ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി

23:51, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajimonpk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠനപിന്തുണാ സംവിധാനങ്ങളിൽ, പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും, പഠന-മികവിന്റെ അംഗീകാരത്തിനുമായി വിവിധ സാമ്പത്തിക സഹായങ്ങൾ , SSA അംഗീകാരം, വിവിധ സ്ക്കോളർഷിപ്പുകൾ, പഠനോപകരണങ്ങൾ , മറ്റു സഹായങ്ങൾ എന്നിവ സമൂഹത്തിലെ വിവിധ വ്യക്തികൾ, സംഘടനകൾ എന്നിവയിൽ നിന്നും ലഭ്യമായിട്ടുണ്ട്.

ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി
gtlps pettimudi
വിലാസം
പെട്ടിമുടി, കല്ലാർ. വട്ടയാർ

വട്ടയാർ പി.ഒ.
,
ഇടുക്കി ജില്ല 685565
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1959
വിവരങ്ങൾ
ഫോൺ04864 278777
ഇമെയിൽgtlpspettimudy@gmail.com
കോഡുകൾ
സ്കൂൾ കോഡ്29420 (സമേതം)
യുഡൈസ് കോഡ്32090100506
വിക്കിഡാറ്റQ64615490
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്അടിമാലി
തദ്ദേശസ്വയംഭരണസ്ഥാപനംഅടിമാലി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൽദോ വർഗീസ്
പി.ടി.എ. പ്രസിഡണ്ട്സെൽവൻ എ പി
എം.പി.ടി.എ. പ്രസിഡണ്ട്സോമിയ രാമകൃഷ്ണൻ
അവസാനം തിരുത്തിയത്
30-12-2021Shajimonpk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





         ചരിത്രം    ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി 
                                                                                                                                                                                                                                                                                 വർഷങ്ങൾക്കു മുമ്പ്  കൃഷി ചെയ്തും ഫലമൂലാദികൾ  ഭക്ഷിച്ചും വനാന്തരങ്ങളിൽ താമസിച്ചി- രുന്ന മന്നാൻസമുദായക്കാരാണ് ഇവിടെ താമസിച്ചിരുന്നത്. പുറംലോകവുമായി ബന്ധമി-ല്ലാതിരുന്നതിനാൽ ഇവർക്ക്  വിദ്യാഭ്യാസം നേടാൻ കഴിഞ്ഞിരുന്നില്ല.  വെൽഫേയർ  ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരാണ് ആദ്യകാലത്ത് ഇവരെ അക്ഷരം പഠിപ്പിച്ചിരുന്നത്. വിദ്വാൻ രാമൻ കാണിയാണ് ഇവിടെ ഒരു സ്ക്കൂൾ വേണവെന്ന് ഗവൺമേന്റിനെ അറിയിച്ചതും അതിനു മുൻകൈയ്യടുത്തതും. അങ്ങനെ 1959 ൽ ഈ സ്ക്കൂൾസ്ഥാപിതമായി.ആദ്യം രണ്ടാക്ളാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു.പിന്നീട് നാലാം ക്ളാസു വരെയായി.ഇപ്പോഴത്തെക്കൂൾ സ്ഥിതി ചെയ്യുന്നത് മൂന്നാമത്തെ സ്ഥലത്താണ്. ഏതാണ്ട് 56 കൊല്ലത്തെ പഴക്കമുണ്ട് ഈ കെട്ടിടത്തിനുണ്ട്. 2009-ൽ സുവർണ്ണജൂബിലി ആഘോഷിച്ചു.അടിമാലി പഞ്ചായത്തിലെ  ഒൻപതാം വാർഡിലാണ് പെട്ടിമുടി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഭൂരിഭാഗം കുട്ടികളും ഹിന്ദു മന്നാൻ സമുദായത്തിൽപ്പെടുന്നവരാണ്.ഇവർ കൂടുതലായും മന്നാൻ ഭാഷസംസാരിക്കുന്നതിനാലും മറ്റു സമുദായത്തിലെ ആളുകളുമായി സമ്പർക്കം കുറഞ്ഞിരിക്കുന്നതിനാലും ഭാഷയിലും  ഇതരവിഷയങ്ങളിലും പിന്നോക്കം നിൽക്കുന്നു. വിദ്യാഭ്യാസപരമായും സാമൂഹികപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഈ ആദിവാസിമേഖലയിൽ പൊതുവിദ്യാഭ്യാസം തികച്ചും പ്രധാന്യമർഹിക്കുന്നു.ഇവരെപൊതു ധാരയിലെത്തിക്കുവാനുള്ള ഏകമാർഗ്ഗം ഈ സ്ക്കൂൾ മാത്രമാണ്.   56 വർഷം   പിന്നിടുമ്പോൾ 1028  കുട്ടികൾ മാത്രമാണ്  ഇവിടെ  നിന്ന്  അടിസ്ഥാന   വിദ്യാഭ്യാസം നേടിയത്.  ഈ പ്രദേശത്തെ കുട്ടികൾ മാത്രമാണ് ഇവിടെ പഠിക്കാൻ വരുന്നത്. എസ്. എസ്. എ.,പി.റ്റി.എ യുടേയുംഅധ്യാപകരുടേയുംപഞ്ചായത്തിന്റേയും വിവിധ സംഘടനകളുടേയുംവ്യക്തികളുടേയും നിരന്തരപരിശ്രമത്തിന്റെ ഫലമായി   മുഴുവൻ കുട്ടികളേയും സ്കൂളിൽ  എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ  പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കുടുംബാന്തരീക്ഷം കുറവാണ്. ആയതിനാൽ ഇതു പരിഹരിക്കുന്നതിനായി ബാലമാസികകൾ,ലൈബ്രറി പുസ്തകങ്ങൾ,പത്രങ്ങൾ, ബുക്ക്, പെൻസിൽ, പേന, സ്കെച്ച് , ബാഗ്,കുട കളിയുപകരണങ്ങൾ, മറ്റു പാഠ്യാനുബന്ധ പ്രവർത്തനങ്ങൾഎന്നിവ സ്കൂളിൽ നിന്നു നൽകുന്നു. പോഷകസമൃദ്ധമായ ഭക്ഷണം,മാനസികോല്ലാസത്തിനായി വിവധ കളിയുപകരണങ്ങൾ, മറ്റു പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ,മികച്ച ഐ.ടി. വിദ്യാഭ്യാസം  ശിശു സൗഹൃദക്ലാസ് മുറിതുടങ്ങിയവകുട്ടികളുടെ പഠനം കാര്യക്ഷമവും എളുപ്പവും ആസ്വാദ്യകരവുമാക്കുന്നു.95% കുട്ടികളും അടിസ്ഥാനവാദ്യാഭ്യാസംനേടിയാണ് ഇവിടെ നിന്നു കടന്നു പോകുന്നത്.

ഭൗതികസൗകര്യങ്ങൾ

  സാമൂഹിക പങ്കാളിത്തം
സാമൂഹികവികസനം(അക്കാദമിക/ നോൺ അക്കാദമിക്) ലക്ഷ്യമിട്ടുകൊണ്ട്,സാമൂഹിക പങ്കാളിത്തത്തേടെവിവധ പ്രവർത്തനങ്ങൾ പോയ വർഷം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. സ്ക്കൂൾ പ്രവേശനോത്സവം,വിവിധ ദിനാചരണങ്ങൾ, ആഘോഷങ്ങൾ,പൂന്തോട്ടനിർമ്മാണം , വിറകു ശേഖരണം എന്നിവ പി.റ്റി.എ., എം. പി. റ്റി. എ., നാട്ടുകാർ എന്നിവരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കി.ജീവിതശൈലീരോഗ നിർണ്ണയക്യാമ്പ്,രക്ഷിതാക്കൾക്ക് കൗൺസിലിംഗ്, ഈ
പ്രദേശത്തെ മുഴുവൻ നാട്ടുകാരേയുംപങ്കെടുപ്പിച്ചു എല്ലാ വർഷവുംനടത്തുന്ന വാർഷികാഘോ എന്നിവ ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധയാകർഷിച്ച പരിപാടികളാണ്.വിദ്യാഭ്യാസനിയമവുമായി ബന്ധപ്പെട്ട് നടത്തിയ ബോധവൽക്കരണ ക്ലാസുകൾ,സി.പി.റ്റി.എ.,മാതൃ സംഗമംഎന്നിവ ശ്രദ്ധേയമാണ്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ,ജനപ്രതിനിധികൾഎന്നിവരെ സന്ദർശിച്ച്സ്ക്കൂളിന്റെ ആവശ്യങ്ങൾ അറിയിക്കൽ, സ്ക്കൂൾ പ്രവേശനവുമായി ബ ന്ധപ്പെട്ട ഗൃഹസന്ദർശനം, മന്നാൻ-മലയാളംനിഘണ്ടു, ആക്ഷൻ റിസേർച്ചുകൾ, DIET നട  പ്പിലാക്കി വരുന്ന BELLS എന്ന പരിസ്ഥിതി പരീക്ഷണശാലയെ മുൻനിർത്തിയുള്ള പ്രവ ർത്തനങ്ങൾ, വിവിധ അനുബന്ധപരിപാടികൾ എന്നി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.


ഭൗതികസാഹചര്യങ്ങൾ
 
      നിലവിലുള്ളത്
               

1.ശിശുസൗഹൃദക്ലാസ് മുറികൾ 2.ടോയ് ലറ്റ് 3.കളിയുപകരണങ്ങൾ 4.റാമ്പ്/റെയിൽ സൗകര്യം 5.ഉച്ചഭക്ഷണം 6.വൈദ്യുതീകരണം 7.കുടിവെള്ളം 8.ഹരിത വിമല വിദ്യാലയം 9.ചുറ്റമതിൽ-ഭാഗീകം 10.ലൈബ്രറി 11.കംമ്പ്യൂട്ടർ 12.ഊഞ്ഞാൽ,ബെഞ്ച്, സീസോ 13.BELLS-ഔഷധ-പൂന്തോട്ട-പച്ചക്കറിത്തോട്ടം 14.സ്ക്കൂൾ അസംബ്ളി-പ്രതികൂലകാലാവസ്ഥയിൽസ്ക്കൂൾ വരാന്തയിൽ നടത്തുന്നു. 15. ഉച്ചഭാഷിണി.


 നടപ്പിലാക്കേണ്ടവ

1.സ്മാർട്ട് ക്ലാസ് റൂം. 2.സ്റ്റാഫ് റൂം. 3.കളിസ്ഥലം 4.കായിക പരിശീലനം 5.ഊട്ടുപുരനിർമ്മാണം 6. വിറകുപുര നിർമ്മാണം 7.ചുറ്റുമതിൽ നിർമ്മാണം 8.ലാബ്,ലൈബ്രറി-പ്രത്യേക മുറി നിർമ്മാണം 9.ഇന്റർനെറ്റ്, എൽ.സി.ഡി.പ്രൊജക്ടർ,ലാപ്പ്ടോപ്പ്,കേബിൾ കണക്ഷൻ, റേഡിയോ,ഡി.വി.ഡി.,ടി.വി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ