില്‍ പിരിക്കുന്ന ചുങ്കം കണക്ക് പരിശോധിക്കുവാന്‍ വരുന്നത് വലിയ ഓടങ്ങളിലാണ്. അഞ്ചുതുരുത്ത് താരതമ്യേന ഉയര്‍ന്ന പ്രദേശമാകയാലും ഓടം വളരെ വലുതായിരുന്നതിനാലും അനേകം അളുകള്‍ തള്ളിയാണ് കരയ്ക്കടുപ്പിച്ചിരുന്നത്. ഈ വരവിന്‍റെ കുടെ രാജാവ് നാല്പ്പത്തെണ്ണീശ്വരം ക്ഷേത്ര ദര്‍നത്തിനായി രണ്ടുമൂന്നു ദിവസം ക്ഷേത്രമാളികയില്‍ താമസവും കഴിഞ്ഞാണ് മടങ്ങിയിരുന്നത്.

രാജാവിന്‍റെ ഓടം നയിച്ചിരുന്നത് നാവികതലവനായിരുന്ന ചെമ്പിലരയനായിരുന്നു. രാജാവിനെ അനുഗമിക്കുന്നവര്‍ക്കും സമൂഹത്തിലെ ഉന്നതസ്ഥാനീയര്‍ക്കും വേണ്ടി ക്ഷേത്രത്തന് തൊട്ടടുത്ത പുരയിടത്തില്‍ ഒരു സ്ക്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍ ചെമ്പിലരയന്‍റെ അനുയായികള്‍ക്ക് ഈ പള്ളിക്കൂടത്തില്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഇത് ചെമ്പിലരയനെ വളരെയധികം വിഷമിപ്പിക്കുകയും തന്‍റെ സങ്കടം രാജാവിനെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു.

ചെമ്പിലരയന്‍റെ സങ്കടം ബോദ്ധ്യമായ രാജാവ് അവര്‍ക്കു കൂടി വിദ്യാഭ്യാസം ലഭ്യമാക്കണമെന്നുറപ്പിച്ച് ഒരു വിദ്യാലയം പണികഴിപ്പിക്കുന്നതിന് തീരുമാനിക്കുകയും നായര്‍ പ്രമാണിമാരും ഭൂവുടമകളുമായിരുന്ന പൈനോര്‍ തറവാട് കാരണവര്‍ക്ക് കരം ഒഴിവായിക്കൊടുത്തിരുന്ന ഭൂമിയില്‍ നിന്ന് കുറെ ഭാഗം ഒഴിവാക്കി പള്ളിക്കൂടം കെട്ടുന്നതിന് കൊടുക്കുകയും ചെയ്തു. അങ്ങനെ 1903 ല്‍ ഓടമ്പള്ളി സ്ക്കൂള്‍ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങള്‍

ഏകദേശം 150 സെന്‍റോളം വിശാലമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ക്കൂളാണിത്. 2 മൂത്രപ്പുരകള്‍, 2 കക്കൂസുകള്‍, ഒരു കഞ്ഞിപ്പുര, ഒരു പമ്പ്ഹൌസ് എന്നിവ സ്ക്കൂളില്‍ ഉണ്ട്. അടച്ചുറപ്പുള്ള 2 കെട്ടിടങ്ങളില്‍ വൈദ്യുതി ലഭ്യമാണ്. ഫോണ്‍, ഇന്‍റര്‍നെറ്റ് എന്നീ സൌകര്യങ്ങള്‍ സ്ക്കൂളില്‍ ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : 1. കുഞ്ചിയമ്മ സാര്‍ 2. ഗോപാലകൃഷ്ണന് നായര്‍ സാര്‍ 3. പൂച്ചാക്കല്‍ ഷാഹുല്‍

നേട്ടങ്ങള്‍

അക്കാദമിക അക്കാദമികേതര രംഗങ്ങളിള്‍ മികവ് പുലര്‍ത്തുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോക്ടര്‍ എ. വി. രാംലാല്‍

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ_.യു._പി_.എസ്_.ഓടമ്പള്ളി&oldid=318885" എന്ന താളിൽനിന്ന് ശേഖരിച്ചത്