ഊരത്തൂർ എൽ.പി .സ്കൂൾ‍‍‍‍ , കല്ല്യാട്

13:56, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Surendranaduthila (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വിദ്യാലയചരിത്രം 1940 ൽ അന്നത്തെ പടിയൂരംശം മേനോനായിരുന്ന ശ്രീ കെ.പി രാമറുകുട്ടി മാരാരുടെ ശ്രമഫലമായി ശ്രീ ചൊട്ടിമാമു എന്നവർ വിട്ടുകൊടുത്ത 60 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ പൂർണ്ണമായ സഹായത്താൽ ഓലയും പുല്ലും മേഞ്ഞ ഒരു താൽക്കാലിക കെട്ടിടം ഒരുക്കി 1 മുതൽ 3 വരെ ക്ലാസ്സുകളിലായി വിവിധ പ്രായക്കാരായ 72 കുട്ടികൾക്ക് പ്രവേശനം നൽകിക്കൊണ്ട് 1940 ജൂൺ 1 ന് ഊരത്തൂർ എലിമെന്ററി ഹിന്ദു ബോയ്‌സ് സ്കൂൾ എന്ന പേരിൽ വിദ്യാലയം ആരംഭിച്ചു.ഏകാധ്യാപക വിദ്യാലയമായി ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്.ഒരു കാലത്ത് ഇരുന്നൂറിലധികം വിദ്യാർത്ഥികളും 5ാം തരം വരെയായി 7 ‍‍ഡിവിഷനുകളുമായി പ്രവർത്തിച്ച ഈ സരസ്വതീക്ഷേത്രം കലാകായിക സാംസ്കാരിക രംഗത്ത് ന‌ാടിന് മറക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. തൊട്ടടുത്ത പടിയൂരും പരിക്കളവും യു പി ആയി ഉയർത്തിയതോടെ ഇവിടെയുള്ള കുട്ടികളുടെ എണ്ണം ക്രമേണ കുറയുകയും ‍ഡിവിഷനുകൾ ഇല്ലാതാവുകയും ചെയ്തു.തീർത്തും ഗ്രാമീണരായ സാധാരണക്കാരുടെ കുട്ടികളാണ് 1 മുതൽ 5 വരെ ക്ലാസ്സുകളിായി ഇപ്പോൾ ഇവിടെ പഠിക്കുന്നത്.5 അധ്യാപകർ ജോലിചെയ്യുന്ന ഈ സ്ഥാപനത്തിൽ ഇപ്പോൾ ആകെ 80 വിദ്യാർത്ഥികൾ പഠിക്കുന്നു.

ഊരത്തൂർ എൽ.പി .സ്കൂൾ‍‍‍‍ , കല്ല്യാട്
വിലാസം
ഉൗരത്തൂർ

കൊശവൻ വയൽ.പി ഒ ഉൗരത്തൂർ
,
670593
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ04602278359
ഇമെയിൽalpsurathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്13441 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുജാത.വി ആർ
അവസാനം തിരുത്തിയത്
01-01-2022Surendranaduthila


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങൾ പൊതുവേ കുറവാണെങ്കിലും അവ ഒരുക്കുന്നതിലും പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക പിന്തുണ നൽകുന്നതിനും കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന സമൃദ്ധമായ ഒരു പി ടി എ യും സ്നേഹസമ്പന്നരായ നാട്ടുകാരുമടങ് കരുത്തുറ്റ ഒരു കൂട്ടുകെട്ട് ഈ വിദ്യാലയത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി