ജി.‍ഡി.എം.എൽ.പി.എസ് വലപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
16:10, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidheeshkj (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.‍ഡി.എം.എൽ.പി.എസ് വലപ്പാട്
വിലാസം
വലപ്പാട്

ജി.‍ഡി.എം. എൽ.പി.സ്കൂൾ
,
680567
സ്ഥാപിതം01 - ജൂൺ - 1922
വിവരങ്ങൾ
ഫോൺ0487 2398400
ഇമെയിൽgdmlpsvalapad@gmail.com
കോഡുകൾ
സ്കൂൾ കോഡ്24547 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്‍‍ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.ജി.ഷീല
അവസാനം തിരുത്തിയത്
29-12-2021Nidheeshkj


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഒരു ദേശത്തിന്റെ അക്ഷരസ്വപ്നങ്ങളിൽ വെളിച്ചം പകരുകയും ദേശത്തിൻറെ നവോത്ഥാനത്തിലും ചരിത്രപരമായ പരിണാമത്തിലും നിർണായകമായ ശക്തിയായി മാറിയ വിദ്യാകേന്ദ്രമാണ് വലപ്പാട് ജി.ഡി.എം.എൽ.പി. സ്കൂൾ. ശ്രീനാരയണഗുരു വചനങ്ങളിൽ പ്രചോദിതമായിക്കൊണ്ട് നാട്ടിക മണപ്പുറത്തിൻറെ ആധുനിക ശില്പി എന്നറിയപ്പെടുന്ന ബഹു. എ.പി. രാമൻ അവർകൾ ആണ് ഈ വിദ്യാലയത്തിന് പ്രാരംഭം കുറിച്ചത്. 1922-ൽ ആയിരുന്നു അത്. മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗം കൂടിയായിരുന്ന അദ്ദേഹം വിദ്യാലയത്തിന് ജോർജ്ജ് ഡർബാർ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്നാണ് നാമകരണം ചെയ്തത് ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിലായിരുന്ന മലബാറിൽ വിദ്യാലയത്തിന് അനുമതി തടസ്സമില്ലാതെ ലഭിക്കുന്നതിനായിട്ടായിരുന്നു.

തുടർന്ന് ഈ വിദ്യാലയം തീരദേശത്തെ വിദ്യാഭ്യാസ നവോത്ഥാന പരിവർത്തനത്തിൽ നിർണ്ണായകശക്തിയായി മാറുന്നതാണ് 1922 മുതലുള്ള ഒന്നര ദശകകാലത്തെ ചരിത്രം നമ്മുക്ക് മുന്നിൽ അവതരിപ്പിക്കുന്ന വസ്തുതകൾ. ജാതിവ്യവസ്ഥക്കെതിരെ കേരളത്തിൽ കൊടുംകാറ്റായിമാറിയ എസ്.എൻ.ഡി.പി. വളഡിയർ ഗ്രൂപ്പ് കേരളകാർഷികപ്രസ്ഥാന രൂപീകരണത്തിനു മുന്നോടിയായി നടന്ന പൊന്നാനി താലുക്ക് കാർഷിക സമ്മേളനം കേരളത്തിലെ അധ്യാപകപ്രസ്ഥാനത്തിൻറെ പ്രാരംഭ‌ം തുടങ്ങി കേരളചരിത്രത്തിൽ തന്നെ സുപ്രധാന നാഴികല്ലായി നിലനിൽക്കുന്ന ചരിത്രസംഭവങ്ങൾ ജി.ഡി.എം. സ്ക്കൂളിൻറെ അങ്കണത്തിലാണ് നടന്നത്. പൊതുസമൂഹത്തിനായുള്ള ഗ്രന്ഥശാലയും ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ ഭാഗമായി വിദ്യാലയത്തിൽ പ്രവർത്തിച്ചു വന്നിരുന്നു. ഇപ്രകാരം പ്രദേശത്തിൻറെ ചരിത്രത്തിലെ തിളങ്ങുന്ന അദ്ധൃായമായി ജി.ഡി.എം. സ്ക്കൂലിൻറെ ചരിത്രം മാറുകയാണ്.

സ്വാതന്ത്ര്യാനന്തരകാലത്തും തുടർന്നുള്ള രണ്ട് ദശകക്കാലവും പിന്നിട്ടപ്പോൾവിദ്യാലയം തിരദേശത്തെ വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ ചുവടുകൾ വെയ്ക്കുന്ന കാഴ്‌ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്.

1980 കൾക്കുശേഷം രണ്ട് ദശകക്കാലം വലപ്പാട് ഉപജില്ലയിലെ കായികമേളകൾ ശാസ്ത്രപ്രവൃത്തി പരിചയമേളകൾ എന്നിവയിൽ എതിരില്ലാത്ത വിദ്യകേന്ദ്രമായി ജി.ഡി.എം. സ്ക്കൂൾ മാറി. അപ്‌ അപ്‌ ജി.ഡി.എം. എന്നത് നാടിൻറെ വായ്‌ത്താരിയായി മാറുന്നത് ഈ കാലയളവിൽ നമുക്ക്‌ കാണാം. ഉപജില്ലയിലെ മികച്ച വിദ്യാലയ പുരസ്കാരം സമഗ്രവിദ്യാഭ്യാസ പദ്ധതി പുരസ്കാരം, മികച്ച ഹെൽത്ത് ക്ലബ്ബ്‌ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ വിദ്യാലയത്തെതേടി എത്തി.

എന്നാൽ 2005 മുതൽ പൊതുവിദ്യാഭ്യാസരംഗത്ത് സംഭവിച്ച വിശ്വാസ്യതാകുറവ് ജി.ഡി.എം. സ്ക്കൂളിനേയും പ്രതികുലമായി ബാധിച്ചു. വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു. ഭൌതികസാഹചര്യങ്ങൾ സൃഷ്ടിക്കാനാവിശ്യമായ മാനേജ് മെൻറിൻറെ ഉത്സാഹത്തിന് മങ്ങലേറ്റു. വിദ്യാലയപ്രവർത്തനങ്ങൾ പ്രതിക്ഷക്കൊത്തുയരാതെ വന്നു.

ഇതിനെ തുടർന്ൻ 2015 ൽ ബി.ആർ.സി. നിർദ്ദേശപ്രകാരം ജനകീയസമിതി രൂപികരിച്ചു. വിദ്യാലയത്തിൻറെ ഭൌതികവും അക്കാദിമികവുമായ വികാസത്തിന് തുടക്കമിട്ടു. പൊതുജനസഹായത്തോടെ വിദ്യാലയം നവീകരിക്കുകയും അക്കാദമിക് മാറ്റത്തിനായുള്ള കരടുരേഖ പൊതുസമൂഹത്തിൽ പ്രസിദ്ധം ചെയ്യുകയും ചെയ്തു. പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയും സമയബന്ധിതമായി വിലയിരുത്തിയും വിദ്യാലയ പ്രവർത്തനങ്ങളിൽ പൊതുസമൂഹത്തിൻറെ വിശ്വാസ്യത വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ഇതിനായ് അന്നത്തെ മാനേജർ എ.ആർ. വിശ്വനാഥൻ വിദ്യാലയ വികസനസമിതി, പി.ടി.എ., ജനപ്രതിനിധികൾ എന്നിവരുടെ കുട്ടായ്മ സജീവമായി രംഗത്തുണ്ട്.

വിദ്യാലയം പ്രാഥമിക വിദ്യാലയം എന്ന നിലയിൽ മാത്രമല്ല ഒരു പ്രദേശത്തിൻറെ സാംസ്കാരികവും സാമൂഹികവുമായ വീക്ഷണത്തിൻറെ വികാസം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കേന്ദ്രമായി മാറിത്തുടങ്ങിയിരിക്കുന്നു എന്നത് സമീപകാല ചരിത്രം.

കടലോരത്ത് നിന്നും ഒരു കിലോമീറ്റർ പരിധിക്കുള്ളിലാണ് വിദ്യാലയം. ഇരുവശത്തും പഞ്ചായത്ത് റോഡുകൾ, വിശാലമായ പൊതുകുളം, സമീപത്തെ ഹരിതാഭമാർന്ന ആന്തരീക്ഷം എന്നിവ വിദ്യാലയ പ്രവർത്തനങ്ങളെ കൂടുതൽ ഹൃദ്യമാക്കി മാറ്റുന്നു. മണൽപ്പരപ്പിൽ വീഴുന്ന വെള്ളം അതിവേഗം ഭൂമിയിൽ താഴുന്നതിനാലും ഒലിപ്പ് സമീപത്തെ പൊതുകുളത്തിൽ എത്തുന്നതിനാലും സ്ക്കൂളന്തരീക്ഷം മഴക്കാലത്ത് വെള്ളക്കെട്ടിൽ നിന്നും ഒഴിവാകുന്നു. പൊതുവെ ആർക്കും സ്വീകാര്യമാകുന്ന അന്തരീക്ഷമാണ് വിദ്യാലയത്തിൻറേത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി