എസ്. വി. എം. എൽ. പി. എസ്. വെണ്ടാർ/അക്കാദമിക മാസ്റ്റർപ്ലാൻ
2025-26 അക്കാദമിക മാസ്റ്റർ പ്ലാൻ
ശ്രീ വിദ്യാധിരാജ മോഡൽ ഇംഗ്ലീഷ് മീഡിയം എൽ പി എസ് സ്ഥാപിതമായത് 1976 ൽ ആണ്. അന്ന് മുതൽ എൽ കെ ജി മുതൽ 4 ക്ലാസ്സ് വരെ എല്ലാ അടിസ്ഥാനസൗകര്യങ്ങളോടും കൂടിയ ക്ലാസ് മുറികൾ പ്രവർത്തിച്ചു വരുന്നു. പ്രാഥമിക പഠനത്തിൻറെ പ്രാധാന്യം ലോകം തിരിച്ചറിയും മുൻപേ അതിനായി കൃത്യമായി പാത ഒരുക്കിയ പ്രസ്ഥാനമാണ് ശ്രീ വിദ്യാധിരാജ സ്കൂൾ . വ്യക്തിത്വ വികസനത്തിനായി ഏറ്റവും മികച്ച അവസരങ്ങൾ ഒരുക്കുവാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട് . എല്ലാ കരിക്കുലർ ആക്റ്റിവിറ്റിലും ഞങ്ങളുടെ കുട്ടികൾ പങ്കെടുത്ത് വിജയം കൈവരിക്കുന്നുണ്ട്.