ജി യു പി എസ് കളർകോട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് കളർകോട്/ചരിത്രം | |
---|---|
വിലാസം | |
കളർകോട് കളർകോട്പി.ഒ, , 688003 | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഫോൺ | 4772266537 |
ഇമെയിൽ | kalarcodeups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35238 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗിരിജമ്മ കൃഷ്ണൻ |
അവസാനം തിരുത്തിയത് | |
01-01-2022 | Georgekuttypb |
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴത്താലൂക്കിൽ ആലപ്പുഴപ്പട്ടണത്തിൽ കളർകോട് എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് യു.പി.സ്കൂൾ കളർകോട്.ഇത് സർക്കാർ വിദ്യാലയമാണ്.
ചരിത്രം
ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ തെക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വളരെ പുരാതനമായ ഒരു വിദ്യാലയമാണ് കളർകോട് ഗവ. യു.പി.സ്കൂൾ. ആദ്യകാലത്ത് കളർകോട് മഹാദേവക്ഷേത്രത്തിന് വടക്കുഭാഗത്താണ് വിദ്യാലയം പ്രവർത്തിച്ചു വന്നത്. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കളർകോട് തയ്യിൽ കുടുംബം വകയായിരുന്നു. ആ കുടുംബത്തിലെ കുട്ടൻപിള്ള എന്ന മാന്യദേഹം സ്കൂളിനുവേണ്ടി ഇഷ്ടദാനം നൽകിയ സ്ഥലത്ത് 1904 ൽ ഓലക്കെട്ടിടം നിർമ്മിച്ച് ഗവ.എൽ.പി. ബോയ്സ് സ്കൂൾ പ്രവർത്തിച്ചുതുടങ്ങി. 1962 ൽ സ്കൂളിൻറെ പ്രധാന കെട്ടിടം നിർമ്മിച്ചു. 1981 ൽ രണ്ടാമത്തെ കെട്ടിടവും നിർമ്മിക്കുകയുണ്ടായി. 1986 ൽ അപ്ഗ്രേഡ് ചെയ്ത് യു.പി.സ്കൂൾ നിലവിൽ വന്നു. കളർകോടിൻറെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തിന് ഈ സ്കൂൾ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയവരിൽ പലരും പിന്നീട് പ്രശസ്തരായിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരനായ സാഹിത്യപഞ്ചാനൻ ശ്രീ.പി.കെ. നാരായണപിള്ള, മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, പ്രശസ്തവയലിനിസ്റ്റ് കളർകോട് മഹാദേവൻ, മുൻ ഇൻകംടാക്സ് കമ്മീഷണർ ശ്രീ.ജി.മാധവൻനായർ എന്നിവർ അവരിൽ ചിലരാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സി.മീനാക്ഷി
- ലളിതാഭായി
- വള്ളിയമ്മാൾ
- എസ്.ശുഭ
- അനിത.ആർ.പണിക്കർ
- ശിവരാമകൃഷ്ണൻ
- സുബ്രഹ്മണ്യം
- ശാന്തമ്മ
- സരോജിനിയമ്മ
- വത്സലകുമാരി
- ശാരദ
- കൃഷ്ണകുമാരി
- വത്സലകുമാരി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വി. എസ്. അച്യുതാനന്ദൻ
- കളർകോട് മഹാദേവൻ
- സാഹിത്യ പഞ്ചാനനൻ പി. കെ. നാരായണപിള്ള
- മുൻ ഇൻകം ടാക്സ് കമ്മീഷണർ ശ്രീ മാധവൻ നായർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}