എസ്.ഐ.എൽ.പി.എസ് പള്ളിപ്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidheeshkj (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.ഐ.എൽ.പി.എസ് പള്ളിപ്രം
വിലാസം
കരയാമുട്ടം

ഷറഫുൽ ഇസ്ലാം ലോവർ പ്രൈമറി സ്കൂൾ പള്ളിപ്രം കരയാമുട്ടം പി .ഓ
,
680567
സ്ഥാപിതം1 - ജൂൺ - 1943
വിവരങ്ങൾ
ഫോൺ9645849958
ഇമെയിൽsilpspalliprom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24528 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ആശ ടി എസ്‌
അവസാനം തിരുത്തിയത്
28-12-2021Nidheeshkj


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വലപ്പാട് ഗ്രാമപ്പഞ്ചായത്തിലെ 15 അമ് വാർഡിലെ ഒരേയൊരു സ്കൂളാണ് ഷറഫുൽ ഇസ്‌ലാം എൽ പി സ്കൂൾ .സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ജനങ്ങളുടെ പ്രധാന തൊഴിലുകൾ മത്സ്യബന്ധനവും കൂലിപ്പണിയുമായിരുന്നു .ജനങ്ങൾ ഭൂരുഭാഗവും ഹിന്ദുമുസ്ലീം മതവിഭാഗത്തിൽ പെട്ടവരാണ്. പ്രദേശത്തിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥക്കു പരിഹാരം കാണാൻ 1943 ൽ ശ്രീ സി പി മുഹമ്മദ് ആണ് വിദ്യാലയം സ്ഥാപിച്ചത് .സ്കൂളിന്റെ സമീപത്തു തന്നെ ഒരു മോസ്‌ക്കുണ്ട്‌. തീരപ്രദേശത്തിൻറെ ശാന്തതയും പരിലാളനയും സമന്വയിച്ച പരിപാവനമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വലപ്പാട് ഗ്രാമത്തിലെ പള്ളിപ്രം ദേശത്തുള്ള പ്രൈമറി വിദ്യാലയമാണ് ഷറഫുൽ ഇസ്ലാം എൽ പി സ്കൂൾ. 1943 ൽ ഒരു താത്കാലിക ഷെഡ് വച്ചുകെട്ടിയാണ് വിദ്യാലയത്തിന് തുടക്കമിട്ടത്. സി പി മുഹമ്മദ് ആണ് ആദ്യത്തെ മാനേജർ. 1961 വരെ ഇവിടെ 5 ക്ലാസ്സു മുറികൾ പ്രവർത്തിച്ചിരുന്നു. 1962 മുതൽ 4 ക്ലാസ്സുകളും 4 അധ്യാപകരും ഒരു അറബിക് ടീച്ചറും ആണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഇവിടെ 3 എൽ പി എസ്‌ എ ,1 ഹെഡ്മിസ്ട്രസ് ആണ് ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ഓടിട്ടതും(ടൈൽഡ്)പകുതിഭാഗം അലുമിനിയം ഷീറ്റ് വിരിച്ചതുമാണ് . നാല് ക്ലാസ്സുവരെയുള്ള സ്കൂളായതിനാൽ നാലു ക്ലാസ്സുമുറികളാണ് സ്കൂളിലുള്ളത് കൂടാതെ ഒരു ഓഫീസ് റൂമും സ്കൂളിലുണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി ഒന്ന് വീതം ടോയ്ലറ്റുകൾ സ്കൂളിലുണ്ട്.കുടിവെള്ളത്തിനായി ബോർവെല്ലാണ് ഉപയോഗിക്കുന്നത്. ഹരിത വേലിയാണ് സ്കൂളിനുചുറ്റും. നല്ല കളിസ്ഥലം സ്കൂളിനുചുറ്റുമുണ്ട്. സ്കൂളിന് പാചകപ്പുരയും സ്റ്റോർ റൂമുമുണ്ട്. പെൺകുട്ടികൾക്ക് മാത്രമായി ഗേൾസ് ഫ്രണ്ട്‌ലി ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിരിക്കുന്നു. സ്കൂളിലെ ഉച്ചഭക്ഷണം വിഭവ സമൃദ്ധമാക്കാൻ സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ നിന്നുള്ള പച്ചക്കറികൾ ഉപയോഗിക്കുന്നു. സ്കൂളിൽ പൂന്തോട്ടവും ഔഷധ തോട്ടവും നട്ടുപിടിപ്പിച്ചിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ ദിനാചരണങ്ങളും സ്കൂളിൽ ആചരിച്ചു വരുന്നു. കൂടാതെ കുട്ടികളെ കലാ കായിക ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേളകളിൽ പങ്കെടുപ്പിക്കാറുണ്ട്. കൃഷിയെപ്പറ്റി ബോധ വൽക്കരിക്കുകയും കുട്ടികൾ പച്ചക്കറികൽ നടുകയും സ്കൂളിലും വീട്ടിലും പരിപാലിക്കുകയും ചെയ്തുവരുന്നു. ഇത് കൂടാതെ പൂന്തോട്ടപരിപാലനം കുട്ടികൾ ഏറ്റെടുത്തു നടത്തുന്നു. പരിസരശുചിത്വം, പ്ലാസ്റ്റിക് നിർമാർജനം എന്നിവയും സ്കൂളിലെ മികച്ച പ്രവർത്തനങ്ങളാണ്.

മുൻ സാരഥികൾ

ശ്രീമതി ഏ ഡി മേരി ടീച്ചർ, ശ്രീമതി സബൂറാബി ടീച്ചർ എന്നിവരായിരുന്നു മുൻ പ്രധാന അധ്യാപികമാർ. ഇപ്പോൾ ശ്രീമതി ടി എസ് ആശ ടീച്ചർ ആണ് പ്രധാന അദ്ധ്യാപിക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻപ് ഈ സ്കൂളിൽ പഠിച്ച അനേകം പേർ ഇന്ന് സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളിളാണുള്ളത്.ഡോക്ടർമാർ,എൻജിനീയർമാർ,അധ്യാപകർ,ഗവണ്മെന്റ് ജോലിക്കാർ തുടങ്ങീ സമൂഹത്തിന്റെ എൽ തുറകളിൽ പെട്ടവരെയും സംഭാവന ചെയ്ത ഒരു മാതൃ വിദ്യാലയമാണിത്.

നേട്ടങ്ങൾ .അവാർഡുകൾ.

കലാ കായിക ശാസ്ത്രമേളകളിൽ പങ്കെടുപ്പിക്കുന്നതിനു പുറമെ മികച്ച നേട്ടങ്ങൾ കൊയ്യാനും സ്കൂളിനായിട്ടുണ്ട്. കുറവ് കുട്ടികളായിട്ടുകൂടി ചവിട്ടി നിർമാണം,മാപ്പിളപ്പാട്ട് എന്നിവയിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തെത്താൻ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്

വഴികാട്ടി

{{#multimaps:10.37772,76.11390|zoom=15}}
"https://schoolwiki.in/index.php?title=എസ്.ഐ.എൽ.പി.എസ്_പള്ളിപ്രം&oldid=1134954" എന്ന താളിൽനിന്ന് ശേഖരിച്ചത്