ജി എം യു പി എസ് വേളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം യു പി എസ് വേളൂർ
വിലാസം
അത്തോളി

അത്തോളി പി.ഒ.
,
673315
,
കോഴിക്കോട് ജില്ല
സ്ഥാപിതം27 - 3 - 1918
വിവരങ്ങൾ
ഫോൺ0496 2673326
ഇമെയിൽgmupsvelur@gmail.com
കോഡുകൾ
സ്കൂൾ കോഡ്16341 (സമേതം)
യുഡൈസ് കോഡ്32040900610
വിക്കിഡാറ്റQ64550006
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅത്തോളി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ650
പെൺകുട്ടികൾ551
ആകെ വിദ്യാർത്ഥികൾ1201
അദ്ധ്യാപകർ37
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ബഷീർ കെ സി
പി.ടി.എ. പ്രസിഡണ്ട്മനോജ്കുമാർ വി എം
എം.പി.ടി.എ. പ്രസിഡണ്ട്വിനിഷ
അവസാനം തിരുത്തിയത്
31-12-2021Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

വിദ്യാഭ്യാസം സാമൂഹ്യ നിർമ്മാണ പ്രക്രിയയാണെന്ന തിരിച്ചറിവിൽ നിന്നാണ് ഞങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനം തുടങ്ങുന്നത്.കുട്ടികളിൽ വ്യത്യസ്തമാർന്ന പല തരം കഴിവുകളുണ്ട്.അവരിൽ അസാമാന്യ പ്രതിഭകൾ ഒളിഞ്ഞിരിപ്പുണ്ട്.അതു കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ വിദ്യാഭ്യാസം കൊണ്ട് എന്ത് കാര്യം?അൺഎയി‍ഡഡ് സ്കൂളുകളെപ്പോലെ ഏക വിളത്തോട്ടങ്ങളല്ല പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ.കേവലമായ അറിവ് പകർന്ന് നൽകലല്ല ഞങ്ങളുടെ ലക്ഷ്യം.അതുകൊണ്ട് തന്നെയാണ് ഞങ്ങളുടെ വിദ്യാലയത്തിലൂടെ കടന്നുപോകുന്ന കുട്ടികൾ ജീവിതത്തിന്റെ പരീക്ഷണ ശാലയിൽ ഉന്നതവിജയം കൈവരിക്കുന്നത്. കൃത്യവും സൂക്ഷ്മവുമായ പഠനാസൂത്രണത്തിലൂടെ പാഠ്യപാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുഞ്ഞുങ്ങളുടെ ബഹുമുഖപ്രതിഭയുടെ സ്വാഭാവിക വളർ‌ച്ചയ്ക്ക് നിലമൊരുക്കുകയാണ് ഈ വിദ്യാലയം ചെയ്യുന്നത്.അൺഎയിഡഡ് സ്ഥാപനങ്ങൾ ചെയ്യുന്നതു പോലെ കുട്ടികളെ ബോൺസായ് ചെടികളാക്കുകയല്ല.വിശാലമായ ആകാശത്തിലേക്ക് ചില്ലകൾ വിരിക്കുന്ന വൻവൃക്ഷങ്ങളാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.ചിട്ടയായ പഠന പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വികസിപ്പിച്ച് അവർക്ക് ആവശ്യമായ പഠനാന്തരീക്ഷമൊരുക്കി വി‍ജ്ഞാനത്തിന്റെ വിശാല ലോകത്തിലേക്ക് അവരെ നയിക്കുകയാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യം.ഇക്കാലം വരെ ആ കൃത്യം ഭംഗിയായി നിർവഹിച്ചു എന്ന ചാരിതർത്ഥ്യവും ഞങ്ങൾക്കുണ്ട്. നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു കൊണ്ടിരിക്കുകയാണ്.ഇംഗ്ലീഷ് അടക്കമുള്ള വിഷയങ്ങളിൽ പരിചയ സമ്പന്നരായ പരിശീലനം സിദ്ധിച്ച അധ്യാപകർ കുട്ടികൾക്ക് അറിവേകുന്നു.പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും നമ്മുടെ കുട്ടികൾ ഉയരങ്ങളിലെത്തുന്നു.യാന്ത്രിക പഠനത്തിന്റെ വിരസതയില്ലാതെ ഉരുവിട്ടുപഠിക്കലില്ലാതെ ഈ വിദ്യാലയത്തിലെ കുഞ്ഞുങ്ങൾ സർഗാത്മകമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ഊർജ്ജം നേടിയാണ് പുറത്തിറങ്ങുന്നത്.ഊാവി അവരുടേതാണ്. ഈ നന്മകൾക്കെല്ലാം ഞങ്ങളുടെ കരുത്തും പിൻബലവുമായിക്കൊണ്ട് രക്ഷിതാക്കളും,നാട്ടുകാരും,ഗ്രാമപഞ്ചായത്തും രാഷ്ടീയ സാമൂഹ്യരംത്തെ പ്രമുഖരും ഞങ്ങളോടൊപ്പമുണ്ട് എന്നതാണ് ഞങ്ങളുടെ പ്രചോദനം. ചരിത്രം. 1918 ൽ വേളൂർ ദേശത്തെ ന്യൂനപക്ഷ മുസ്ലിം വിഭാഗത്തിൽ പെട്ട പെൺകുട്ടികളുടെയും മറ്റു പിന്നോക്ക വിഭാഗത്തിൽ പെട്ടവരുടെയും വിദ്യാഭ്യാസ ഉന്നമനവും സൗകര്യവും കണക്കിലെടുത്ത് സ്ഥാപിച്ച വിദ്യാലയമാണ് പിന്നീട് ഗവ:മാപ്പിള സ്കൂൾ ആയി മാറിയത്.അത്തോളി പഞ്ചായത്തിൽ സ്ഥാപിക്കപെട്ട രണ്ടാമത്തെ വിദ്യാലയമാണിത്.തുടക്കകാലം കുനിയിൽകടവ് ഭാഗത്തുള്ള വാടക കെട്ടിടങ്ങളിലും മദ്രസകളിലും ആണ് പ്രവർത്തിച്ചത്.കൊങ്ങന്നൂർ,കുനിയിൽകടവ്,ഓട്ടമ്പലം,വി കെ റോഡ് ,അത്തോളി,കൊളക്കാട് പ്രദേശത്തെ കുട്ടികളായിരുന്നു അക്കാലത്തെ വിദ്യാർത്ഥികൾ.പരമ്പരാഗത മത്സ്യതൊഴിലാളികളുടെയും കയർ തൊഴിലാളികളുടെയും കുട്ടികളായിരുന്നു ഭൂരിഭാഗവും.പട്ടിക വിഭാഗത്തിൽപെട്ട കുട്ടികളും കൂലിപ്പണിക്കാരുടെ കുട്ടികളുമായിരുന്നു അവശേഷിക്കുന്നവർ.ഇവരുടെ സാമ്പത്തിക സാമൂഹിക നിലവാരം വളരെ പിന്നോക്കമായതിനാൽ വിദ്യഭ്യാസം നേടുക എന്നതിലുപരി അന്നന്നത്തെ അന്നത്തിന് വക കാണുക എന്ന ചിന്തയിൽ നിന്നും വിദ്യഭ്യാസമാണ് പട്ടിണിക്കുള്ള മറുപടി എന്ന ചിന്തയിലേക്ക് ആളുകളെ എത്തിക്കാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

അത്തോളി അങ്ങാടിയുടെ ഹൃദയഭാഗത്ത് ഒരേക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.എൽ പി,യു പി വിഭാഗങ്ങളിലായി 27 ക്ലാസ് മുറികൾ,വിപുലമായ സൗകര്യത്തോട് കൂടിയ ഐ ടി ലാബ്,ഒരു സ്മാർട്ട് ക്ലാസ് റൂം (സ്മാർട്ട് ബോർഡ് ഉൾപ്പെടെ)ബാലുശ്ശേരി എം എൽ എ ശ്രീ.പുരുഷൻ കടലുണ്ടിയുടെ എന്റെ സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി സ്മാർട് റൂമും സ്മാർട് ബോർഡും ലഭിക്കുകയുണ്ടായി.കൂടാതെ പ്രൈമറി വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി തെരഞ്ഞടുക്കപ്പെട്ട കൊയിലാണ്ടി ഉപജില്ലയിലെ ഏകവിദ്യാലയവും ഇതാണ്.പതിനഞ്ച് ലാപ് ടോപ്പുകളും ആറ് മൾടി മീഡിയ പ്രൊജക്ടറുകളും സ്ക്കൂളിന് ലഭിക്കുകയുണ്ടായി.പൂർവ വിദ്യാർത്ഥികളുടെ സഹായത്തോടെ വിപുലമായ ശാസ്ത്രലാബും ലൈബ്രറി ഹാളും ഒരുക്കാൻ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. ക്ലാസ് റും നവീകരണത്തിനായി ഷാർജ KMCCയുടെ വക 25000രൂപ ലഭിക്കുകയുണ്ടായി.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ പേരും പെരുമയും ഉയർത്തിയ മുൻ പ്രധാന അദ്ധ്യാപകർ :

  1. ബാലസുന്ദരൻ
  2. അസ്സൈൻ കൂട്ടിൽ
  3. ഹുസൈൻ ചെരിയാരംകണ്ടി
  4. സരസൻ എൻ.പി
  5. ഡേവിഡ് മോഹനൻ കെ.ടി
  6. ഗംഗാധരൻ കെ.കെ
  7. ശ്രീധരൻ കെ
  8. അബ്ദുള്ളക്കോയ കെ.വി
  9. വിജയൻ എം വി

നേട്ടങ്ങൾ

അത്തോളി ഗ്രാമ പഞ്ചായത്തിൽ ബാലുശ്ശേരി എം എൽ എയുടെ എന്റെ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ വിദ്യാലയം.അതു വഴി ഭൗതിക സൗകര്യങ്ങളിൽ ഒരു കുതിച്ചു ചാട്ടം തന്നെ നേടാനായിട്ടുണ്ട്.കൂടാതെ പ്രൈമറി വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി തെരഞ്ഞടുക്കപ്പെട്ട കൊയിലാണ്ടി ഉപജില്ലയിലെ ഏകവിദ്യാലയവും ഇതാണ്.പതിനഞ്ച് ലാപ് ടോപ്പുകളും ആറ് മൾടി മീഡിയ പ്രൊജക്ടറുകളും സ്ക്കൂളിന് ലഭിക്കുകയുണ്ടായി.വിദ്യാലയത്തിന്റെ നൂറാം വാർഷികാഘോഷം നടന്നുകൊണ്ടിരിക്കുകയാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സി.എച്ച്.മുഹമ്മദ് കോയ
  2. എം.മെഹബൂബ്
  3. അബ്ദുൽഹമീദ്

വഴികാട്ടി

{{#multimaps:11.382101,75.758146|zoom=18|width=800}}

"https://schoolwiki.in/index.php?title=ജി_എം_യു_പി_എസ്_വേളൂർ&oldid=1166654" എന്ന താളിൽനിന്ന് ശേഖരിച്ചത്