എസ്. വി. എം. എൽ. പി. എസ്. വെണ്ടാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. വി. എം. എൽ. പി. എസ്. വെണ്ടാർ | |
---|---|
വിലാസം | |
മലപ്പുറം ഇരുമ്പുഴി പി.ഒ, , മലപ്പുറം 676519 | |
സ്ഥാപിതം | 1968 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-12-2021 | Kottarakkara |
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മുത്തനൂർ വെസ്റ്റ് പൂച്ചേങ്ങൽ എന്ന സ്ഥലത്താണ് എ.എം.എൽ.പി.സ്കൂൾ.ചോലയിൽമുക്ക് എന്ന ഈ സ്ഥാപനം.
ചരിത്രം
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മുത്തനൂർ വെസ്റ്റ് പൂച്ചേങ്ങൽ എന്ന സ്ഥലത്താണ് എ.എം.എൽ.പി.സ്കൂൾ.ചോലയിൽമുക്ക് എന്ന ഈ സ്ഥാപനം 1976 ജൂലായ് മാസം 15 ന് രൂപം കൊള്ളുന്നത്.തുടക്കം മദ്രസാകെട്ടിടത്തിലായിരുന്നു.അന്ന് 80 കുട്ടികളുണ്ടായിരുന്നു.ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീമാൻ കെ.ചന്ദ്രൻ പിള്ള സാർ ആയിരുന്നു.കൂടാതെ ശ്രീമതി ലില്ലികുട്ടി ടീച്ചർ,അംബുജാക്ഷി ടീച്ചർ,ലീലാമ്മ ടീച്ചർ,ഏല്യാമ്മ ടീച്ചർ എന്നിവർ സഹാധ്യാപികമാരായും ജോലി ചെയ്തു.അറബിക് അധ്യാപകനായി ശ്രീമാൻ എംസി.അഹമ്മദ് മാസ്റ്ററും സേവനമനുഷ്ടിച്ചു.1978ജൂൺ മാസത്തോടെ നാല് വരെയുള്ള പൂർണ എൽപി സ്കൂളായി ഈ സ്ഥാപനം മാറി.മൂന്ന് മാസത്തിന് ശേഷം മദ്രസാകെട്ടിടത്തിൽ നിന്നും ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് മാറി. അംബുജാക്ഷി ടീച്ചറും,ലീലാമ്മ ടീച്ചറും PSC ലഭിച്ചു നാട്ടിലേക്ക് പോയി.അഞ്ചാമതായി ശ്രീമാൻ ഗോപിമാസ്റ്റർ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.1986 ൽ അഡീഷണലായി ഒരു ഡിവിഷൻകൂടിലഭിച്ച പ്രസ്ഥുത ഡിവിഷനിൽ ശ്രീമതി വി.ജെ.ഫിലോമിന ടീച്ചർ നിയമിതയായി ഗോപി മാസ്റ്റർ ഇടക്കാലത്ത് സ്കൂളിൽ നിന്നും psc ലഭിച്ചു പോവുകയും ചെയ്തു.ഒന്നാം തലമുറ മുഴുവൻ ഇപ്പോൾ സർവീസിൽ നിന്നും പിരിഞ്ഞു.ഏല്യാമ്മ ടീച്ചർ,വി.ജെ.ഫിലോമിന ടീച്ചർ എന്നിവർ ഏർപ്പെടുത്തിയഎൻഡോവ്മെൽറ് തുക മികച്ച വിദ്യാർത്ഥികൾക്ക് എല്ലാവർഷവും നൽകി വരുന്നു.പുതുതായി ഈസ്ഥാപനത്തിൽ ശ്രീ.സൈതലവി.പറശ്ശീരി (HM),ശ്രീ.വി.സജീർ,ശ്രീ.കെ.സാലിം ശ്രീമതി.കെ.ഹരിത,ശ്രീമതി.പി.വി.രമ്യ(LPSA),ശ്രീമതി.പി.സാബിറ (എഫ്ടി അറബിക്) എന്നിവർ സർവീസിൽ തുടരുന്നു. സ്കൂളിൾ മാനേജറായി ആദ്യത്തെ 5 വർഷം നാട്ടുകാരനും പൗരപ്രമുഖനുമായ പരേതനായ ശ്രീ.ചോലയിൽ ചേക്കുട്ടി അവർകൾ സേവനമനുഷ്ടിച്ചു.1980 മാർച്ച് 22-ന് അദ്ദേഹം മരണപ്പെട്ടു.ശേഷം 13 വർഷം ജ്യേഷ്ടനായ ചോലയിൽ മുഹമ്മദ്ഹാജി മാനേജർ പദവി അലങ്കരിച്ചു.ഇദ്ദേഹം നാട്ടുകാരു പ്രിയങ്കരനും പൊതുരംഗത്ത് സജ്ജീവുമായിരുന്നു.ഇദ്ദേഹം ഏർപ്പെടുത്തിയ എൻഡോവ്മെൽറ് മികച്ച ഒരു വിദ്യാർത്ഥിക്ക് എല്ലാവർഷവും നൽകി വരുന്നു.സ്തുത്യർഹമായ സേവനത്തിന് ശേഷം 1993 ഏപ്രിൽ 22 ന് ഇദ്ദേഹവും മരണപ്പെട്ടു.തുടർന്ന് ഇപ്പോഴത്തെ മാനേജരായ ശ്രീ.ചോലയിൽ സൈതലവി എന്നവർ മാനേജർ പദവി ഏറ്റെടുത്തു.ഒന്നര ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂൾ പൂച്ചേങ്ങൽ അങ്ങാടിയുടെ ഹൃദയ ഭാഗത്താണ്.
ഇന്ന്
ഗ്രാമീണ അന്തരീക്ഷത്തിൽ ചുറ്റും പാടവും തോടും നിറഞ്ഞ ഈ വിദ്യാലയത്തിൽ സാധാരണക്കാരുടെ മക്കളാണ് പഠിക്കുന്നത്.വിദ്യാലയപുരോഗതിയിൽ അധ്യാപരോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പൂർവ്വവിദ്യാർഥികളും സജ്ജീവമാണ്. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട്,ശ്രീ മുഹമ്മദ് ഷാഫി ഇല്ലിക്കലും എം.ടി.എ. പ്രസിഡണ്ട്,ഷഹർബാനുവുമാണ്.
മികവുകൾ
സൈക്കിൾ ക്ളബ്ബ്, പുലരി വിജഭേരി പദ്ധതി, ക്വിസ് ടൈം, കരാട്ടേ പരിശീലനം, സ്മാർട്ട് ക്ലാസ്, കംപ്യീട്ടർ പരിശീലം, LSS കോച്ചിംഗ്.
ക്ലബുകൾ
ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,അറബിക് ക്ലബ്ബ്.