ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സാമൂഹിക പങ്കാളിത്തം സാമൂഹികവികസനം(അക്കാദമിക/ നോൺ അക്കാദമിക്) ലക്ഷ്യമിട്ടുകൊണ്ട്,സാമൂഹിക പങ്കാളിത്തത്തേടെവിവധ പ്രവർത്തനങ്ങൾ പോയ വർഷം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. സ്ക്കൂൾ പ്രവേശനോത്സവം,വിവിധ ദിനാചരണങ്ങൾ, ആഘോഷങ്ങൾ,പൂന്തോട്ടനിർമ്മാണം , വിറകു ശേഖരണം എന്നിവ പി.റ്റി.എ., എം. പി. റ്റി. എ., നാട്ടുകാർ എന്നിവരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കി. ജീവിതശൈലീരോഗ നിർണ്ണയക്യാമ്പ്,രക്ഷിതാക്കൾക്ക് കൗൺസിലിംഗ്, ഈ പ്രദേശത്തെ മുഴുവൻ നാട്ടുകാരേയുംപങ്കെടുപ്പിച്ചു എല്ലാ വർഷവുംനടത്തുന്ന വാർഷികാഘോ എന്നിവ ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധയാകർഷിച്ച പരിപാടികളാണ്. വിദ്യാഭ്യാസനിയമവുമായി ബന്ധപ്പെട്ട് നടത്തിയ ബോധവൽക്കരണ ക്ലാസുകൾ,സി.പി.റ്റി.എ.,മാതൃ സംഗമംഎന്നിവ ശ്രദ്ധേയമാണ്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ,ജനപ്രതിനിധികൾഎന്നിവരെ സന്ദർശിച്ച്സ്ക്കൂളിന്റെ ആവശ്യങ്ങൾ അറിയിക്കൽ, സ്ക്കൂൾ പ്രവേശനവുമായി ബ ന്ധപ്പെട്ട ഗൃഹസന്ദർശനം, മന്നാൻ-മലയാളംനിഘണ്ടു, ആക്ഷൻ റിസേർച്ചുകൾ, DIET നട പ്പിലാക്കി വരുന്ന BELLS എന്ന പരിസ്ഥിതി പരീക്ഷണശാലയെ മുൻനിർത്തിയുള്ള പ്രവ ർത്തനങ്ങൾ, വിവിധ അനുബന്ധപരിപാടികൾ എന്നി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്. പഠനപിന്തുണാ സംവിധാനങ്ങളിൽ, പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും, പഠന-മികവിന്റെ അംഗീകാരത്തിനുമായി വിവിധ സാമ്പത്തിക സഹായങ്ങൾ , SSA അംഗീകാരം, വിവിധ സ്ക്കോളർഷിപ്പുകൾ, പഠനോപകരണങ്ങൾ , മറ്റു സഹായങ്ങൾ എന്നിവ സമൂഹത്തിലെ വിവിധ വ്യക്തികൾ, സംഘടനകൾ എന്നിവയിൽ നിന്നും ലഭ്യമായിട്ടുണ്ട്.

നിലവിലുള്ള ഭൗതികസാഹചര്യങ്ങൾ 1.ശിശുസൗഹൃദക്ലാസ് മുറികൾ 2.ടോയ് ലറ്റ് 3.കളിയുപകരണങ്ങൾ 4.റാമ്പ്/റെയിൽ സൗകര്യം 5.ഉച്ചഭക്ഷണം 6.വൈദ്യുതീകരണം 7.കുടിവെള്ളം 8.ഹരിത വിമല വിദ്യാലയം 9.ചുറ്റമതിൽ-ഭാഗീകം 10.ലൈബ്രറി 11.കംമ്പ്യൂട്ടർ 12.ഊഞ്ഞാൽ,ബെഞ്ച്, സീസോ 13.BELLS-ഔഷധ-പൂന്തോട്ട-പച്ചക്കറിത്തോട്ടം 14.സ്ക്കൂൾ അസംബ്ളി-പ്രതികൂലകാലാവസ്ഥയിൽസ്ക്കൂൾ വരാന്തയിൽ നടത്തുന്നു. 15. ഉച്ചഭാഷിണി.

'സമീപ ഭാവിയിൽ തന്നെ നടപ്പിലാക്കാൻ ആസൂത്രണം ചെയ്തിട്ടുള്ള പരിപാടികൾ 1.സ്മാർട്ട് ക്ലാസ് റൂം. 2.സ്റ്റാഫ് റൂം. 3.കളിസ്ഥലം 4.കായിക പരിശീലനം 5.ഊട്ടുപുരനിർമ്മാണം 6. വിറകുപുര നിർമ്മാണം 7.ചുറ്റുമതിൽ നിർമ്മാണം 8.ലാബ്,ലൈബ്രറി-പ്രത്യേക മുറി നിർമ്മാണം 9.ഇന്റർനെറ്റ്, എൽ.സി.ഡി.പ്രൊജക്ടർ,ലാപ്പ്ടോപ്പ്,കേബിൾ കണക്ഷൻ, റേഡിയോ,ഡി.വി.ഡി.,ടി.വി