കുയിലൂർ എൽ.പി .സ്കൂൾ , പടിയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുയിലൂർ എൽ.പി .സ്കൂൾ , പടിയൂർ | |
---|---|
വിലാസം | |
കുയിലൂർ എ.എൽ.പി.സ്കൂൾ, , പടിയൂർ പി.ഒ. , 670703 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0460 2257545 |
ഇമെയിൽ | kuyilooralps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13436 (സമേതം) |
യുഡൈസ് കോഡ് | 32021500404 |
വിക്കിഡാറ്റ | Q64460018 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | എയ്ഡഡ് |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പടിയൂർ-കല്യാട് പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 82 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സജിത .ടി.വി. |
പി.ടി.എ. പ്രസിഡണ്ട് | സജീവൻ.കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | ശീതള . കെ |
അവസാനം തിരുത്തിയത് | |
01-01-2022 | Surendranaduthila |
ചരിത്രം
1930 ൽ സ്ഥാപിതമായ കയിലൂർ എ.എൽ.പി. സ്കൂളിന്റെ ഭരണ നിർവ്വഹണ ചരിത്രത്തിൽ നിരവധി പേരുടെ കരങ്ങളിലൂടെ കടന്നു വന്നാണ് നിലവിലെ മാനേജരിൽ എത്തി നിൽക്കുന്നത് കെ ടി.ഗോവിന്ദൻ നമ്പ്യാർ , എം.കെ.ബാലകൃഷ്ണൻ , ടി.വി.മാധവൻ നമ്പ്യാർ , എം.ഡി.മനോജ് എന്നിവരാണ് മുൻകാല മാനേജർമാർ നീണ്ട് എട്ട് പതിറ്റാണ്ട് കാലത്ത് സ്കൂളിന്റെ ചരിത്രത്തിൽ നിരവധി നേട്ടങ്ങൾ എടുത്ത് പറയാൻ പറ്റും . ജിവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേർക്ക് ജീവിതത്തിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയത് ഈ സ്ഥാപനമാണ് . സാമൂഹികവും സാംസ്കാരികവും , വൈജ്ഞാനികവുമായ മേഖലകളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്ന നിരവധി പേർ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് . പടിയൂർ , പെരുമണ്ണ് പ്രദേശങ്ങൾക്കിടയിൽ പൊതുജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് വണ്ടി ആശ്രയിക്കാൻ ഗവ : എയ്ഡഡ് മേഖലയിൽ നില കൊള്ളുന്ന ഏക സ്ഥാപനമാണ് ഈ വിദ്യാലയം . നിലവിൽ അഞ്ച് ക്ലാസ്സും , ആറ് അധ്യാപകരും ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിൽ 80 വിദ്യാർത്ഥികൾ പഠിക്കുന്നു . ആരംഭ കാലത്ത് സ്ഥാപിച്ച് കെട്ടിടത്തിന് പുറമെ മുൻ മാനേജർ ടി.വി.മാധവൻ നമ്പ്യാർ സ്ഥാപിച്ച മറ്റൊരു കെട്ടിടം മാത്രമാണ് ആകെയുള്ളാരു മാറ്റം . നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്രലബ്ദിക്ക് മുമ്പ് തന്നെ ആരംഭിച്ച വിദ്യാലയമാണ് കുയിലൂർ എ.എൽ.പി. സ്കൂൾ . 1930 ൽ കുയിലൂർ ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും പ്രാഥമിക വിദ്യാഭ്യാസം നേടാൻ ഒരു കേന്ദ്രവുമില്ലാതെ ജനങ്ങൾ വലയുന്ന ഒരവസരത്തിലാണ് നാട്ടുകാരുടെ എക്കാലത്തെയും സ്വപ്നം പൂവണിയിച്ചു കൊണ്ട് അതു വരെ കുടിപള്ളിക്കൂടമായി പ്രവർത്തിച്ച് പ്രാഥമിക വിദ്യാലയം ഏതാനും വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പരിമിതമായ സൗകര്യത്തോടുകൂടി ഒരു പമറി സ്കൂളായി പ്രവർത്തനമാരംഭിച്ചത് . കെ.ടി.ഗോവിന്ദൻ നമ്പ്യാരാണ് ഈ മഹത് സ്ഥാപനത്തിന്റെ സ്ഥാപകൻ .