പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഏഴ് പതിറ്റാണ്ടോളം അറിവിന്റെയും സംസ്കാരത്തിന്റെയും പ്രതിരൂപമായി ഒട്ടേറെ തലമുറകളുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ച മഹാവിദ്യാലയമാണ് പി എം എസ് എ പി ടി എസ് വി എച്ച് എസ് എസ് കൈകോട്ടുകടവ്. 1936 ൽ പ്രാഥമിക വിദ്യാലയമായി ആരംഭിക്കുകയും വളർച്ചയുടെ നാൾവഴികളിലൂടെ ഒരു ഗ്രാമത്തിന്റെ ചൈതന്യമായി മാറുകയും ചെയ്ത ഈ സ്കൂളിൽ ഇന്ന് ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലായി കുട്ടികൾ പഠിക്കുന്നു. വിദ്യാർഥികളുടെ സമഗ്രവികസനത്തിനുതകുന്ന മികച്ച ഭൗതിക സാഹചര്യങ്ങളാണ് ഇവിടെ ഉള്ളത്. അക്കാദമിക രംഗത്തും കലാകായിക രംഗത്തും കൈക്കോട്ടുകടവിലെ കുട്ടികൾ തങ്ങളുടെ പ്രതിഭ കൊണ്ട് പൊന്ന് ചാർത്തിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഒരോ കാലഘട്ടമാണ് അതിന്റെ വിദ്യാഭ്യാസ പ്രക്രിയ നിർണയിക്കുന്നത്. സമൂഹത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട് കാലത്തിനനുസരിച്ച് വിദ്യാഭ്യാസക്രമത്തിൽ മാറ്റം വരുത്തണം
എന്ന തിരിച്ചറിവിന്റെ വെളിച്ചത്തിൽ 2005 മുതൽ സകൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. രക്ഷിതാക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ഈ മാറ്റത്തോട് ഉണ്ടായിട്ടുള്ളത്.
മികച്ച സ്കൂൾ അന്തരീക്ഷം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിതമാണെന്ന് ആധുനിക വിദ്യാഭ്യാസ മനശാസ്‌ത്രം പറയുന്നു. ആകർഷകമായ കെട്ടിടങ്ങൾ നല്ല പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്ന ക്ലാസുമുറികൾ, കുട്ടികൾക്ക്
സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങൾ തുടങ്ങി മികച്ച ഭൗതിക സാഹചര്യം സ്കൂൾ ഉറപ്പു നൽകുന്നു.
സുസജ്ജമായ ഐ.ടി. ലാബ് ശാസ്ത്രസാങ്കേതിക പഠനത്തിന്റെ ശക്തമായ അനുഭവങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നു.
കുട്ടികളുടെ അഭിരുചികൾ തിരിച്ചറിയാനും പരിപോഷിപ്പിക്കാനുമുള്ള വേദികളാണ് സ്കൂൾ ക്ലബ്ബുകൾ. സമൂഹത്തിനനുഗുണമായ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുന്നതിൽ സ്കൂളിലെ ക്ലബ്ബ് പ്രവർത്തനങ്ങൾ സാർഥകമായ പങ്കു വഹിക്കുന്നു. പാരിസ്ഥിതികാവബോധം കുട്ടികളിൽ വളർത്തുന്നതിന്റെ മികച്ച മാതൃകയാണ് പരിസ്ഥിതി കബ്ബ്. സോഷ്യൽ സയൻസ് ക്ലബ്ബ് ,ഐ.ടി. ക്ലബ്ബ് , ഗണതക്ലബ്ബ് എന്നീ മറ്റു ക്ലബ്ബുകളും മൗലികമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.
പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ് | |
---|---|
വിലാസം | |
കൈക്കോട്ട്കടവ്‍ കൈക്കൊട്ട്കടവ്‍ , 671311 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 04672270022 |
ഇമെയിൽ | 12038kaikottukadavu@gmail.com |
വെബ്‍സൈറ്റ് | www.kaikottukadaveschool.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12038 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Mr. Abdul Rasheed |
പ്രധാന അദ്ധ്യാപകൻ | Mr. Retnakaran K |
അവസാനം തിരുത്തിയത് | |
21-12-2021 | Thomasm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഭൗതിക സൗകര്യങ്ങൾ.
മികച്ച സ്കൂൾ അന്തരീക്ഷം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിതമാണെന്ന് ആധുനിക വിദ്യാഭ്യാസ മനശാസ്‌ത്രം പറയുന്നു. ആകർഷകമായ കെട്ടിടങ്ങൾ നല്ല പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്ന ക്ലാസുമുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങൾ തുടങ്ങി മികച്ച ഭൗതിക സാഹചര്യം സ്കൂൾ ഉറപ്പു നൽകുന്നു. സുസജ്ജമായ ഐ.ടി. ലാബ് ശാസ്ത്രസാങ്കേതിക പഠനത്തിന്റെ ശക്തമായ അനുഭവങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. കുട്ടികളുടെ അഭിരുചികൾ തിരിച്ചറിയാനും പരിപോഷിപ്പിക്കാനുമുള്ള വേദികളാണ് സ്കൂൾ ക്ലബ്ബുകൾ. സമൂഹത്തിനനുഗുണമായ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുന്നതിൽ സ്കൂളിലെ ക്ലബ്ബ് പ്രവർത്തനങ്ങൾ സാർഥകമായ പങ്കു വഹിക്കുന്നു. പാരിസ്ഥിതികാവബോധം കുട്ടികളിൽ വളർത്തുന്നതിന്റെ മികച്ച മാതൃകയാണ് പരിസ്ഥിതി കബ്ബ്. സോഷ്യൽ സയൻസ് ക്ലബ്ബ് ,ഐ.ടി. ക്ലബ്ബ് , ഗണതക്ലബ്ബ് എന്നീ മറ്റു ക്ലബ്ബുകളും മൗലികമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.വളരെ സുസജ്ജമായ കെട്ടിടങ്ങളാണ് കൈകൊട്ടുകടവ് സ്കൂളിനുള്ളത് .എട്ടു മുതൽ പത്തു വരെയുള്ള എല്ലാ ക്ലാസ്സുമുറികളും ഹൈ ടെക് ക്ലാസ് റൂമുകളാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ അഭിരുചികൾ തിരിച്ചറിയാനും പരിപോഷിപ്പിക്കാനുമുള്ള വേദികളാണ് സ്കൂൾ ക്ലബ്ബുകൾ. സമൂഹത്തിനനുഗുണമായ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുന്നതിൽ സ്കൂളിലെ ക്ലബ്ബ് പ്രവർത്തനങ്ങൾ സാർഥകമായ പങ്കു വഹിക്കുന്നു. പാരിസ്ഥിതികാവബോധം കുട്ടികളിൽ വളർത്തുന്നതിന്റെ മികച്ച മാതൃകയാണ് പരിസ്ഥിതി കബ്ബ്. സോഷ്യൽ സയൻസ് ക്ലബ്ബ് ,ഐ.ടി. ക്ലബ്ബ് , ഗണിതക്ലബ്ബ് എന്നീ മറ്റു ക്ലബ്ബുകളും മൗലികമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.
[[പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
# ഡോ .മുഹമ്മദ് എം ടി പി പ്രൊഫസർ ആൻഡ് ഹെഡ് ഓഫ് പീഡിയാട്രിക് ഡിപ്പാർട്മെന്റ് പരിയാരം മെഡിക്കൽ കോളേജ്
# ഡോ . അബ്ദുൽ ജലീൽ സീനിയർ സർജൻ താലൂക്ക് ഹോസ്പിറ്റൽ പയ്യന്നൂർ
#ഡോ അബ്ദുൽ സലാം ബാബ അറ്റോമിക് റിസർച്ച് സെന്റര് മുംബൈ
# ശ്രീ നസ്രുദീൻ .......പൈലറ്റ് ജെറ്റ് എയർ വേസ്
#ഡോ വിശ്വജിത് ജനറൽ മെഡിസിൻ
#ഡോ ജാബിർ ഓർത്തോപീഡിക് സർജൻ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
.......സേവനം ആരംഭിച്ചത് ...... |
.......സേവനം അവസാനിച്ചത്..... |
................പ്രധാനാദ്ധ്യാപകന്റെ പേര്................ | |
01.06.1979 |
31.03.1981 | ശ്രീ ടി സി മുഹമ്മദ് | |
01.06.1982 |
31.03.1984 | ശ്രീ നാരു ഉണിത്തിരി | |
01.06.1984 |
31.03.1995 | ശ്രീ മാഞ്ഞു മാസ്റ്റർ | |
01.06.1995 |
31.03.2010 | ശ്രീ ജോയ് മാസ്റ്റർ | |
01.04.2010 |
31.03.2012 | ശ്രീമതി അന്നമ്മ | |
01.04.2012 |
31.03.2015 | ശ്രീ അഷ്‌റഫ് എ | |
01.04.2015 |
31.03.2016 | ശ്രീ ശ്രീധരൻ വി | |
01.06.2016 |
31.03.2017 | ശ്രീ . സാവിത്രി പി | |
09.06.2017 |
09.04.2018 | ശ്രീ . അബ്ദുൽ അസീസ് | |
09 .04 .2018 |
31.05.2018 | ശ്രീ . മോഹനൻ എം | |
01.06.2018 |
തുടരുന്നു |
ശ്രീ കെ രത്നാകരൻ | |
2018 - 2019 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
ജുൺ ഒന്നാം തീയതി സ്കൂൾ സ്കൂളിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിച്ച് കൊണ്ട് വന്നു. കുറച്ചൊക്കെ അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കിയപ്പോൾ അവരുടെ മനസ്സും മുഖവും സന്തോഷത്താൽ നിറഞ്ഞു. മൂന്നാം ക്ലാസ് വിദ്യാര്ർത്ഥികൾ സ്കൂൾ പ്രവേശനോത്സവം ഗാന ദൃശ്യാവിഷ്കാരം നടത്തി * ജൂൺ 5 - പരിസ്ഥിതി ദിനാഘോഷംപരിസ്ഥിതി ദിനത്തിനൻറെ ഭാഗമായി സ്കൂളിൽ പരിസ്ഥിതി സന്ദേശ ക്ലാസുകളും വൃക്ഷതൈ വിതരണവും നടത്തി. * ബഷീർദിനഎക്സ്പോ
വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ സംഘടിപ്പിച്ച "ബഷീർ എക്സ്പോ" ശ്രദ്ധേയമായി. ബഷീർ പുസ്തകങ്ങളുടെ സമ്പൂർണ്ണ പ്രദർശനം, ബഷീറിന്റെ ജീവിതാനുഭവങ്ങളിലൂടെയുള്ള ചിത്രപ്രദർശനം, ബഷീർ കൃതികളിലെ കഥാപാത്രങ്ങൾ, ഡോക്യുമെൻററി പ്രദർശനം എന്നിവ ഉൾപ്പെടുത്തിയായിരുന്നു എക്സ്പോ.
* ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചുലോകകപ്പ് ആരവത്തോടനുബന്ധിച്ച് കൈക്കോട്ട് കടവ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി ഷൂട്ടൗട്ട് മൽസരം സംഘടിപ്പിച്ചു, ലോകകപ്പ് സെമി ഫൈനലിസ്റ്റുകളായ ബെൽജിയം ഫ്രാൻസ് ഇംഗ്ലണ്ട് കൊയേഷ്യ എന്നീ ടീമുകളെ പ്രതിനിധീകരിച്ചാണ് മത്സരം നടന്നത്. സ്കൂൾ കായികാധ്യാപകൻ ജയജിത്ത് മാസ്റ്റർ അജയൻ മാസ്റ്റർ സി.ടി സുലൈമാൻ മാസ്റ്റർ ഫൈസൽ മാസ്റ്റർ എന്നിവർ നേത്യത്വം നൽകി..
വഴികാട്ടി
{{#multimaps:12.1180257,75.1703084 |zoom=13}}
|