ഗവ.എൽ.പി.എസ്.കരിച്ചാറ

Schoolwiki സംരംഭത്തിൽ നിന്ന്
22:34, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thanzeer (സംവാദം | സംഭാവനകൾ) (Thanzeer എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്.കരിച്ചറ എന്ന താൾ ഗവ.എൽ.പി.എസ്.കരിച്ചാറ എന്നാക്കി മാറ്റിയിരിക്കുന്നു)

|

ഗവ.എൽ.പി.എസ്.കരിച്ചാറ
വിലാസം
കരിച്ചാറ

ഗവ.എൽ.പി.എസ്.കരിച്ചാറ, പള്ളിപ്പുറം പി.ഒ, കണിയാപുരം
,
695316
വിവരങ്ങൾ
ഫോൺ04712757088
ഇമെയിൽglpskarichara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43409 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.എം. ലീല
അവസാനം തിരുത്തിയത്
29-12-2021Thanzeer


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

    തിരുവനന്തപുരം ജില്ലയിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ മൈതാനി വാർഡിലാണ് ഗവ.എൽ.പി.എസ്. കരിച്ചാറ സ്ഥിതി ചെയ്യുന്നത്.  ഈ വിദ്യാലയം കണിയാപുരം AEO യുടെയും BRC യുടെയും കീഴിലാണ് വരുന്നത്.  1859 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യം ഒരു നായർ തറവാടിൻറെ ഭാഗമായിരുന്നു.  പിന്നീട് സർക്കാർ ഏറ്റെടുത്തു.  80% ൽ അധികം പട്ടികജാതിയിൽപ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.  കൂടുതൽ രക്ഷിതാക്കളും കയർമേഖലയിൽ പണിയെടുക്കുന്നവരും കൂലിത്തൊഴിലാളികളുമാണ്. സർക്കാർ തലത്തിൽ പിന്നോക്കക്കാരെ ഉയർത്തിക്കൊണ്ടുവരുവാനായി വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം വരുന്ന ഇവിടത്തെ ആളുകൾ അത് വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തിയിട്ടില്ല എന്നത് ഖേദകരമായ ഒരു വസ്തുതയാണ്.  ഈ ഒരു സാമൂഹിക അവസ്ഥ മാറ്റാനുള്ള കഠിനപ്രയ്തനമാണ് ഇപ്പോൾ നമ്മുടെ സ്കൂൾ ഏറ്റെടുത്തിരിക്കുന്നത്.
   അപ്പോളോകോളനി, മൈതാനി, കണ്ടൽ, കരിച്ചാറ, ശ്രീപാദം കോളനി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ സ്കൂളിൽ എത്തുന്നത്.  നാലാംക്ലാസ്സ് പൂർത്തിയാക്കുന്ന കുട്ടികൾ ഗവ.യൂ.പി.എസ്. കണിയാപുരം, സെൻറ് അഗസ്റ്റിൻ സ്കൂൾ മുരുക്കുംപുഴ, കണിയാപുരം മുസ്ലീം ഗേൾസ്-ബോയ്സ് സ്കൂളിലും ചേരുന്നു.  അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്, SSA എന്നിവിടങ്ങളിൽ നിന്ന് അനുവദിക്കുന്ന ഫണ്ട് ഉപയോഗപ്പെടുത്തി സ്കൂളിൻറെ ഭൌമാന്തരീക്ഷവും അക്കാദമികവുമായ കാര്യങ്ങളും വളരെ അധികം മെച്ചപ്പെടുത്താനായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ക്ലബ് പ്രവർത്തനങ്ങൾ
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

===വഴികാട്ടി

{{#multimaps:8.5991312,76.8433021 |zoom=12 }}


"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.കരിച്ചാറ&oldid=1151961" എന്ന താളിൽനിന്ന് ശേഖരിച്ചത്