എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1766 ൽ സിഥാപിതമായി.
എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം | |
---|---|
വിലാസം | |
എൽ എം എസ് യു പി എസ് കോട്ടുക്കോണം , എള്ളുവിള പി.ഒ. , 695504 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 09486762132 |
ഇമെയിൽ | lmsupsk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44552 (സമേതം) |
യുഡൈസ് കോഡ് | 32140900502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുന്നത്തുകാൽ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 146 |
പെൺകുട്ടികൾ | 129 |
ആകെ വിദ്യാർത്ഥികൾ | 275 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ ഡി എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷാജി റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | വിമല ആർ |
അവസാനം തിരുത്തിയത് | |
31-12-2021 | Remasreekumar |
ചരിത്രം
==ഭൗതികസൗകരൃങ്ങൾ
1 റീഡിംഗ്റും
2 ലൈബ്രറി
3 കംപൃൂട്ട൪ ലാബ്
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:8.40970,77.16733|width=500px|zoom=18}}
കോട്ടുക്കോണം
ജിമ്മി ജോർജിനെയും കെ സി ഏലമ്മയെയുമൊക്കെ നെഞ്ചേറ്റിയ വോളിബോളിന്റെ വസന്തകാലത്തിൽ പറന്നുകളിച്ചആവേശം തെക്കൻ കേരളത്തിലെ ഗ്രാമങ്ങളിൽനിന്നു മറയുന്നു.ക്രിക്കറ്റിലേക്കും ഫുട്ബോളിലേക്കും യുവതലമുറ വഴിമാറിയതോടെ കേരളത്തിന്റെ വോളിബോളിന്റെ പാരമ്പര്യത്തിന് പിൻഗാമികളില്ലാതായി. ഏഷ്യൻഗെയിംസിൽ ഉൾപ്പെടെ രാജ്യത്തിന് അഭിമാനമായ നേട്ടങ്ങൾ നൽകിയ ജിമ്മി ജോർജും നാമക്കുഴി സിസ്റ്റേഴ്സ് എന്നറിയപ്പെട്ടിരുന്ന കെ സി ഏലമ്മയും പി സി ഏലിയാമ്മയും വോളിബോളിനെ ജനകീയമാക്കി. ഇവർ പകർന്ന ആവേശത്തിൽ 1975- 2000 കാലഘട്ടങ്ങളിൽ തെക്കൻ കേരളത്തിലെ ഗ്രാമങ്ങളിൽ പുരുഷ - വനിതാടീമുകൾ മിന്നും സ്മാഷുകളും സെറ്റും പ്രതിരോധവും കോർത്തിണക്കി. ആവേശപൂർവം നാട്ടുകാർ നെഞ്ചേറ്റിയ പ്രാദേശിക വോളിബോൾ മാമാങ്കങ്ങൾക്ക് ഇതു പടിയിറക്കത്തിന്റെ കാലം.അമ്പലപ്പറമ്പുകളിലും തരിശുനിലങ്ങളിലും മണൽപ്പരപ്പുകളിലും പള്ളിപ്പറമ്പുകളിലും സ്കൂൾമൈതാനങ്ങളിലും തെക്കൻകേരളത്തിന്റെ ഗ്രാമീണജീവിതത്തിന്റെ ഭാഗമായിരുന്നു വോളിബോൾ. വോളിബോളിനുവേണ്ടി മാത്രമായി രൂപീകരിച്ചിരുന്ന കായിക സമിതികളും മറഞ്ഞു. വിദേശികൾ സമ്മാനിച്ച വോളിബോൾ ഗ്രാമവാസികൾ ഏറ്റെടുത്തത് ഏറെ ആവേശത്തോടെ തന്നെയായിരുന്നു. ഉണ്ടൻകോട് ഇടവകയിലെ എല്ലാ യുവാക്കളെയും വിളിച്ചു വരുത്തി കോർട്ടുണ്ടാക്കി ക്ളബ് രൂപീകരിച്ച് പരിശീലകനെ നിയോഗിച്ച ബൽജിയംകാരനായ പുരോഹിതൻ ബോൺബാപ്റ്റിസ്റ്റ് നാട്ടുകാർക്ക് വോളിബോളിലൂടെ വാഗ്ദാനം ചെയ്തത് ആരോഗ്യകരമായ ശരീരവും സംഘടനാ ബോധവുമാണ്. എല്ലാ വോളിബോൾ കോർട്ടുകളിലും സമീപത്തുള്ള ടീമുകളെ ഉൾക്കൊള്ളിച്ച് സൌഹൃദ മത്സരങ്ങൾ നടത്തിയിരുന്നു. ഗ്രാമം മൊത്തം കോർട്ടിലേക്ക് ഒഴുകിയെത്തി കളിക്കാരെ പ്രോത്സാഹിപ്പിക്കുന്ന ആർപ്പുവിളികൾ ഇപ്പോൾ നിലച്ചു. ആര്യൻകോട്, ഒറ്റശേഖരമംഗലം, കോവില്ലൂർ, അമ്പലക്കാല, മാരായമുട്ടം, കരിക്കറത്തല , കുറുവാട്, മണിവിള, കോട്ടുക്കോണം, കള്ളിക്കാട്, പൂഴനാട്, കമുകിൻകോട്, മണലിവിള, അരുമാനൂർ, പട്യക്കാല, പ്ളാവൂർ, ആമച്ചൽ, മംഗലക്കൽ, കണ്ടല, പൂവച്ചൽ, കുറ്റിച്ചൽ, പൊഴിയൂർ, പ്ളാമുട്ടുക്കട, വിരാലി, ഉച്ചക്കട, പൂഴിക്കുന്ന്, വ്ളാത്താങ്കര, കോടങ്കര, പേഴുംമൂട്, ഉണ്ടൻകോട്, മൂവേരിക്കര തുടങ്ങിയവ വോളിബോൾ മത്സരങ്ങളും പരിശീലനങ്ങളും നടത്തിയിരുന്ന ഗ്രാമപ്രദേശങ്ങളിൽ ചിലതു മാത്രമാണ്.ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജ് മികച്ച വോളിബോൾ കളിക്കാരെ വാർത്തെടുക്കുന്നതിൽ 80-90 കാലഘട്ടങ്ങളിൽ പ്രധാന പങ്കുവഹിച്ചിരുന്നു. വിവിധ സർക്കാർ വകുപ്പുകളിൽ മികച്ച കളിക്കാരായി ശ്രദ്ധിക്കപ്പെട്ടവർ നിരവധി പേരാണ്. ജീവിതശൈലീരോഗങ്ങൾ ആക്രമിക്കാതിരിക്കാൻ വോളിബോൾ കളിയെ ഉൾക്കൊള്ളാൻ വിദഗ്ധ ഡോക്ടർമാരും പറയുന്നു. ഗ്രാമങ്ങളിൽ നെൽകൃഷിയുടെ പച്ചപ്പ് വീണ്ടുമെത്തിക്കാൻ സർക്കാർ മുൻകൈ എടുത്തതുപോലെ കൊയ്ത്തിടവേളകളിലെ വോളിബോളും തിരികെ എത്തിക്കണമെന്ന് ആവശ്യമുയരുന്നു.