തന്നട ഈസ്റ്റ് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 25 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തന്നട ഈസ്റ്റ് എൽ പി സ്കൂൾ
വിലാസം
തന്നട

തന്നട ഈസ്ററ് എൽ പി സ്കൂൾ, തന്നട, ചാല ഈസ്ററ് പോസ്ററ്
,
670621
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽtelps1915@gmail.com
കോഡുകൾ
സ്കൂൾ കോഡ്13330 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഭൂപേഷ്.പി
അവസാനം തിരുത്തിയത്
25-12-2021Nalinakshan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചെമ്പിലോട് പഞ്ചായത്തിലെ 14 ാം വാർഡിൽ തന്നട ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.വെളിച്ചമില്ലാത്ത, വെള്ളത്തിന് ദാരിദ്ര്യം , ഭക്ഷണ ദാരിദ്ര്യം, വസ്ത്ര ദാരിദ്ര്യം, ഇതൊക്കെ ഒത്തു ചേർന്ന തന്നട ഗ്രാമത്തിൽ കാശു കൊണ്ട് ഒന്നും ചെയ്യുവാനില്ലാത്ത സ്ഥിതിക്ക് കുട്ടികൾക്കു വേണ്ടി ഒരു എഴുത്തു പള്ളിക്കൂടം തുടങ്ങാൻ തീരുമാനിച്ചു.അങ്ങനെ വിദ്യാധനം സർവധനാൽ പ്രധാനം എന്ന ആശയത്തിലൂന്നി  തന്നട ഗ്രാമത്തിൽ ശ്രീ.രാമർ ഗുരു  എന്ന പണ്ഡിതൻെറ പുത്രൻ കോരൻ മാസ്റററും സഹധർമ്മിണിയും കൂടി 1915 ൽ കാട്ടിലെ സ്കൂൾ എന്ന പേരിൽ ഒരു എഴുത്തു പള്ളിക്കൂടം ആരംഭിച്ചു. കാലക്രമേണ ഇത്  1 മുതൽ 5 വരെയുള്ള സ്കൂളായി മാറി. ഈ കാലത്തൊക്കെ സ്കൂൾ ഇൻസ്പെക്ഷൻ ചെയ്തിരുന്നത് വെള്ളക്കാരായിരുന്നു.ഒന്നാം ക്ളാസ്സിൽ ഒരു തൊണ്ട്, അളവു തൂക്കാൻ ഒരു ചെറിയ കയർ , തൊണ്ട് നിറയെ പൂഴി, എഴുത്താണി , ഓല എന്നിവയായിരുന്നു പഠനോപകരണങ്ങൾ. ഇന്ന് ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ളാസ്സുകൾ പ്രവർത്തിക്കുന്നു. ഇവിടുന്ന് പഠിച്ച വിദ്യാർത്ഥികളിൽ കുറേ പേർ ലോകത്തിൻെറ നാനാഭാഗത്തും പ്രശസ്തിയും, പ്രസിദ്ധിയും നേടി ഈ വിദ്യാലയത്തിൻെറ അഭിമാനം കാത്തു സൂക്ഷിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ട് കെട്ടിടങ്ങൾ, കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,പാചകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി, ശുചിത്വ ക്ളബ്, ആരോഗ്യ ക്ളബ്, മക്കളറിയാൻ(അമ്മമാർ നടത്തുന്ന ക്വിസ് പരിപാടി), ഡിറ്റർജന്റ് നിർമ്മാണം,ബുൾ ബുൾ

മാനേജ്‌മെന്റ്

T.K. വിജയൻ (എയ്ഡഡ് മാനേജ് മെന്റ്)

മുൻസാരഥികൾ

(Late)ടി.കെ ചന്തുക്കുട്ടി മാസ്ററർ, (Late)കുഞ്ഞമ്പു മാസ്ററർ, (Late)ബാപ്പു മാസ്ററർ, (Late)കുഞ്ഞിരാമൻ മാസ്ററർ, (Late)കല്യാണി ടീച്ചർ, (Late)കൃഷ്ണൻ മാസ്ററർ, (Late)കൗസല്യ ടീച്ചർ, (Late)എ.കെ നാരായണൻ മാസ്ററർ, (Late)മാധവി ടീച്ചർ, സരോജിനി ടീച്ചർ, രവീന്ദ്രൻ മാസ്ററർ, ഗോപിനാഥൻ മാസ്ററർ, ഹുസൈൻ മാസ്ററർ, രാധാമണി ടീച്ചർ, (Late)ബ്രിജിന ടീച്ചർ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.ഭാസ്ക്കരൻ ചാലിൽ(കോഴിക്കോട് മെഡിക്കൽ കോളജ് പ്രഫസർ), ടി.കെ വിജയൻ,(സ൪വേ ഡിപ്പാ൪ട്മെൻറ്,തമിഴനാട് സ൪ക്കാ൪) ടി.കെ മോഹൻദാസ്(വ്യോമ സേന), ടി.കെ പവിത്രൻ (വ്യോമ സേന), ടി.കെ രവീന്ദ്രൻ (എെ.ടി മേഖല കാനഡ), ടി.കെ രാജീവൻ(എെ.ടി മേഖല,കാനഡ), ടി.കെ മനോജ്(റിസർവ്ബേങ്ക്,ബാംഗ്ളൂ൪}, ഷിജി രാജൻ( ഗായിക), രമേശൻ (ശങ്കർ സ്റ്റുഡിയോ), സുനിൽ (ഡിസൈനർ),

വഴികാട്ടി

കണ്ണൂർ ചാലയിൽ നിന്ന് കോയ്യോട് ചക്കരക്കൽ റോഡിൽ 2 കിലോമിറ്റർ മാറി അബ്ദുള്ള പീടിക ബസ്സ്സ്റ്റോപ്പിൽ നിന്ന് തന്നട റോഡ് വഴി രാമർ ഗുരു വായനശാലയ്ക്ക് സമീപമാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. {{#multimaps: 11.858443, 75.442064 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=തന്നട_ഈസ്റ്റ്_എൽ_പി_സ്കൂൾ&oldid=1111690" എന്ന താളിൽനിന്ന് ശേഖരിച്ചത്