ജി.ജെ.ബി.എസ്. വട്ടംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
19:20, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohdsherifk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.ജെ.ബി.എസ്. വട്ടംകുളം
പ്രമാണം:19235gjbsvtm.jpg
വിലാസം
വട്ടംകുളം

GJBS VATTAMKULAM
,
വട്ടംകുളം പി.ഒ.
,
679578
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0494 2680633
ഇമെയിൽgjbsvattamkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19235 (സമേതം)
യുഡൈസ് കോഡ്32050700503
വിക്കിഡാറ്റQ64564809
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്വട്ടംകുളം
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ45
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദുമോൾ വി കെ
പി.ടി.എ. പ്രസിഡണ്ട്സക്കീർമുഹമ്മദ്
എം.പി.ടി.എ. പ്രസിഡണ്ട്ഹാജറ എം എ
അവസാനം തിരുത്തിയത്
01-01-2022Mohdsherifk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സ്കൂൂളിൻെറ പേര്..ജി ജെ ബി എസ് വട്ടംകുളം പ‍‍‍‍ഞ‍്ചായതത്ത്..വട്ടംകുളം താലൂക്ക്..പൊന്നാനി മലപ്പുറം ജില്ലയിൽ വട്ടംകുളം പഞ്ചായത്തിൽ 8-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി ജെ ബി എസ് വട്ടംകുളം. 1927ൽ മലബാർ ഡിസ്ട്രിക് ബോർഡിൻ കീഴിൽ ഈ വിദ്യാലയം സ്ഥാപിതമായി. ശ്രീ.പൊന്നത്ത് വളപ്പിൽ മൊയ്തീൻകുട്ടിയുടെ സ്ഥലത്ത് വാടകകെട്ടിടത്തിലായിരുന്നു ആദ്യകാലത്ത് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. ബോർഡ് മാപ്പിള ഇലമെൻററി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അന്ന് സ്കൂളിൽതന്നെയായിരുന്നു മദ്രസപഠനം നടന്നിരുന്നത്. 1934-35 വർഷത്തിൽ ഈ സ്കൂളിൽ 5-ാം ക്ലാസ് ആരംഭിച്ചു. എന്നാൽ കേരള സംസ്ഥാനരൂപികരണത്തോടെ 5-ാം ക്ലാസ് മാറ്റപ്പെട്ടു. പിന്നീട് ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളോടുകൂടിയ ഈ വിദ്യാലയം ജി ജെ ബി എസ് വട്ടംകുളം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഈ വിദ്യാലയത്തിൽ ഒരു പ്രധാന അധ്യാപിക,മൂന്ന്സഹ അധ്യാപകർ,ഒരു അറബിഅധ്യാപകൻ,പി ടി സി എം എന്നിങ്ങനെ ആറു പേരാണ് ഉള്ളത്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 93 കുട്ടികളും ഇവിടെയുണ്ട്.കൂടാതെ പ്രി-പ്രൈമറി ക്ലാസും ഇവിടെ നടക്കുന്നു. ഈ സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലം 36 സെൻറാണ്. കുട്ടികളുടെ സുഗമമായ പഠനത്തിനാവശ്യമായ സൗകര്യങ്ങളും സേവനതൽപരരായ അദ്ദ്യാപകരും ഇവിടെയുണ്ട്. സ്കൂളിന് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും പഞ്ചായത്തിൽ നിന്നും എസ് എസ് എ യിൽ നിന്നും ലഭിക്കുന്നുണ്ട്. ശിശു സൗഹൃദ ക്ളാസ്റൂം,ടൈൽസ് പാകിയ മുറ്റം,ഡിജിറ്റൽ സൗകര്യങ്ങളോടുകൂടിയ സ്മാർട്ട്റൂം.ഗ്യാസ് കണക്ഷനോടുകൂടിയ പാചകപ്പുര,ബയോഗ്യസ് പ്ലാൻറ്,ഓഡിറ്റോറിയം,ജൈവപച്ചക്കറിത്തോട്ടംതുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ സ്കൂൾ ഉയർച്ചയുടെ പടവുകൾ കയറുകയാണ്.പ്രീ-പ്രൈമറി ഉൾപ്പെടെ നൂറ്റിഇരുപതിലധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ സേവനതത്പരരായ ഒരു കൂട്ടം അധ്യാപകരുമുണ്ട്.നാട്ടുകാരുടേയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ സഹായം എന്നും ഈ വിദ്യാലയത്തോടൊപ്പമുണ്ട്.

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി ഉൾപ്പെടെ ക്ലാസ് റൂമുകൾ-4 ഡിജിറ്റൽ സമാർട്ടറൂം, കബ്യൂട്ടറുകൾ, എ സി സൗകര്യങ്ങളോടുകൂടിയ ഓഫീസ് റൂം, ടൈൽസ് പാകിയ തണൽ മരങ്ങളോടുകൂടിയ മുററം, ക്ലാസ് ലൈബ്രറികൾ, ഇൻറർ നെററ് കണക്ഷ൯, എല്ലാ ക്ലാസുകളിലും കറൻറ് കണക്ഷനും ഫാനും, ഗ്യാസ് കണക്ഷനുള്ള അടുക്കള, വലയിട്ട്സുരക്ഷിതമാക്കിയ ശുദ്ധജല കിണർ, ബയോഗ്യാസ് പ്ലാ൯റ്, പ്രീ പ്രൈമറി കുുട്ടികൾക്ക് വേണ്ടിയുള്ള സി സോ, ഊഞ്ഞാൽ, കളിയുപകരണങ്ങൾ, ജൈവ പച്ചക്കറി കൃഷി, മരങ്ങൾക്കൂ ചുറ്റും സീറ്റുകൾ, വേയ്സ്റ്റ് മാനേജ്മെൻറ്, ചുറ്റു മതിൽ, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വേറെ വേറെ യൂറിനൽസ്

ഭൗതിക സൗകര്യങ്ങൾ ഒറ്റനോട്ടത്തിൽ

  • പ്രവേശനകവാടം - ഉണ്ട്
  • കളിസ്ഥലം - ഉണ്ട്
  • റാ൩് വിത്ത് റെയിൽ - ഉണ്ട്
  • കിണർ വിത്ത് മോട്ടോർ - 1
  • പൈപ്പുകൾ - ഉണ്ട്
  • വാട്ടർ ടാങ്ക് - 1
  • ടോയലറ്റ് - 2


  • സമാർട്ട് ക്ലാസ് റും - 1
  • കുട്ടികളെ കൊണ്ടു വരാൻ പ്രൈവറ്റ് വാഹനങ്ങൾ - 2


  • ഡിജിറ്റൽ ബോർ‍ഡ് - 1
  • ഫയർ എക്സിറ്റിംഗ്ഷൻ - 1
  • ക൩്യൂട്ടർ - 7
  • എൽ സി ഡി പ്രൊജക്ടർ - 1
  • ഫാൻ - 6
  • ബയോഗ്യാസ് പ്ലാൻറ് - ഉണ്ട്
  • സ്പീക്കർ - 2
  • വാട്ടർ കണക്ഷൻ - ഉണ്ട്
  • ലൈറ്റ് - എല്ലാ മുറികളിലും

പ്രധാന കാൽവെപ്പ്:

'ജൈവ കൃഷി- സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം എന്നത് ഞങ്ങളുടെ ഒരു സ്വപ്നമായിരുന്നു.അതിനായി ഒരു സ്ഥലം തിരഞ്ഞെടുത്തു.ഒരുക്കിയെടുത്ത ആസ്ഥലത്ത് വാഴ,കപ്പ.പപ്പായ.തക്കാളി,പച്ചമുളക്,പയർ.വഴുതന,.വെണ്ട ,ചീര തുടങ്ങി പലതരം പച്ചക്കറികൾ കൃഷി ചെയ്തു.കൂടാതെ സീസണിൽ കാബേജ്.ക്വാളിഫ്ലവർ എന്നിവയും.നല്ല വിളവ് ലഭിക്കുന്നു. ജൈവകൃഷി നല്ല്ല രീതിയിൽ നടക്കുന്നു.പാചകത്തിന് ജെെവപച്ചക്കറികളാണ് ഉപയോഗിക്കുുന്നത്. ബയോഗ്യാസ് പ്ലാൻറിൽ നിന്നുുള്ള ഗ്യാസ് പാചകത്തിന് ഉപയോഗിിക്കുന്നു പച്ചക്കറിി അവശി,ഷ്ടങൾ ബയോഗ്യാസ് പ്ലാന്റിിൽ ഉപയോഗപ്പെടുുത്തുുന്നു പ്ലാൻറിിൽ നിിന്നുുള്ല സ്ലെറി പച്ചക്കറിി കൃഷിക്ക് വളരെ ഫലപ്രദമാണ്.

ഇന്വമുള്ള ഇംഗ്ളിഷ്-

     കുുട്ടികൾക്ക്ഇംംഗ്ലീഷ് പഠനം രസകരമാക്കുന്നതിനുവേണ്ടി   നൂൂതന  പദ്ധതിികൾ ആവി,ഷ്കകരിക്കുുന്നു.പഠന പ്രക്രിയകളിൽ കളികൾ ഉൾപ്പെടുത്തുന്നു.ഇംഗ്ളീഷ് ക്ളാസുകളിൽ ആശയവിനിമയം ഇംഗ്ളീഷിൽ മാത്രം നടത്തുന്നു.

ഇംഗ്ളീഷിൽി മാത്രം ആശയവിനിമയം നടത്തുന്നതിന് കൂടുതൽ അവസരങ്ങൾ ഒരുക്കിക്കൊടുക്കുന്നു.കഥകളും കവിതകളും.പാട്ടുകളും ക്ളാസ് മുറികളിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.ഇംഗ്ളീഷ് പഠനത്തോടുള്ള വിരസതയകറ്റാൻ ഈ പ്രവർത്തനങ്ങൾ വഴി സാധിക്കുന്നു എന്നത് നിസ്സംശയം പറയാം.ഓരോ ക്ളാസിലും ലൈബ്രറി ഒരുക്കിയിയിരിക്കുന്നു.ആഴ്ചയിൽ ഒരു ദിവസം ഇംഗ്ളീഷ് അസ്സംബ്ളി നടത്തുന്നു.അസ്സംബ്ളിയിൽ കുട്ടികൾ പല തരത്തിലുള്ള പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നു.എല്ലാ ശനിയാഴ്ചയും സ്പോക്കൺ ഇംഗ്ളീഷ് ക്ളാസുകൾ നടത്തുന്നു.

ശിശു സൗഹൃദ ക്ലാസ്റൂം- കുട്ടികൾക്ക് അനുയോജ്യമായ പ‍ഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തിൻെറ ഭാഗമായി പഞ്ചായത്തിൻെറ സഹായത്തോടെ ഒരു ശിശു സൗഹൃദ ക്ലാസ്റൂം ഒരുക്കാൻ കഴ്ഞ്ഞു എന്നത് ഒരു വലിയ മുന്നേറ്റമായി കാണുന്നു.നിലമെല്ലാം ടൈലിട്ട് ലൈറ്റും ഫാനുമുൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള വിശാലമായ ഒരു റൂമാണ് ഞങ്ങളുടെ ശിശു സൗഹൃദ ക്ലാസ്റൂം.നല്ല പഠനത്തിന് നല്ല അന്തരീക്ഷം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ ഇതിലൂടെ സാധിച്ചു. ‍‍


ഐടിയിലൂടെ പഠനം-പഠനം ക്ലാസ് മുറിയിൽ മാത്രം ഒതുങ്ങാതെ ഐടിയുടെ സഹായത്തോടെ നടത്തുക എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ കഴിഞ്ഞു.ഡിജിറ്റൽ ബോർഡോടു കൂടിയ സ്മാർട്ട് ക്ലാസ്റൂം ഒരുക്കി.ആവശ്യത്തിനുള്ള കന്പ്യൂട്ടറുകളും ഫർണിച്ചറുകളും അനുബന്ധ ഉപകരണങ്ങളും അതിനായുണ്ട്.കൂടാതെ ഇൻൻറർനെറ്റ് കണക്ഷനും ഉണ്ട്.വിരൽത്തുന്പിലൂടെ പഠനം എന്ന ലക്ഷ്യത്തിലെത്താനുള്ള പ്രയാണത്തിലാണ് ഈ വിദ്യാലയം.

ഓഡിറ്റോറിയം- എം എൽ എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഓഡിറ്റോറിയത്തിൻെറ ഉദ്ഘാടനം രണ്ടായിരത്തിപ്പതിനാറിൽ ബഹു,തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി ശ്രീ.കെ.ടി.ജലീൽ അവർകൾ നിർവഹിച്ചു.വിശാലമായ ഹാളിൽ യോഗങ്ങളും പരിപാടികളും വലരെ സൗകര്യമായി നടത്താൻ കഴിയുന്നു.എങ്കിലും ഓഡിറ്റോറിയത്തിൻെറ പണി ഇനിയും പൂർത്തിയാക്കാനുണ്ട്

മൾട്ടിമീഡിയാ ക്ലാസ് റൂം

ഡിജിിറ്റൽ ബോർഡോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ് റൂം ഈ വിിദ്യാലയത്തിലുണ്ട്. കുട്ടികളുടെ പഠനത്തിനാവശ്യമായ ക൩്യൂട്ടറുകളും പ്രൊജക്ടറും ഫർണിച്ചറുകളും ഇവിടെയുണ്ട്. ക്ളാസിറൂമിൽ ഇരുന്ന് പഠിക്കുന്നതിലുപരിയായി കണ്ടു പഠിക്കുകയും ചെയ്ത് പഠിക്കുകയും ചെയ്യക, അതിലൂടെ പഠനം രസകരമാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.ഡിജിറ്റൽ ബോർഡിൽ എഴുതുകയും കുട്ടികൾ എഴുതി പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നു.പിന്നോക്കക്കാർക്ക് ഈ രീതി വളരെ സഹായകമാണ്.

മാനേജ്മെന്റ്

==വഴികാട്ടി==റോഡ് വഴി സ്ക്കൂളിൽ എത്താനുള്ള മാർഗം== എടപ്പാൾ-പട്ടാ൩ി റോഡ്-കയറ്റം കഴിഞ്ഞ് ബസ് സ്ററോപ്പ് എത്തുന്നതിന് തൊട്ടു മുൻപ് ഇടതു വശത്തു കാണുന്ന ഗവണ്മെൻറ് പ്രൈമറി സ്കൂൾ

    റെയിൽ മാർഗം
    കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി തൃശൂർ റൂട്ടിൽ എ​ടപ്പാളിൽ ഇറങ്ങി പട്ടാ൩ിി റൂട്ടിൽ വട്ടംകുളം ആദ്യ സ്റ്റോപ്പിൽ ഇറങ്ങുക.


. {{#multimaps: 10.783251,76.0141744 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.ജെ.ബി.എസ്._വട്ടംകുളം&oldid=1171769" എന്ന താളിൽനിന്ന് ശേഖരിച്ചത്